രണ്ട് പരീക്ഷാർഥികൾക്ക് 100 ശതമാനം; ക്ലാറ്റ് 2023 ഫലം പ്രഖ്യാപിച്ചു

Advertisement

ന്യൂഡൽഹി: ക്ലാറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. അണ്ടർ ഗ്രാജ്വേറ്റ്, പോസ്റ്റ് ഗ്രാജ്വേറ്റ് ഫലങ്ങളാണു പ്രഖ്യാപിച്ചത്. consortiumofnlus.ac.in എന്ന സൈറ്റിൽ ലഭ്യമാണ്. ക്ലാറ്റ് യുജിയിൽ നേടിയ ഏറ്റവും ഉയർന്ന മാർക്ക് 116.75 ആണ്.

രണ്ട് പരീക്ഷാർഥികൾക്ക് 100 പെർസന്റൈൽ ലഭിച്ചു. നാല് പേർക്ക് 99.99 പെർസന്റൈൽ ലഭിച്ചു. 99.98 പെർസന്റൈൽ മൂന്ന് പേർക്ക് ലഭിച്ചു. പിജി പരീക്ഷയിൽ ലഭിച്ച ഏറ്റവും ഉയർന്ന മാർക്ക് 95.25 ആണ്. ആദ്യ മൂന്ന് സ്ഥാനത്തെത്തിയവർക്ക് 99.99, 99.98, 99.97 എന്നിങ്ങനെയാണു സ്കോർ ലഭിച്ചത്.

ക്ലാറ്റ് യുജിയിൽ 100 ശതമാനം സ്കോർ നേടിയ രണ്ടു പേർ മഹാരാഷ്ട്ര, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഉയർന്ന റാങ്ക് നേടിയവരിൽ എട്ടു പേർ കർണാടക സ്വദേശികളാണ്.

Advertisement