എണ്‍പത് ലക്ഷം നല്‍കി ഒത്തു തീര്‍പ്പായി, അവശേഷിക്കുന്നത് കുട്ടി ആരുടേത് എന്ന ചോദ്യം?


മുംബൈ: ബിനോയ് കോടിയേരിക്കെതിരെയുള്ള ലൈംഗിക പീഡന പരാതി 80 ലക്ഷം രൂപ നല്‍കി ഒത്തുതീര്‍പ്പായി. കുട്ടിയുടെ ഭാവിക്കായാണ് പണം നല്‍കുന്നത് എന്നാണ് ഒത്തു തീര്‍പ്പ് വ്യവസ്ഥയില്‍ പറയുന്നത്.

കുട്ടി ബിനോയിയുടേത് തന്നെയോ എന്ന ചോദ്യമാണ് ഇവിടെ അവശേഷിക്കുന്നത്. രണ്ട് വര്‍ഷമായി ഒരു ഡിഎന്‍എ പരിശോധനാഫലം സീല്‍ ചെയ്ത കവറില്‍ ബോംബൈ ഹൈക്കോടതിയില്‍ കിടപ്പുണ്ട്. കേസ് ഒത്ത് തീര്‍പ്പായതോടെ ഇതിനി തുറക്കേണ്ടതില്ല. തുറക്കാത്ത ആ കവറിലാണ് ഒരു കുഞ്ഞിന്റെ പിതൃത്വം ഇനി പുറം ലോകം അറിയാതെ ഉറങ്ങാന്‍ പോകുന്നത്.

ഡിഎന്‍എ പരിശോധനാഫലം പുറത്ത് വിടണമെന്നാവശ്യപ്പെട്ട് യുവതി കോടതിയെ സമീപിച്ചതോടെയാണ് ഒത്തു തീര്‍പ്പ് ചര്‍ച്ചകള്‍ക്ക് വേഗം കൈവന്നത്. പണം നല്‍കിയതിന്റെ രേഖകള്‍ ബിനോയ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 80 ലക്ഷം നല്‍കി എന്നാണ് കാട്ടിയിരിക്കുന്നതെങ്കിലും അതില്‍ കൂടുതല്‍ നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

ആരുമല്ലാത്ത ഒരു കുട്ടിക്ക് വേണ്ടി ആരെങ്കിലും ഇത്രയധികം തുക മുടക്കുമോ എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. തികച്ചും അന്യനായ ഒരു കുട്ടിയുടെ ഭാവിയെക്കുറിച്ച് ആധി പിടിക്കാന്‍ മാത്രം വിശാലമാണോ ബിനോയിയുടെ മനസ് എന്ന ചോദ്യവും ഇവിടെ ഉയരുന്നുണ്ട്. ഏതായാലും വര്‍ഷങ്ങളായി കേരള രാഷ്ട്രീയത്തിലടക്കം വന്‍ വിവാദങ്ങള്‍ക്ക് വഴി മരുന്നിടുകയും പാര്‍ട്ടി സെക്രട്ടറി സ്ഥാനം പോലും നഷ്ടപ്പെടുത്തുകയും ചെയ്ത ഒരു വിഷയമാണ് ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും തികച്ചും അപ്രസക്തമായി തീര്‍ന്നിരിക്കുന്നത്.

2019 ജൂണിലാണ് ബിനോയ്‌ക്കെതിരെ ബിഹാര്‍ സ്വദേശിനി മുംബൈ പൊലീസില്‍ പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചുവെന്നാണ് കേസ് ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോഴാണ് ബിനോയിയെ പരിചയപ്പെട്ടത്. 2009 നവംബറില്‍ ബിനോയിയില്‍ നിന്ന് ഗര്‍ഭം ധരിച്ചെന്നും ഇവര്‍ പരാതിയില്‍ ആരോപിക്കുന്നു. ബിനോയ് പിന്നീട് മുംബൈയില്‍ ഫ്‌ളാറ്റ് എടുത്ത് നല്‍കി. തനിക്കും കുഞ്ഞിനും ചെലവിനായി ബിനോയ് പണം അയച്ചിരുന്നതായും യുവതി പറയുന്നു.

Advertisement