അശ്വതി മുതൽ ആയില്യം വരെയുള്ള നക്ഷത്രക്കാർക്ക് ഈ വർഷം എങ്ങനെ? 2024 പുതുവർഷഫലം

അശ്വതി
ജീവിതത്തിൽ പൊതുവെ ഗുണാനുഭവങ്ങള്‍ വര്‍ധിച്ചു നില്‍ക്കുന്ന കാലമാണ്. ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കും.പ്രതികൂല സാഹചര്യങ്ങള്‍ ഒന്നൊന്നായി തരണം ചെയ്യും. സാമ്പത്തിക വിഷമങ്ങള്‍ നേരിടുമെങ്കിലും സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ സഹായത്താല്‍ അവ തരണം ചെയ്യും. ഭൂമി, സ്വർണ്ണം, വീട് ഇവ വാങ്ങാനവസരമുണ്ടാകും. പ്രണയ സാഫല്യമുണ്ടാക്കും. വിവാഹ ജീവിതത്തിലെ പ്രതിസന്ധികൾക്ക് പരിഹാരമുണ്ടാകും. തൊഴിലന്വേഷകർക്ക് മികച്ച തൊഴിൽ ലഭിക്കും. ഔദ്യോഗിക രംഗത്ത് ഉത്തരവാദിത്വം വർദ്ധിക്കും

രാജയോഗതുല്യമായ സമയമായിരിക്കും ഈ നക്ഷത്രക്കാർക്ക് . കുടുംബത്തിന് അഭിമാനകരമായ നേട്ടങ്ങള്‍ ഈ നാളുകാർ സ്വന്തമാക്കും എഴുതിത്തള്ളിയിട്ടവര്‍ നിങ്ങളെ അംഗീകരിയ്ക്കുന്ന കാലഘട്ടമാണിത്. ഭാഗ്യം വരുന്ന വര്‍ഷമായതിനാൽ ലോട്ടറി പോലുള്ളവ എടുക്കുന്നത് ഗുണം നല്‍കും.രാഹുവിന്റെ അനിഷ്ടസ്ഥിതിയാൽ അപ്രതീക്ഷിത യാത്രകളും അധികച്ചെലവുകളും …
ഭരണി

ഭരണി നക്ഷത്രത്തിന് നല്ല സമയമാണ് ഇത്. രോഗസംബന്ധമായ പ്രശ്‌നങ്ങള്‍ മുന്‍കാലങ്ങളില്‍ അലട്ടിയിരുന്നത് മാറുന്ന കാലഘട്ടം. പുതിയ കാര്യങ്ങള്‍ക്കായി മുന്നിട്ടിറങ്ങാവുന്ന സമയം. ആഗ്രഹിച്ച ജോലി, പഠനം തുടങ്ങിയ കാര്യങ്ങള്‍ക്ക് നല്ല സമയമാണിത്.
സാമ്പത്തിക ക്ലേശങ്ങൾക്ക് പരിഹാരമാവും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ഭവിച്ചേക്കാം. ജോലിതേടുന്നവർക്ക് നിരാശപ്പെടേണ്ടിവരില്ല.പഠനഗവേഷണാദികൾ പ്രതീക്ഷിച്ചവിധം തന്നെ പുരോഗമിക്കുന്നതാണ്.സന്താനങ്ങള്‍ക്കായി പണം ചെലവിടും. അര്‍ഹിക്കാത്ത ധനം കൈവശം വന്നുചേര്‍ന്നെന്നു വരാം.വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള്‍ പെട്ടെന്ന് സാധിതമാകും. മാതൃഗുണം ലഭിക്കും. ജീവിതപങ്കാളി വഴിയും നേട്ടം. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ്.മേയ്മാസത്തിനു ശേഷം പ്രണയസാഫല്യം, വിവാഹസിദ്ധി ഇവയുണ്ടാകുന്നതാണ്. സന്താനങ്ങളുടെ പഠനം, ജോലി എന്നിവ സംബന്ധിച്ച ആശങ്കകൾ ദൂരീകരിക്കപ്പെട്ടേക്കും.ഗുണവർധനവിനും ദോഷ ശമനത്തിനുമായി ശ്രീകൃഷ്ണനെ ഭജിക്കുക.


കാർത്തിക
കാർത്തിക നക്ഷത്രക്കാർക്ക് ഈ വർഷം ഗുണദോഷ സമ്മിശ്രമായിരിക്കും.
ഗുണാനുഭവങ്ങളിൽ യോഗ്യതക്കനുസരിച്ചുള്ള ഉദ്യോഗപ്രാപ്തി, നിലവിലെ ജോലിയിൽ അധികച്ചുമതല, സ്ഥാനക്കയറ്റം എന്നിവ പ്രതീക്ഷിക്കാം. ഗൃഹനിർമ്മാണം പൂർത്തിയായേക്കും. വിദേശത്ത് പഠന-തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്തും. കുടുംബജീവിതത്തിൽ സമാധാനം ഉണ്ടാകും. മക്കളുടെ നേട്ടങ്ങളിൽ സന്തോഷവും അഭിമാനവും വർദ്ധിക്കും.തൊഴിൽപരമായി ദീർഘദൂര യാത്രകൾ വേണ്ടിവരും.കലാകായികരംഗത്ത് അഭിവൃദ്ധി ഉണ്ടാകും. ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതൃസ്വത്ത് ലഭിക്കും. ദാമ്പത്യ ജീവിതത്തിൽ നില നിന്നിരുന്ന ഭിന്നതകൾ ശമിക്കും. വാഹനവുമായി ബന്ധപ്പെട്ട് പണച്ചെലവ് വർദ്ധിക്കും.സഹോദരങ്ങൾക്കു വേണ്ടിയും പണം ചെലവഴിക്കും. ഗുണവർദ്ധനവിനും ദോഷ ശമനത്തിനായി ധർമ്മശാസ്താവിനെ ഭജിക്കുക.


രോഹിണി

രോഹിണി നക്ഷത്രക്കാര്‍ക്ക് കുടുംബപരമായി നേട്ടങ്ങളുണ്ടാകുന്ന വര്‍ഷമാണിത്.എതിർപ്പുകളെ മറികടന്ന് ലക്ഷ്യത്തിലെത്തും. എന്നിരുന്നാലും മാസം മുതൽ ജന്മവ്യാഴം ഭവിക്കുകയാൽ ഗാർഹികമായും ഔദ്യോഗികമായും പലതരം സമ്മർദ്ദങ്ങളെ നേരിടേണ്ടി വരാം. പഠനത്തിനോ തൊഴിലിനോ വിദേശത്ത് കൂടുതൽ അവസരം ലഭിച്ചേക്കാം. കണ്ടകശനി തുടരുന്നതിനാൽ വലിയ തോതിൽ പണം മുടക്കിയുള്ള പുതിയ തൊഴിൽ ഗുണകരമാവണമെന്നില്ല. നിലവിലെ ബിസിനസ്സ് രംഗത്ത് നന്നായി അധ്വാനിച്ചിട്ടും പുരോഗതി ഉണ്ടാവാത്തതിൽ വിഷമമുണ്ടാവും.
പിതൃസ്വത്ത് ലഭിക്കുകയോ പിതാവില്‍ നിന്ന് അനുഭവ ഗുണമുണ്ടാവുകയോ ചെയ്യും. ദാമ്പത്യ ഭിന്നതകള്‍ ശമിക്കും.കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക് പലതരത്തിലുണ്ടായിരുന്ന അരിഷ്ടതകൾ ശമനമുണ്ടാകും.സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം വർധിക്കും. വിദ്യാര്‍ഥികള്‍ക്ക് പരീക്ഷകളിൽ ഉയര്‍ന്ന വിജയമുണ്ടാകും. മാനസിക സംഘർഷത്തിന് അയവു വരും.ആരോഗ്യപരിശോധനകൾ കൃത്യമായി നടത്തേണ്ടതുണ്ട്.ദോഷ ശമനത്തിനായി ധർമ്മശാസ്താവിനെ ഭജിക്കുക.


മകയിരം
ഗുണദോഷസമ്മിശ്രമായ വർഷമാണ്. മേലധികാരികളുടെ പ്രീതി സമ്പാദിക്കും. ഉത്തമ സന്താനയോഗമുള്ള കാലമാണിത്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാലം അനുകൂലമാണ്. തൊഴിലിൽ പരീക്ഷണങ്ങൾക്ക് മുതിരാതിരിക്കുകയാവും അഭികാമ്യം. നിലവിലെ ഉദ്യോഗത്തിൽ വിരസത അനുഭവപ്പെടാം. എന്നാൽ ജോലി ഉപേക്ഷിച്ചശേഷം പുതിയ അവസരങ്ങൾ തേടുന്നത് ഗുണകരമല്ല.മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാ‍ന്‍ സാധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലബന്ധങ്ങൾ ലഭിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതിയുണ്ടാകും.
വസ്തു/ ഭൂമി ഇടപാടുകൾ നടന്നുകിട്ടുമെങ്കിലും പ്രതീക്ഷിച്ച ആദായം ഉണ്ടായേക്കില്ല. സർക്കാർ ധനസഹായം, ചിട്ടി, വായ്പ തുടങ്ങിയവ പ്രയോജനപ്പെടുത്തും. സുഹൃത്തുക്കളുടെ സഹായം ലഭിക്കും. ദമ്പതികൾക്കിടയിൽ അസ്വാരസ്യം ഉണ്ടാകാം. കുടുംബത്തിലെ മുതിർന്ന വ്യക്തികൾക്ക് രോഗപീഡകൾ ഉണ്ടാകാനിടയുണ്ട്.ശ്രദ്ധിക്കുക. ദോഷപരിഹാരത്തിനായി ദേവീ ഭജനം നടത്തുക.


തിരുവാതിര

ഭാഗ്യ പരീക്ഷണങ്ങൾക്കു മുതിരാൻ പറ്റിയ കാലമല്ല.ഏപ്രിൽ മാസം വരെ സാമ്പത്തികമായി അനുകൂല കാലമാണ്. ഉത്തരവാദിത്തങ്ങൾ വർധിക്കും. മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. സന്താനഭാഗ്യമുണ്ടാകും.അവിവാഹിതരുടെ വിവാഹകാര്യത്തിൽ നല്ലതീരുമാനം കൈവരും. പുതുവീട്ടിൽ താമസം ആരംഭിക്കും. ആശിച്ച വാഹനം സ്വന്തമാക്കുന്നതാണ്. പതിനൊന്നിൽ നിന്നും വ്യാഴം പന്ത്രണ്ടിൽ വരികയാൽ വർഷത്തിന്റെ രണ്ടാം പകുതിക്ക് മേന്മകുറയുന്നതാണ്. ഈശ്വരാധീനം മങ്ങുന്നതായി തോന്നും. രാഹുകേതുക്കളുടെ വിപരീതസ്ഥിതി മാനസികസ്വസ്ഥത, ഗൃഹസൗഖ്യം എന്നിവ കുറയ്ക്കും.സുപ്രധാനകാര്യങ്ങളിൽ ആലോചനാശൂന്യമായ തീരുമാനം കൈക്കൊള്ളാനിടയുണ്ട്. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. മക്കളുടെ ആവശ്യങ്ങൾ വർധിക്കും. വാക്ക് തർക്കങ്ങൾ ഉണ്ടാകാതെ ശ്രദ്ധിക്കുക.ദോഷപരിഹാരത്തിനായി ശിവഭജനം നടത്തുക.


പുണർതം

പുണർതം നക്ഷത്രക്കാർക്ക് വർഷത്തിന്റെ ആദ്യ പകുതിയിൽ ഗുണഫലങ്ങൾ ലഭിക്കുമെങ്കിലും രണ്ടാം പകുതി ഗുണദോഷസമ്മിശ്രമായിരിക്കും.ദോഷാനുഭവങ്ങളിൽ വിദ്യാർത്ഥികൾക്ക് പഠനത്തിൽ അലസത, ആരോഗ്യപ്രശ്നങ്ങൾ, കടബാധ്യത, അർഹമായ പദവിയും ശമ്പളവർദ്ധനവും ലഭിക്കാതിരിക്കുക, ഭാഗ്യക്കുറവ് തുടങ്ങിയവയ്ക്ക് സാധ്യതയുണ്ട്. രണ്ടാം പകുതിയിൽ തൊഴിൽ നേട്ടമുണ്ടാകും. അർഹമായ അവകാശങ്ങൾ ലഭിക്കും. അനാരോഗ്യം നീങ്ങും. മന:ശക്തിയുണ്ടാവും. ആഗ്രഹങ്ങൾ പൂർത്തീകരിക്കും.
സൗഹൃദങ്ങളിൽ ചെറിയ ഉലച്ചിൽ ഉണ്ടാവാം. പൊതു പ്രവർത്തനങ്ങളിൽ പ്രശസ്തി വർധിക്കും. പ്രവർത്തനങ്ങളിൽ അലസത തരണം ചെയ്ത് മുന്നേറേണ്ടി വരും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സന്താന ഗുണമനുഭവിക്കും.ആരോഗ്യകാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക.ദോഷപരിഹാരത്തിനായി ധർമ്മശാസ്താവിനെ ഭജിക്കുക.
പൂയം

വർഷത്തിന്റെ തുടക്കം മാറ്റങ്ങളൊന്നും ഉണ്ടാക്കില്ലെങ്കിലും രണ്ടാം പകുതി വലിയ നേട്ടങ്ങൾ നൽകുന്നതാണ്. ഒരുപാട് കാലമായി പരിശ്രമിക്കുന്ന പല കാര്യങ്ങളും നേടിയെടുക്കാൻ സാധിക്കും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താനഭാഗ്യം പ്രതീക്ഷിക്കാം.സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും ഈ വർഷത്തിന്റെ പ്രത്യേകതയാണ്. ഒമ്പതാം ഭാവത്തിലെ രാഹുസ്ഥിതി ഭാഗ്യഭ്രംശം, പിതാവിന് ക്ലേശം, എന്നിവ സൃഷ്ടിക്കാം.എന്നാൽ 2024 ജൂൺമാസം മുതൽ വ്യാഴത്തിന്റെ പതിനൊന്നിലേക്കുള്ള മാറ്റത്താൽ പലതരം ശുഭാനുഭവങ്ങളും ചിരകാല സ്വപ്നങ്ങളുടെ സാക്ഷാൽകാരവും അനുഭവത്തിൽ വരും. മൂന്നിലെ കേതു അസാധ്യമെന്ന് കരുതിയ കാര്യങ്ങൾ നേടാൻ പ്രേരണയേകും.വസ്തുവോ വീടോ വാങ്ങാനായേക്കും.പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും. യാത്രകൾ വേണ്ടിവരും. പല്ലുകൾക്ക് രോഗസാധ്യത.ആരോഗ്യം ശ്രദ്ധിക്കുക.പുണ്യ കർമ്മങ്ങൾ അനുഷ്ഠിക്കാൻ സാധിക്കും.ദോഷ പരിഹാരത്തിനും ഗുണവർധനവിനുമായി ദേവീ ഭജനം നടത്തുക.


ആയില്യം
ആയില്യം നക്ഷത്രക്കാർക്ക് ഏപ്രിൽ വരെ കാലം അനുകൂലമല്ല. ഈ സമയത്ത് കടബാധ്യത, തൊഴിൽ നഷ്ടം, വിവാഹതടസ്സം എന്നിവ ഉണ്ടാകാം.എന്നാൽ മേയ് മാസം മുതൽ വ്യാഴത്തിന്റെ ശക്തമായ ആനുകൂല്യം കൈവരുന്നതിനാൽ ഗുണാനുഭവങ്ങൾ വന്നുതുടങ്ങും. സ്വന്തം തൊഴിലിൽ മെച്ചമുണ്ടാവുന്നതാണ്. ഭാര്യാഭർത്താക്കന്മാർക്കിടയിലെ പിണക്കം പരിഹരിക്കപ്പെടും. കടക്കെണിയിൽ നിന്നും അല്പാല്പമായി മോചനം കണ്ടുതുടങ്ങും. ഗൃഹം മോടി പിടിപ്പിക്കാനും പുതിയ വാഹനം വാങ്ങാനും സാധിക്കുന്നതാണ്.സ്വന്തം പ്രവർത്തനഫലമായി വിജയം കൈവരിക്കും. ആത്മധൈര്യം വർധിക്കും. മുൻകോപം നിയന്ത്രിക്കണം.മാതാവിന് ശാരീരിക അസുഖങ്ങൾക്ക് ചികിത്സ വേണ്ടി വരും.ദോഷ ശമനത്തിനും ഗുണവർധനവിനുമായി മഹാഗണപതി ഭജനം നടത്തുക.

Advertisement