അപകടത്തില്‍ കശേരുക്കളില്‍ നിന്ന് വേര്‍പ്പെട്ട 12 കാരന്‍റെ തലയോട്ടി ഇസ്രയേലി ഡോക്ടര്‍മാര്‍ പുനഃസ്ഥാപിച്ചു !

ജറുസലേം: സൈക്കളില്‍ സഞ്ചരിക്കവെ കാറപകടത്തെ തുടര്‍ന്ന് സുലൈമാൻ ഹസ്സന്‍ എന്ന 12 വയസുള്ള കുട്ടിക്ക് “ആന്തരിക ശിരഛേദം” സംഭവിച്ചു, അതായത്, അപകടത്തില്‍ കുട്ടിയുടെ തലയോട്ടി നട്ടെല്ലിന്‍റെ മുകളിലായി കഴുത്തിലുള്ള കശേരുക്കളില്‍ നിന്ന് വേര്‍പെടുകയായിരുന്നെന്ന് ഔട്ട്ലെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം അവസ്ഥ, ബൈലാറ്ററൽ അറ്റ്ലാന്‍റോ ആൻസിപിറ്റൽ ജോയിന്‍റ് ഡിസ്‌ലോക്കേഷൻ എന്നാണ് ശാസ്ത്രീയമായി അറിയപ്പെടുന്നത്. അതിസങ്കീര്‍ണ്ണമായ ഈ പ്രശ്നത്തില്‍ നിന്നും കുട്ടി രക്ഷപ്പെടാന്‍ 50 ശതമാനം മാത്രമാണ് സാധ്യതയെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍, ഏവരെയും അത്ഭുതപ്പെടുത്തി, സുലൈമാൻ ഹസ്സന്‍ ഇന്ന് പൂര്‍ണ്ണ സുഖം പ്രാപിച്ചിരിക്കുന്നു.

അപകടത്തെത്തുടർന്ന് സുലൈമാൻ ഹസ്സന്‍ എന്ന 12 കാരനെ പെട്ടെന്ന് തന്നെ ഹെലികോപ്റ്ററിൽ ജറുസലേമിലെ ഹദസ്സ മെഡിക്കൽ സെന്‍ററിലെത്തിച്ചു. അവിടെ അവനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. കുട്ടിയുടെ തല “കഴുത്തിന്‍റെ അടിയിൽ നിന്ന് ഏതാണ്ട് പൂർണ്ണമായും വേർപ്പെട്ടിരുന്നു.” എന്നാണ് ഡോക്ടർമാർ അറിയിച്ചിരുന്നത്. “കേടുപാടുകൾ സംഭവിച്ച സ്ഥലത്ത് പുതിയ പ്ലേറ്റുകളും ഫിക്സേഷനുകളും സ്ഥാപിക്കേണ്ടത് ആവശ്യമായി വന്നു. കുട്ടിയെ രക്ഷിക്കാനുള്ള ഞങ്ങളുടെ കഴിവ്, ഞങ്ങളുടെ അറിവിന് നന്ദി. ഓപ്പറേഷൻ റൂമിലെ ഏറ്റവും നൂതനമായ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി “കുട്ടിയുടെ ജീവന് വേണ്ടി ടീം പോരാടി” എന്ന് ചികിത്സയ്ക്ക് മേൽനോട്ടം വഹിച്ച ഓർത്തോപീഡിക് സർജൻ ഡോ ഒഹാദ് ഐനവ് ടൈംസ് ഓഫ് ഇസ്രയേലിനോട് പറഞ്ഞു, അവന് അതിജീവിക്കാന്‍ വെറും 50 ശതമാനം സാധ്യത മാത്രമേ ഉണ്ടായിരുന്നൊള്ളൂ. അതിനാല്‍ അവന്‍റെ തിരിച്ച് വരവിലുള്ള അത്ഭുതത്തിന് ഒരു കുറവുമില്ലെന്ന് ശസ്ത്രക്രിയാ വിദഗ്ധർ പറഞ്ഞു.

കഴിഞ്ഞ മാസമാണ് അപകടവും അതേ തുടര്‍ന്നുള്ള ശസ്ത്രക്രിയകളും നടന്നത്. എന്നാല്‍ ജൂലൈ വരെ ഡോക്ടർമാർ ശസ്ത്രക്രിയയുടെ വിവരങ്ങള്‍ പുറത്ത് വിട്ടില്ല. സെർവിക്കൽ സ്പ്ലിന്‍റുമായി അടുത്തിടെ ഹസ്സൻ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് മടങ്ങി. എങ്കിലും കുട്ടി പൂര്‍ണ്ണ സുഖം പ്രാപിക്കുന്നത് വരെ നിരീക്ഷിണം തുടരുമെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു. “അത്തരമൊരു കുട്ടിക്ക് നാഡീസംബന്ധമായ പ്രശ്നങ്ങളോ സെൻസറി അല്ലെങ്കിൽ മോട്ടോർ ഡിസ്ഫംഗ്ഷനോ ഇല്ലെന്നതും വളരെ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷവും ഒരു പരസഹായവും ഇല്ലാതെ അവൻ സാധാരണ രീതിയിൽ ജീവിക്കുന്നുവെന്നതും ചെറിയൊരു കാര്യമല്ല”. ഡോ ഐനവ് ഔട്ട്ലെറ്റിനോട് പറഞ്ഞു.

അത്യപൂർവമായ ശസ്ത്രക്രിയയ്ക്ക് സ്പെഷ്യലൈസ്ഡ് ഡോക്ടർമാരെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “മുതിർന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ കുട്ടിയുടെ തലയുടെ വലിപ്പം അർത്ഥമാക്കുന്നത് അവർ കൂടുതൽ രോഗബാധിതരാണെന്നാണ്. മാത്രമല്ല, ഇത് കുട്ടികളിലും കൗമാരക്കാരിലും ഒരു സാധാരണ ശസ്ത്രക്രിയയല്ല. ഒരു സര്‍ജന് ഇത്തരം ശസ്ത്രക്രിയകള്‍ ചെയ്യാന്‍ അറിവും അനുഭവവും ആവശ്യമാണ്.” ഡോ ഐനവ് പറയുന്നു. “സാധ്യതകൾ കുറവായിരുന്നപ്പോഴും അപകടസാധ്യത വ്യക്തമായപ്പോഴും അവൻ ജീവൻ തിരിച്ചുപിടിച്ചു. ട്രോമ ആൻഡ് ഓർത്തോപീഡിക് ടീമിന്‍റെ പ്രൊഫഷണലിസവും സാങ്കേതികവിദ്യയും പെട്ടെന്നുള്ള തീരുമാനങ്ങളുമാണ് അവനെ രക്ഷിച്ചത്. എനിക്ക് പറയാൻ കഴിയുന്നത് വലിയ നന്ദിയാണ്. ദൈവം അനുഗ്രഹിക്കും.” തന്‍റെ ഏക മകനെ രക്ഷിച്ചതിന് ഡോക്ടര്‍മാരോടുള്ള നന്ദി അവന്‍റെ അച്ഛന്‍ അറിയിച്ചു.

Advertisement