ദുബായ് നഗരാകാശത്ത് വര്‍ണപൂക്കളം നാളെ

ദുബായ് നഗരാകാശത്ത് വിസ്മയത്തിന്റെ വര്‍ണപൂക്കളം തീര്‍ക്കുന്ന ജെറ്റുവിമാനങ്ങളുടെ എയ്‌റോബാറ്റിക്‌സ് നാളെ(തിങ്കള്‍) വൈകിട്ട് നടക്കും.
നഗരത്തിലെ ദുബായ് ഫ്രയിം,ബുര്‍ജ്ഖലീഫ,മ്യൂസിയം എന്നിവക്കു ചുറ്റുമാണ് ജെറ്റുകള്‍ വര്‍ണപ്രപഞ്ചം വിരിക്കുന്നത്.

വൈകിട്ട് 6.20മുതലാണ് ഫര്‍സാന്‍ അല്‍ എമറാത്തിന്റെ മികവുറ്റ എയ്‌റോബാറ്റിക്‌സ് സംഘം അഭ്യാസപ്രകടനം നടത്തുക. ക്യാമറയുമായി ശ്വാസം നിര്‍ത്തിക്കുന്ന വിസ്മയിപ്പിക്കുന്ന പ്രകടനം കാണാനെത്തൂ എന്നാണ് നഗരവാസികളോട് ദുബായ് ടൂറിസത്തിന്റെ ക്ഷണം

Advertisement