കൊല്ലം പ്രാദേശികജാലകം

മാതാ അമൃതാനന്ദമയിയുടെ ജൻമദിനം ഒക്ടോബർ 13 ന് ആചരിക്കും

കൊല്ലം: മാതാ അമൃതാനന്ദമയിയുടെ 69-ാമത് ജൻമദിനം ഒക്ടോബർ 13 ന് ആചരിക്കും. മുൻ വർഷങ്ങളിൽ സെപ്തംബർ 27 നാണ് മാതാ അമൃതാനന്ദമയിയുടെ ജൻമദിനം ആചരിച്ചു വന്നിരുന്നതെങ്കിൽ ഇത്തവണ ജൻമനക്ഷത്രമായ കാർത്തിക നാൾ വരുന്ന

ഒക്ടോബർ 13 നാണ് ജൻമദിനം ആചരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ലളിതമായ ചടങ്ങുകൾ മാത്രമായിരിക്കും ജൻമദിനാചരണത്തിന്റെ ഭാഗമായുണ്ടാകുക. ലോകശാന്തിക്കും സമാധാനത്തിനുമായുള്ള വിശ്വശാന്തി പ്രാർത്ഥന അന്നേ ദിവസം അമൃതപുരി ആശ്രമത്തിൽ നടക്കും.

ജപ്തി ഭീഷണി ആത്മഹത്യ ചെയ്ത
അഭിരാമിയുടെ കുടുംബത്തിന്  നഷ്ടപരിഹാരം നൽകണം:കേരളസ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ.

കരുനാഗപ്പള്ളി:
കേരള ബാങ്കിന്റെ ക്രൂരമായ ജപ്തി നടപടിയിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അഭിരാമിയുടെ ശൂരനാട്ടെ കുടുംബം കേരളസ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ ഭാരവാഹികൾ സന്ദർശിച്ചു. അഭിരാമിയുടെ വിയോഗത്തിന്റെ ദുഃഖം കുടുംബത്തോടൊപ്പം പങ്കുവെക്കുന്നതായി ഭാരവാഹികൾ അഭിരാമിയുടെ മാതാപിതാക്കളെ അറിയിച്ചു. ഒരു സേവനദാതാവ് എന്ന നിലയിൽ കുടുംബത്തിന്റെ അവകാശങ്ങളെ നിഷേധിക്കുകയും അഭിരാമിയുടെ ആത്മഹത്യയ്ക്ക് വഴിയൊരുങ്ങുന്ന രീതിയിൽ വിവേക ശൂന്യമായി  പ്രവർത്തിക്കുകയും ചെയ്ത ബാങ്കിനെതിരെ നഷ്ടപരിഹാരാർത്ഥമുള്ള നടപടികൾ ഉപഭോക്തൃ കൗൺസിൽ സ്വീകരിക്കുമെന്നും അവർ അറിയിച്ചു. കൗൺസിലിന്റെ സംസ്ഥാന ലീഗൽസെൽ മേധാവി അഡ്വക്കേറ്റ് തെങ്ങമം ശശി, സംസ്ഥാന ട്രഷറർ എ. ജമാലുദ്ദീൻ കുഞ്ഞ് സംസ്ഥാന നിർവാഹക സമിതി അംഗങ്ങളായ കെ.സോമരാജൻ നായർ കെ.വി.രാമാനുജൻ തമ്പി എന്നിവരാണ് സന്ദർശനം നടത്തിയത്.

തെരുവ് നായ ശല്യം, കേരളാ കോൺഗ്രസ് (എം) സമരം

മൈനാഗപ്പള്ളി. അക്രമകാരികളായ തെരുവ് നായ ശല്യത്തിന് പരിഹാരം കാണുന്നതിന് ത്രിതല പഞ്ചായത്തുകൾ മുന്നിട്ടിറങ്ങണമെന്നും, കേന്ദ്ര സർക്കാർ നിയമനിർമാണം നടത്തണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്
കേരളാ കോൺഗ്രസ് (എം)
മൈനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ചും ധർണയും നടത്തി. പഞ്ചായത്താഫീസിന് മുന്നിൽ നടന്ന ധർണ്ണ ജില്ലാ പ്രസിഡന്റ് വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശാന്തലയം സുരേഷ് അധ്യക്ഷനായിരുന്നു.


ദളിത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ഉഷാലയം ശിവരാജൻ, കേരളാ കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറിമാരായ ജോസ് മത്തായി, അബ്ദുൽ സലാം അൽ ഹാന, നിയോജക മണ്ഡലം പ്രസിഡന്റ് ഷാനവാസ്‌ കുറ്റിയിൽ, സജിത്ത് കോട്ടവിള, കോട്ടൂർ നൗഷാദ്, അശ്വനികുമാർ , ഇ.എം കുഞ്ഞുമോൻ, ഇടവനശേരി ശ്രീകുമാർ, ഏ.ജി അനിത, സനൽ കിടങ്ങിൽ, ടൈറ്റസ് ശുരനാട്, വറുവിൽ ഷാജി, ജയന്തി ശ്രീകുമാർ, സജീന ബീഗം, ബിന്ദു ജയൻ തുടങ്ങിയവർ പ്രസംഗിച്ചു.

പുത്തൻ ചന്തയിൽ നിന്നും ആരംഭിച്ച മാർച്ചിന് തോപ്പിൽ നിസാർ,
കെ.അരവിന്ദാക്ഷൻ പിള്ള,
ബാബു മൈനാഗപ്പള്ളി, മാധവൻ പിള്ള , സാമൂവൽകുട്ടി, രാധാകൃഷ്ണ കുറുപ്പ്, റ്റി.കമലൻ തുടങ്ങിയവർ നേതൃത്വം നൽകി.

ഇരുചക്ര വാഹനത്തിൽ മൂന്ന് പേരുമായി യാത്ര ചെയ്ത കോളേജ് വിദ്യാർത്ഥിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

ശാസ്താംകോട്ട : കുന്നത്തൂർ താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ബുധനാഴ്ച മോട്ടോർ വാഹന വകുപ്പ് പ്രത്യേക പരിശോധന നടത്തി.ഭരണിക്കാവ്, ശാസ്താംകോട്ട,പതാരം,ആനയടി തുടങ്ങിയ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ അമ്പതിൽപ്പരം കേസുകളിൽ നിന്നായി 77000 രൂപ പിഴ ഈടാക്കി.ഡ്രൈവിങ് ലൈസൻസ്, ഇൻഷുറൻസ്,ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ ഇല്ലാതെയും,ടാക്സ് അടക്കാതെയും സർവീസ് നടത്തിയവർക്ക് എതിരെയും മൊബൈലിൽ സംസാരിച്ച് വാഹനം ഓടിച്ചവർക്ക് എതിരെയുമാണ് കേസ് എടുത്തത്.

ഇരുചക്ര വാഹനത്തിൽ മൂന്ന് പേർ യാത്ര ചെയ്ത് അപകടപരമായ രീതിയിൽ വാഹനം ഓടിച്ച ശാസ്താംകോട്ട ഡി.ബി കോളേജ് വിദ്യാർത്ഥിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. കുന്നത്തൂർ ജോയിന്റ ആർ.ടി.ഒ ആർ.ശരത് ചന്ദ്രന്റെ നിർദ്ദേശ പ്രകാരം നടന്ന പരിശോധനയിൽ എം.വി.ഐ എസ്.ശ്യാംശങ്കർ,എ.എം.വി.ഐ
മാരായ പി.ഷിജു,എസ്.അയ്യപ്പദാസ്,എ.അനസ് മുഹമ്മദ്‌ എന്നിവർ പങ്കെടുത്തു.വരും ദിവസങ്ങളിലും പരിശോധന
കർശനമാക്കുമെന്ന് ജോയിന്റ് ആർ.ടി.ഒ അറിയിച്ചു.

പോപ്പുലർ ഫ്രണ്ട് നിരോധനം:പോരുവഴിയിൽ എസ്ഡിപിഐ പിന്തുണയോടെയുള്ള യുഡിഎഫ് ഭരണം ത്രിശങ്കുവിൽ;
കോൺഗ്രസിന് അകത്തു നിന്നും പുറത്തു നിന്നും രാജിക്കായി മുറവിളി ശക്തം

പോരുവഴി: കേന്ദ്ര സർക്കാർ പോപ്പുലർ ഫ്രണ്ടിനെ അഞ്ച് വർഷത്തേക്ക് നിരോധിത സംഘടനയായി പ്രഖ്യാപിച്ചതിനെ തുടർന്ന് പോരുവഴി ഗ്രാമ പഞ്ചായത്തിലെ യുഡിഎഫ് ഭരണം തുലാസ്സിൽ.പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐയുടെ പിന്തുണയോടെയാണ് ഇവിടെ യുഡിഎഫ് ഭരണം നടത്തുന്നത്.പി.എഫ്.ഐ യെ നിരോധിച്ചതോടെ എസ്‌ഡിപിഐ പിന്തുണയിലുള്ള ഭരണത്തിനെതിരെ ശക്തമായ വിമർശനമാണ് ഉയരുന്നത്. രാജി ആവശ്യം എൽഡിഎഫും ബിജെപിയും ഒരു പോലെ ഉയർത്തുമ്പോൾ കോൺഗ്രസിന് അകത്തു നിന്നുപോലും രാജിക്കായി മുറവിളി ശക്തമായിട്ടുണ്ട്.18 അംഗ പഞ്ചായത്ത് ഭരണ സമിതിയിൽ ഒരു കക്ഷിക്കും ഭരണത്തിലേറാൻ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. യുഡിഎഫ് – 5,എൽഡിഎഫ് – 5, ബിജെപി- 5,എസ്‌ഡിപിഐ -3 എന്നിങ്ങനെയാണ് പോരുവഴിയിലെ കക്ഷിനില.എസ്‌ഡിപിഐ അംഗങ്ങളുടെ പിന്തുണയിലാണ് യുഡിഎഫ് ഭരണത്തിൽ കയറിയത്.എന്നാൽ ഇത് വിവാദമായതോടെ അന്നത്തെ ഡിസിസി പ്രസിഡന്റായിരുന്ന ബിന്ദു കൃഷ്ണ പോരുവഴി പഞ്ചായത്ത് പ്രസിഡന്റ് ബിനു മംഗലത്തിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി അറിയിച്ചിരുന്നു.എന്നാൽ ഇത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള അടവ്നയമായിരുന്നുവെന്ന് വ്യക്തമാക്കി കോൺഗ്രസ്കാർ തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു.തുടർന്നുള്ള കോൺഗ്രസ് വേദികളിലെല്ലാം ബിനു മംഗലത്തിന്റെ സാന്നിദ്ധ്യം കാണാമായിരുന്നു.നിലവിലെ സാഹചര്യത്തിൽ കോൺഗ്രസ് നേതൃത്വം രാജി ആവശ്യപ്പെടണമെന്നാണ് ഉയരുന്ന പ്രധാന ആവശ്യം.അതിനിടെ നിരോധനം പോപ്പുലർ ഫ്രണ്ടിന് മാത്രമാണെന്നും അവരുടെ രാഷ്ട്രീയ സംഘടനയായ എസ്ഡിപിഐക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഇപ്പോൾ ചിലർ ഉയർത്തുന്ന രാജി ആവശ്യത്തിൽ കഴമ്പില്ലെന്നും എസ്ഡിപിഐ
നേതാക്കൾ അറിയിച്ചു.പോരുവഴി പഞ്ചായത്തിൽ യുഡിഎഫ് ഭരണസമിതി രാജിവച്ചാൽ പൊതുതെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.

കുണ്ടറ ബാറിലെ സംഘർഷം: 3 പ്രതികൾ അറസ്റ്റിൽ
കുണ്ടറ: 20.09.2022 ൽ കുണ്ടറ റോയൽ ഫോർട്ട് ബാറിൽ സംഘർഷമുണ്ടാക്കിയ മൂന്ന് പ്രതികളെ കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തു. എഴുകോൺ നെടുമ്പായിക്കുളം ചേരിയിൽ മുകളുവിള കിഴക്കതിൽ വീട്ടിൽ വിക്രമൻ മകൻ സുജിത് (28 ), എഴുകോൺ നെടുമ്പായിക്കുളം ചേരിയിൽ
മുകളുവിള കിഴക്കതിൽ വീട്ടിൽ വിക്രമൻ മകൻ അപ്പു (22) , എഴുകോൺ നെടുമ്പായിക്കുളം ചേരിയിൽ മജിസ്ട്രേട്ട് മുക്കിന്

സമീപം മുകളുവിള കിഴക്കതിൽ വീട്ടിൽ ആരോഗ്യസ്വാമി മകൻ എഡ്വിൻ (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാറിൽ മദ്യപിക്കാനെത്തിയ പ്രതികൾ മുളവന സ്വദേശികളായ മനുമോഹൻ, വിനിൽ എന്നിവരെയാണ് ആക്രമിച്ചത്. കുണ്ടറ ഇൻസ്‌പെക്ടർ മഞ്ജുലാൽ, എസ്.ഐ മധു, എ.എസ്.ഐ പ്രദീപ്, എ.എസ്.ഐ സതീശൻ, സി.പി.ഒ റിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കെ എസ്‌ ആർ ടി സി ബസിൽ കടത്തിയ 27 ലക്ഷം രൂപ ആര്യ ങ്കാവ് എക്‌സൈസ് പിടികൂടി

കൊട്ടാരക്കര : കെഎസ്ആർടിസി ബസിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്ന രേഖകളില്ലാത്ത 27 ലക്ഷം രൂപ ആര്യങ്കാവ് ചെക്ക്പോസ്റ്എക്സൈസ് അധികൃതർ പിടികൂടി. KL 15 A 2011 എന്ന നമ്പറിലുള്ള തെങ്കാശി തിരുവനന്തപുരം കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസ്സിലാണ് പണം കൊണ്ടുവന്നത്. അഞ്ചു പവൻ സ്വർണവും കൈയിൽ നിന്നും കണ്ടെടുത്തു.
തെങ്കാശി കടയനല്ലൂർ സ്വദേശി മുഹമ്മദ് അക്രം(27) ആണ് പിടിയിലായത്.

പണം ബാഗിൽ ഒളിപ്പിച്ച നിലയിലായിരുന്നു. തിരുവനന്തപുരത്തുനിന്നും പഴയ സ്വർണം വാങ്ങാനാണ് പണം കൊണ്ടുവന്നത് എന്നാണ് പിടിയിലായ മുഹമ്മദ് അക്രം എക്സൈസിന് നൽകിയ മറുപടി.
ആര്യങ്കാവ് എക്സൈസ് ഇൻസ്പെക്ടർ ഗിരീഷ് കുമാർ പി സി, പ്രിവന്റ് ഓഫീസർ ഉണ്ണികൃഷ്ണൻ, സൂരജ്, അഫ്സൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയിലാണ് അനധികൃതമായി കടത്തിക്കൊണ്ടുവന്ന പണം പിടികൂടിയത്.

പോപ്പുലർ ഫ്രണ്ട് ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി ബസിന്റെ ചില്ല് തകര്‍ത്തവർ അറസ്റ്റിൽ

കൊട്ടാരക്കര : പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ ഓയൂരിൽ നിന്നും ആയൂരിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.റ്റി.സി ബസിന്റെ ചില്ല് തകർത്ത രണ്ട് പേരെ പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു.

ഓയൂർ ചുങ്കത്തറ റിയാസ് മൻസിലിൽ റഹീം മകൻ റാസിയ ( 38 ) വെളിനല്ലൂർ വില്ലേജിൽ ഓയൂർ ചുങ്കത്തറ ഷെമീറ മൻസിലിൽ അബ്ദുൾ കരീം മകൻ ആഷിക്ക് (24 ) എന്നിവരാണ് അറസ്റ്റിൽ ആയത്. മോട്ടോർ സൈക്കിളിൽ ബസ്സിന്റെ പിറകെ വന്ന പ്രതികൾ താന്നിമൂട് ജംഗ്‌ഷന്‌ സമീപം വച്ച് കല്ലെടുത്തെറിഞ്ഞ് ഗ്ലാസ് പൊട്ടിക്കുകയായിരുന്നു. പ്രതികൾ നിരവധി കേസുകളിൽ പ്രതികളാണ്.

പഴമയുടെ രുചിക്കൂട്ടൊരുക്കി കൊല്ലം ഗവൺമെൻ്റ് ടി.ടി.ഐ

കൊല്ലം: പോഷൺ അഭിയാൻ പദ്ധതിയുടെ ഭാഗമായി ഗവൺമെൻ്റ് ടി.ടി.ഐയിൽ രാവിലെ 10 മണി മുതൽ പഴമയെ  ഓർമ്മപ്പെടുത്തുന്ന  ഔഷധ സമൃദ്ധവും പോഷക സമൃദ്ധവുമായ  ഭക്ഷണ പദാർത്ഥങ്ങളുടെ രുചി  മേളമൊഴുക്കി. കുട്ടികളും അധ്യാപകരും വീടുകളിൽ നിന്നും തയ്യാർ ചെയ്തു വന്ന രുചിക്കൂട്ടുകൾ കുരുന്നുകൾക്ക്  കാണാനും രുചിച്ചറിയാനും അവസരമൊരുക്കി. പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ ജി.ഗോപകുമാർ നിർവ്വഹിച്ചു.

ഉച്ചക്ക് ശേഷം ശുചിത്വവും  പോഷകാഹാരവും എന്ന വിഷയത്തിൽ കൊല്ലം വിക്ടോറിയ ആശുപത്രിയിലെ JPHN ശ്രീമതി.റീന സ്വജീവിതത്തിൽ അനുവർത്തിക്കേണ്ട ശുചിത്വ ശീലത്തെക്കുറിച്ചും ആഹാര ശീലത്തെക്കുറിച്ചും  ടി.ടി.ഐയിലേയും സ്കൂളിലേയും കുട്ടികൾക്ക് ബോധവത്ക്കരണ ക്ലാസ്സ് നൽകി. തുടർന്ന് കുട്ടികൾക്ക്  പോഷകാഹാര  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. SRG കൺവീനർ സൂസമ്മ അലക്സ്, അധ്യാപകരായ അൻസർ. ഇ.എം, ഷാജുദ്ധീൻ.എം ജീന.എൻ.ആർ ഉമനന്ദിനി  എന്നിവർ നേതൃത്വം നൽകി.

Advertisement