സൗദിയിൽ മലപ്പുറം സ്വദേശി ഷോക്കേറ്റ് മരിച്ചു

മലപ്പുറം:സൗദി മക്കയിൽ മലയാളി യുവാവ് ഷോക്കേറ്റ് മരിച്ചു. മലപ്പുറം ചുങ്കത്തറ കാട്ടിച്ചിറയിലെ അനസ് മാട്ടറയാണ്(23) മരിച്ചത്. ബ്രോസ്റ്റഡ് കമ്പനിയിൽ ജീവനക്കാരനായിരുന്നു. ശനി പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. കട വൃത്തിയാക്കുന്നതിനിടെയാണ് ഷോക്കേറ്റത്.

Advertisement