സമ്മര്‍ട്രിപ്പിനു വന്നോളൂ, പണി വാങ്ങരുതെന്ന് ടൂറിസ്റ്റുകള്‍ക്ക് യുഎഇ പൊലീസിന്റെ മുന്നറിയിപ്പ്,ഇക്കാര്യങ്ങള്‍ മറക്കരുത്

ഷാര്‍ജ .റോഡ് ട്രിപ്പിനു വന്നുപണി വാങ്ങരുതെന്ന് സമ്മര്‍ ടൂറിസ്റ്റുകള്‍ക്ക് യുഎഇ പൊലീസിന്റെ മുന്നറിയിപ്പ്. വാഹനങ്ങളില്‍ കര്‍ശനമായും പരിശോധനയുണ്ടാകുമെന്നും അമിതഭാരം, മോശം ബ്രേക്ക്, നല്ലതല്ലാത്ത ടയര്‍ എന്നിവയ്‌ക്കെല്ലാം പിഴശിക്ഷയുണ്ടാകുമെന്നും പൊലീസ് അറിയിച്ചു.2000 ദിര്‍ഹം ആണ് പിഴ കൂടാതെ ആറ് ബ്‌ളാക്ക് പോയിന്‌റും ശിക്ഷ ചുമത്തും. സമ്മര്‍ ടൂറിനുമുന്നോടിയായുള്ള ട്രാഫിക് ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് അറിയിപ്പ്.

Advertisement