പൂഞ്ഞാറിൽ,വൈദികനെ ബൈക്ക് ഇടിപ്പിച്ചെന്ന പരാതി, 6 പേർ കസ്റ്റഡിയിൽ

Advertisement

കോട്ടയം. പൂഞ്ഞാറിൽ പള്ളി ഗ്രൗണ്ടിൽ കാറും ബൈക്കുമായെത്തി നടത്തിയ അഭ്യാസപ്രകടനത്തിൻ വൈദികനെ ബൈക്ക് ഇടിപ്പിച്ചെന്ന് പരാതിയിൽ 6 പേർ കസ്റ്റഡിയിൽ .പൂഞ്ഞാർ സെന്റ് മേരിസ് ഫൊറോനാ പള്ളി സഹവികാരി ഫാ. ജോസഫ് ആറ്റുച്ചാലിനാണ് പരിക്കേറ്റത്. വൈദികൻ്റെ പരാതിയിൽ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. വിശദമായ അന്വേഷണത്തിലേക്ക് പൊലീസ് കടന്നു. ഇന്ന്
കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടായേക്കും . സംഭവവുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങൾ ഉണ്ടായാൽ കർശന നടപടി ഉണ്ടാകുമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Advertisement