പാകിസ്ഥാനിലെ സ്ഫോടനത്തിന് പിന്നിൽ ഐ എസ് ബന്ധമെന്ന് അന്വേഷണ സംഘം

ഇസ്ളാമബാദ്.പാകിസ്ഥാനിൽ ഉലമ-ഇ- ഇസ്ലാം ഫസൽ പാർട്ടി യോഗത്തിനിടയിൽ ഉണ്ടായ സ്ഫോടനത്തിന് പിന്നിൽ ഐ എസ് ബന്ധമെന്ന് അന്വേഷണ സംഘം.സ്ഫോടനത്തിനായി 10 കിലോഗ്രാം സ്ഫോടക വസ്തുവാണ് ഉപയോഗിച്ചതെന്നും സംഘം കണ്ടെത്തി.ബോംബ് സ്ക്വാഡ് സംഘം സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.സ്ഫോടനമായി ബന്ധപ്പെട്ട മൂന്ന് പ്രതികളെ കസ്റ്റഡിയിൽ എടുത്തതായും സൂചന.

സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ 15 പേരെ പാകിസ്ഥാൻ ആർമി ഹെലികോപ്റ്റർ വഴി പെഷവാറിലെ ആശുപത്രിയിലേക്ക് മാറ്റി.ചാവേർസ്ഫോടനത്തിൽ ഇതുവരെ 44 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.സ്ഫോടനത്തിന്റെ ഉത്തരവാദികളെ ഉടൻ കണ്ടെത്തി ശിക്ഷിക്കുമെന്ന് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് പ്രതികരിച്ചു. ഇന്നലെ ഉച്ചതിരിഞ്ഞാണ് ബജൗർ ജില്ലയിലെ ഖർ നഗരത്തിൽ ജാമിയത്ത് ഉലമ-ഇ- ഇസ്ലാം ഫസൽ പാർട്ടി സംഘടിപ്പിച്ച കൺവെൻഷൻ വേദിയിൽ സ്ഫോടനം ഉണ്ടായത്

Advertisement