ഈജിപ്തിൽ പോലീസ് ഉദ്യോഗസ്ഥൻ രണ്ട് ഇസ്രായേൽ വിനോദ സഞ്ചാരികളെ വെടിവെച്ചു കൊന്നു

Advertisement

ഈജിപ്ത്:
ഈജിപ്തിൽ പോലീസ് ഉദ്യോഗസ്ഥൻ രണ്ട് ഇസ്രായേൽ വിനോദ സഞ്ചാരികളെയും ഒരു ഈജിപ്ഷ്യൻ പൗരനെയും വെടിവെച്ച് കൊന്നു. ഈജിപ്തിലെ അലക്‌സാൻഡ്രിയ നഗരം സന്ദർശിക്കുകയായിരുന്ന ഇസ്രായേലി വിനോദസഞ്ചാരികളുടെ സംഘത്തിന് നേരെയാണ് പോലീസ് ഉദ്യോഗസ്ഥൻ വെടിയുതിർത്തത്.

പ്രദേശം സുരക്ഷാ സേന വളയുകയും അക്രമിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. സ്വകാര്യ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ പരിശോധിച്ച് വരികയാണെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Advertisement