ട്രാഫിക് സിഗ്നലിൽ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി; കാൽനട യാത്രക്കാരി മരിച്ചു

ആലപ്പുഴ: മാവേലിക്കര മിച്ചൽ ജംക്‌ഷനിൽ ട്രാഫിക് സിഗ്നലിൽ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി കാൽനട യാത്രക്കാരി മരിച്ചു. ചെന്നിത്തല തെക്കേകുറ്റ് റേച്ചൽ ജേക്കബ്(82) ആണ് മരിച്ചത്.

സിഗ്നലിൽ നിർത്തിയിട്ടിരുന്ന ബസ് എടുക്കവേ മുന്നിലൂടെ പോയ സത്രീയെ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Advertisement