ഇന്ത്യയുമായുള്ള പുതിയ വ്യാപാര ബന്ധം ആഘോഷിക്കാൻ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട വിഭവം പാകം ചെയ്ത് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു

സിഡ്നി: ഇന്ത്യയുമായുള്ള പുതിയ വ്യാപാര കരാർ ആഘോഷിക്കുന്നതിനായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്‌കോട് മോറിസൻ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിയപ്പെട്ട വിഭവമായ അരിയും പയറും ചേർത്ത് ഖിച്ഡി തയാറാക്കി, അതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കിട്ടു.
ഖിച്ഡി മോദിയുടെ ഇഷ്ടവിഭവമാണ് എന്നത് മോറിസന്റെ അഭിപ്രായമാണെന്നും റിപ്പോർട്ടുണ്ട്.

‘ഇന്ത്യയുമായുള്ള ഞങ്ങളുടെ പുതിയ വ്യാപാര കരാർ ആഘോഷിക്കാൻ, രാത്രിയിൽ പാകം ചെയ്യാൻ ഞാൻ തിരഞ്ഞെടുത്ത കറികൾ എല്ലാം എന്റെ പ്രിയ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് പ്രവിശ്യയിൽ നിന്നുള്ളതാണ്, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഖിച്ഡി ഉൾപെടെ,’ മോറിസൻ തന്റെ ഫേസ് ബുക്കിലും ഇൻസ്റ്റാഗ്രാമിലും രണ്ട് ചിത്രങ്ങൾ പോസ്റ്റ് ചെയ്ത ശേഷം കുറിച്ചു.

പാചക വൈദഗ്ധ്യം കൊണ്ട് മോറിസൻ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത് ഇതാദ്യമായല്ല. 2020 മെയ് ആദ്യം മുതൽ ഉണ്ടാക്കിയതാണെന്ന് അവകാശപ്പെടുന്ന ലഘുഭക്ഷണമായ ‘സ്‌കോമോസാസ്’ നിറച്ച ഒരു ട്രേ കൈവശം വച്ചിരിക്കുന്ന ചിത്രം മോറിസൻ പോസ്റ്റ് ചെയ്തു. മോറിസന്റെ ട്വീറ്റ് പ്രധാനമന്ത്രി കാണുകയും അദ്ദേഹം തയാറാക്കിയ ജനപ്രിയ ഇന്ത്യൻ സ്നാക്സ് ‘രുചികരമായി’ എന്ന് മറുപടി നൽകുകയും ചെയ്തു.

ഏപ്രിൽ രണ്ടിന്, ഇന്ത്യയും ഓസ്‌ട്രേലിയയും സാമ്പത്തിക സഹകരണവും വ്യാപാര കരാറും ഒപ്പുവച്ചു. എൻജിനീയറിംഗ് ഉൽപന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, തുണിത്തരങ്ങൾ, വസ്ത്രങ്ങൾ, തുകൽ തുടങ്ങിയ പ്രധാന മേഖലകളിൽ നിന്നുള്ള കയറ്റുമതി ഉൾപ്പെടെ ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയുടെ 96 ശതമാനത്തിനും നികുതി ചുമത്തില്ല. നേതാക്കൾ കരാറിനെ ‘ജലപ്രവാഹ നിമിഷം’ എന്നും ‘ലോകത്ത് തുറക്കാനിരിക്കുന്ന ഏറ്റവും വലിയ സാമ്പത്തിക വാതിലുകളിൽ ഒന്ന്’ എന്നും വിശേഷിപ്പിച്ചു.

ഈ കരാർ അഞ്ച് വർഷത്തിനുള്ളിൽ ചരക്ക് സേവനങ്ങളും ഉഭയകക്ഷി വ്യാപാരവും 27 ബില്യൻ ഡോളറിൽ നിന്ന് 45-50 ബില്യൻ ഡോളറായി ഉയർത്തുമെന്നും സർകാർ കണക്കനുസരിച്ച്‌ ഇന്ത്യയിൽ ഒരു ദശലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു.

കൽകരി, ആട്ടിൻ മാംസം, കമ്പളി എന്നിവയുൾപെടെ ഓസ്‌ട്രേലിയയുടെ കയറ്റുമതിയുടെ 85 ശതമാനവും ഇന്ത്യൻ വിപണിയിലേക്ക് നികുതി രഹിതമായി എത്തിക്കും. ഓസ്‌ട്രേലിയൻ വൈനുകൾ, ബദാം, പയർ, ചില പഴങ്ങൾ എന്നിവയ്ക്ക് കുറഞ്ഞ ഇറക്കുമതി നികുതിയും കരാർ പ്രകാരം നൽകും.

Advertisement