ആകാശത്ത് കണ്ട അപൂര്‍വ മഴവില്‍ കാഴ്ച;കൗതുകത്തോടെ ലോകം… വീഡിയോയ്ക്ക് 27.8 മില്യണ്‍ കാഴ്ചക്കാര്‍

ചൈനയിലെ ഹൈകോ സിറ്റിയില്‍ ആകാശത്ത് കണ്ട അപൂര്‍വ മഴവില്‍ കാഴ്ച കൗതുകത്തോടെയാണ് ലോകം ഉറ്റുനോക്കുന്നത്. മാനത്ത് തെളിഞ്ഞ ഈ വിസ്മയ കാഴ്ച ലക്ഷക്കണക്കിന് പേരാണ് ഇതിനോടകം ട്വിറ്ററിലൂടെ കണ്ടത്. സണ്‍ലിറ്റ് റെയ്ന്‍ എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 9 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ പലതരം നിറങ്ങള്‍ കൂടി ചേര്‍ന്ന് കൂടാരത്തിന്റെ മുകള്‍ തട്ട് പോലെ തോന്നിപ്പിക്കുന്ന തരത്തിലാണ് ആകാശത്ത് മഴവില്ലുള്ളത്. വിഡിയോയ്ക്ക് 27.8 മില്യണ്‍ കാഴ്ചക്കാരാണ് നിലവില്‍ ഉള്ളത്.

https://twitter.com/Earthlings10m/status/1563145276872802305?s=20&t=Tcp5VuA17CUkYfeDYIO4vA

Advertisement