ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ ട്രോളി മറിഞ്ഞ് 15 പേര്‍ മരിച്ചു

ഉത്തര്‍പ്രദേശില്‍ ട്രാക്ടര്‍ ട്രോളി മറിഞ്ഞ് 15 പേര്‍ മരിച്ചു. കാസ്ഗഞ്ച് ജില്ലയിലായിരുന്നു അപകടം. മഗ്പൂര്‍ണിമയുടെ ഭാഗമായി ഗംഗയില്‍ കുളിക്കാന്‍ പോയ സംഘമാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തില്‍ എട്ട് കുട്ടികളും ഏഴ് സ്ത്രീകളും ഉള്‍പ്പെടെ 15 പേരാണ് മരിച്ചതെന്ന് അലിഗഡ് റേഞ്ച് ഐജി ശലഭ് മാത്തൂര്‍ പറഞ്ഞു.
കാറുമായി കൂട്ടിയിടിക്കാതിരിക്കാന്‍ വാഹനം വെട്ടിച്ച് മാറ്റുന്നതിനിടെ ട്രാക്ടറിന്റെ നിയന്ത്രണം നഷ്ടമാകുകയായിരുന്നുവെന്നും ഐജി പറഞ്ഞു. ചെളിയും വെള്ളവും നിറഞ്ഞ കുളത്തിലേക്കാണ് ട്രാക്ടര്‍ ട്രോളി മറിഞ്ഞത്.

Advertisement