വടകരയിലും ദൃശ്യം മോഡല്‍ ,അടച്ചിട്ട കടമുറിയിൽ മനുഷ്യൻ്റെ തലയോട്ടി

കോഴിക്കോട്. വടകര കുഞ്ഞിപ്പള്ളിയിൽ അടച്ചിട്ട കടമുറിയിൽ മനുഷ്യൻ്റെ തലയോട്ടി കണ്ടെത്തി. ചോമ്പാല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ദേശീയപാതാ നിർമ്മാണത്തിനായി കെട്ടിടംപൊളിച്ചു മാറ്റുന്നതിനിടെയാണ് തൊഴിലാളികൾ തലയോട്ടി കണ്ടെത്തിയത്. പേപ്പർ, പ്ലാസ്റ്റിക് അവശിഷ്ടങ്ങൾക്ക് ഇടയിലായിരുന്നു തലയോട്ടി. ഒരു ജോഡി ചെരുപ്പും സമീപത്ത് നിന്ന് കണ്ടെത്തി.
ഒരു വർഷത്തിലേറെയായി കടമുറി തുറന്നു പ്രവർത്തിക്കാറില്ലെന്ന് നാട്ടുകാർ പറഞ്ഞു.

തലയോട്ടിക്ക് ആറുമാസത്തിലേറെ പഴക്കമുണ്ടെന്ന് പ്രാഥമിക വിവരം. ചോമ്പാല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി.

Advertisement