26.4 C
Kollam
Friday 16th October, 2026 | 07:00:13 PM
Home News Breaking News നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല സമരത്തിലേക്ക്

കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകൾ നവംബർ 3 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്. കെഎസ്ആർടിസിയുടെ പ്രിയദർശിനി സ്ത്രീ സൗജന്യ ബസ് സർവീസുകൾ ആരംഭിച്ചതോടെ സ്വകാര്യ ബസ് വ്യവസായം തകർച്ചയിലാണെന്ന് കൊച്ചിയിൽ ചേർന്ന സംയുക്ത സമരസമിതി യോഗം ആരോപിച്ചു.

സ്വകാര്യ ബസുകളുടെ പ്രതിസന്ധി പഠിക്കാൻ നിയോഗിച്ച കമ്മിഷന്റെ റിപ്പോർട്ട് സർക്കാരിന് ലഭിച്ച് ഒന്നര മാസം കഴിഞ്ഞിട്ടും ചർച്ചയ്ക്ക് തയ്യാറായിട്ടില്ല. പുതിയ സൗജന്യ ബസ് സർവീസുകൾ കൂടി ആരംഭിക്കാനിരിക്കെ നിലവിലുള്ള സ്വകാര്യ ബസ് വ്യവസായത്തെ സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്നും സമിതി ആവശ്യപ്പെട്ടു.

സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ച് അതിന് തുല്യമായ തുക ഉടമകൾക്ക് നൽകുക, 15 വർഷമായി മാറ്റമില്ലാത്ത വിദ്യാർഥികളുടെ യാത്രാനിരക്ക് രാമചന്ദ്രൻ കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വർധിപ്പിക്കുക, നാലര വർഷം മുൻപ് നിശ്ചയിച്ച ബസ് യാത്രാനിരക്ക് പുതുക്കുക, ഡീസൽ നികുതിയിൽ ഇളവ് അനുവദിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ.

ടൈമിങ് കോൺഫറൻസുകൾ ഓൺലൈനിൽ നടത്താനുള്ള ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ് പിൻവലിക്കുക, ഓട്ടോമാറ്റിക് ടെസ്റ്റിങ് സ്റ്റേഷൻ നിർത്തലാക്കുക, സ്വകാര്യ ബസുകൾ സർവീസ് നടത്താത്ത റൂട്ടുകളിൽ മാത്രം ഗ്രാമവണ്ടികൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും സമരസമിതി ഉന്നയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here