യുഎഇ ദേശീയ ദിനം; 1,249 തടവുകാരെ മോചിപ്പിക്കാന്‍ ദുബൈ ഭരണാധികാരിയുടെ ഉത്തരവ്

ദുബായ്: യുഎഇയുടെ 52-ാമത് ദേശീയ ദിനാഘോഷങ്ങള്‍ പ്രമാണിച്ച് 1,249 തടവുകാരെ മോചിപ്പിക്കാന്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. തടവുകാലത്ത് നല്ല പെരുമാറ്റം കാഴ്ചവെച്ചവര്‍ക്കും എല്ലാ നിബന്ധനകള്‍ പാലിച്ചവര്‍ക്കുമാണ് മാപ്പു നല്‍കുക. വിവിധ രാജ്യക്കാരായ തടവുകാര്‍ക്കാണ് മോചനം ലഭിക്കുക.

യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് നേരത്തെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 1,018 തടവുകാര്‍ക്കും ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 475 തടവുകാര്‍ക്കും മാപ്പു നല്‍കിയിരുന്നു. ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി 113 തടവുകാർക്കും അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നു െഎമി 143 പേർക്കും മാപ്പ് നൽകിയിരുന്നു.

Advertisement