പിഞ്ചു കുഞ്ഞ് ഉൾപ്പെടെ മൂന്നു കുട്ടികളെ കഴുത്തറുത്ത് കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പിഞ്ചു കുഞ്ഞ് ഉൾപ്പെടെ മൂന്നു കുട്ടികളെ കഴുത്തറുത്ത് കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

കെയ്റോ: ഈജിപ്തിൽ മൂന്ന് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കുട്ടികളെ കൊലപ്പെടുത്തിയ സ്ത്രീ ശേഷം ട്രക്കിന് മുമ്പിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച്‌ ‘ഗൾഫ് ന്യൂസ്’ റിപ്പോർട്ട് ചെയ്തു.

വടക്ക് കിഴക്കൻ കെയ്റോയിലെ ദാഖിലിയ ഗവർണറേറ്റിലെ മിത് ടൊമാമയിലാണ് സംഭവം. രണ്ട് ആൺകുട്ടികളും ഒരു പെൺകുഞ്ഞുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ അമ്മ ട്രക്കിന് മുമ്പിലേക്ക് ചാടുന്നത് കണ്ട അയൽവാസികൾ നടത്തിയ പരിശോധനയിലാണ് കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

പരിക്കേറ്റ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ പൊലീസ് കസ്റ്റഡിയിലാണ്. കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്താൻ സ്ത്രീ ഉപയോഗിച്ച മൂർച്ചയേറിയ ആയുധം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷിക്കുകയാണ്. ഇതിൻറെ ഭാഗമായി പ്രതിയായ സ്ത്രീയുടെ മാനസികനിലയും പരിശോധിക്കുന്നുണ്ട്.

Advertisement