26.7 C
Kollam
Thursday 3rd September, 2026 | 11:16:28 PM
Home News Breaking News നിർത്തി ഇട്ടിരുന്ന ഓട്ടോറിക്ഷയുടെ ആക്‌സിലേറ്ററിൽ പിടിച്ചു തിരിച്ചു…. ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലുവയസുകാരി രക്ഷപ്പെട്ടത്...

നിർത്തി ഇട്ടിരുന്ന ഓട്ടോറിക്ഷയുടെ ആക്‌സിലേറ്ററിൽ പിടിച്ചു തിരിച്ചു…. ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലുവയസുകാരി രക്ഷപ്പെട്ടത് അത്ഭുതകരമായി

കായംകുളത്ത് ഓട്ടോറിക്ഷ കിണറ്റിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ നാലുവയസുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. അമ്പലംപളളി സ്വദേശിയായ നാലുവയസുകാരിയാണ് വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ ആക്‌സിലറേറ്റര്‍ പിടിച്ചത്. ഇതോടെ മുന്നോട്ടുപോയ ഓട്ടോ കിണറിന്റെ ചുറ്റുമതില്‍ തകര്‍ത്ത് മറിഞ്ഞുവീഴുകയായിരുന്നു. അയല്‍വാസി കിണറ്റിലിറങ്ങി കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

Also Read:



ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മുത്തച്ഛന്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ നാലുവയസുകാരി കയറുകയായിരുന്നു. കളിച്ചുകൊണ്ടിരിക്കെ കുട്ടി ചാവി പിടിച്ച് തിരിച്ചതോടെ ഓട്ടോ സ്റ്റാര്‍ട്ടായി. ഇലക്ട്രിക് ഓട്ടോറിക്ഷയായതിനാല്‍ വലിയ ശബ്ദമുണ്ടായിരുന്നില്ല. അതിനാല്‍ സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല.

കുട്ടി ആക്‌സിലറേറ്റര്‍ കൊടുത്തതോടെ ഓട്ടോ മുന്നിലുണ്ടായിരുന്ന കിണറ്റിലേക്ക് ഇടിച്ചുകയറുകയും ചുറ്റുമതില്‍ തകര്‍ത്ത് കിണറ്റിലേക്ക് വീഴുകയുമായിരുന്നു. എന്നാല്‍ കിണറ്റില്‍ തങ്ങി നിന്നു. ശബ്ദം കേട്ട് എത്തിയ നാട്ടുകാരും അയല്‍വാസികളും ചേര്‍ന്ന് കുട്ടിയെ പുറത്തെടുത്തു. കുട്ടിക്ക് കാര്യമായ പരിക്കുകളില്ല. ഓട്ടോറിക്ഷ പുറത്തെടുക്കാനുളള നടപടികള്‍ തുടരുകയാണ്.