Home Blog Page 951

അമേരിക്കയ്ക്ക് ഇറാൻ കൊടുത്ത പണി! ഒന്നിന് പുറകെ ഒന്നായി അഞ്ച് ഇന്ധന ടാങ്കർ വിമാനങ്ങൾ തകർത്തു; ഇറാഖിൽ വിമാനം തകർന്നതിൻ്റെ കാരണം അവ്യക്തം

റിയാദ്: സൗദി അറേബ്യയിലെ പ്രിൻസ് സുൽത്താൻ എയർബേസിനു നേരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ യുഎസ് വ്യോമസേനയുടെ അഞ്ച് ഇന്ധന ടാങ്കർ വിമാനങ്ങൾക്ക് നാശനഷ്ടം സംഭവിച്ചെന്ന് റിപ്പോർട്ട്. വാൾ സ്ട്രീറ്റ് ജേർണലാണ് റിപ്പോർട്ട് പുറത്തുവിട്ടത്. കഴിഞ്ഞ ദിവസം അമേരിക്കയുടെ മറ്റൊരു ഇന്ധന ടാങ്കർ വിമാനം ഇറാഖിലെ ഇർബിൽ പ്രവിശ്യയിൽ തകർന്നുവീണിരുന്നു. പശ്ചിമേഷ്യൻ മേഖലയിലെ യുഎസ് സൈനിക നീക്കങ്ങളിൽ നിർണ്ണായക പങ്കുവഹിക്കുന്ന വിമാനങ്ങളാണ് ആക്രമിക്കപ്പെട്ടത്.

Also Read: സംഘര്‍ഷങ്ങള്‍ക്കിടെ 40,000 മെട്രിക് ടണ്ണിലധികം എല്‍പിജി വഹിച്ചുകൊണ്ടുള്ള ഇന്ത്യന്‍ കപ്പല്‍ ‘ശിവാലിക്’ ഹോര്‍മൂസ് കടലിടുക്കില്‍ നിന്ന് യാത്ര തിരിച്ചു,ഇന്ത്യന്‍ നാവിക സേന അകമ്പടി

ഇറാൻ്റെ ആക്രമണത്തിൽ അഞ്ച് കെസി-135 ഇന്ധന ടാങ്കർ വിമാനങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചത്. എയർബേസിനകത്ത് നിർത്തിയിട്ടിരുന്ന ഈ വിമാനങ്ങൾ പൂർണ്ണമായും തകർന്നിട്ടില്ലെന്നും ഇവയുടെ അറ്റകുറ്റപ്പണി പുരോഗമിക്കുന്നു എന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. മിസൈൽ ആക്രമണത്തിൽ ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഇത് അമേരിക്കയെ സംബന്ധിച്ച് ആശ്വാസകരമാണ്. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന പേരിൽ അമേരിക്ക ഇറാനെതിരെ നടത്തുന്ന നീക്കങ്ങൾക്ക് ഈ വിമാനങ്ങളുടെ അഭാവം വലിയ തിരിച്ചടിയാണ്. ആകാശത്ത് വച്ച് പോർ വിമാനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ സാധിക്കുന്ന തരത്തിലുള്ള വലിയ ടാങ്കർ വിമാനങ്ങളാണ് ഇവ.

പശ്ചിമേഷ്യയിലെ യുദ്ധം തുടരുന്നതിനിടെയാണ് ഈ സംഭവം. കഴിഞ്ഞ ദിവസം ഇറാഖിലെ ഇർബിൽ പ്രവിശ്യയിൽ സമാനമായ മറ്റൊരു ഇന്ധന ടാങ്കർ വിമാനം തകർന്നുവീണ് ആറ് യുഎസ് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഈ വിമാനം ആക്രമണത്തിൽ തകർന്നതല്ലെന്നാണ് യുഎസ് സൈന്യം വ്യക്തമാക്കിയത്. എന്നാൽ വിമാനം തകർന്നുവീണതിൻ്റെ കാരണം ഇതുവരെ അവർ വ്യക്തമാക്കിയിട്ടുമില്ല. അമേരിക്ക ഇറാനിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതിന് പ്രതികാരമായാണ് ഇറാൻ്റെ ഈ നീക്കമെന്ന് കരുതുന്നു. പശ്ചിമേഷ്യൻ മേഖലയിൽ അമേരിക്കയുടെ സൈനിക താവളങ്ങളുള്ള രാജ്യങ്ങളിലെ എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളിലേക്കടക്കം ഇറാൻ ആക്രമണം വ്യാപിപ്പിച്ചിട്ടുണ്ട്.

പൂരത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെ അപകടം… നാല് പേർക്ക് പരിക്ക്

പാലക്കാട്: കൂറ്റനാട് ആമക്കാവ് പൂരത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിനിടെ അപകടം. നാല് പേര്‍ക്ക് പരിക്കേറ്റു. വെടിക്കെട്ട് സമയത്ത് കല്ലുകളും മറ്റും തെറിച്ചാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ല.

വെടിക്കെട്ട് കാണാനായി കൂടി നിന്നവര്‍ക്കിടയിലേക്കാണ് കല്ലും ചീളുകളും തെറിച്ചുവീണത്. പരിക്കേറ്റവര്‍ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വെടിക്കെട്ട് നടത്തുമ്പോള്‍ ആളുകള്‍ സുരക്ഷിതമായ അകലം പാലിച്ചില്ല എന്ന വിമര്‍ശനമുണ്ട്.

ഗണേഷ്‌കുമാർ പ്രസിഡന്റായ പത്തനാപുരം താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയന്റെ ഭരണസമിതി പിരിച്ചുവിട്ടു

പുനലൂർ: മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പ്രസിഡന്റായ പത്തനാപുരം താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയന്റെ ഭരണസമിതി പിരിച്ചുവിട്ടു. ഭരണസമിതിയിലെ മുതിർന്ന അംഗം കരിക്കത്തിൽ കെ. തങ്കപ്പൻപിള്ള ചെയർമാനായി അഡ്ഹോക് കമ്മിറ്റി ചുമതലയേറ്റെടുത്തു.


വെള്ളിയാഴ്ച വൈകീട്ടാണ് കരയോഗം രജിസ്ട്രാർ ശശിധരൻനായർ ഭരണസമിതി പിരിച്ചുവിട്ടത്. യൂണിയൻ പ്രസിഡന്റിന്റേത് ഏകാധിപത്യ പ്രവണതകളാണെന്നു ചൂണ്ടിക്കാട്ടി 11 ഭരണസമിതി അംഗങ്ങൾ കഴിഞ്ഞയാഴ്ച രാജിസമർപ്പിച്ചിരുന്നു. ഭൂരിപക്ഷം നഷ്ടപ്പെട്ട പശ്ചാത്തലത്തിലാണ് സമിതി പിരിച്ചുവിട്ട് താത്കാലിക സമിതിക്ക് ഭരണച്ചുമതല നൽകിയത്.

പുനലൂരിലെ യൂണിയൻ ആസ്ഥാനത്ത് ‘പത്മാ കഫെ’ തുടങ്ങുന്നതിലെ സാന്പത്തിക ക്രമക്കേടുകളെപ്പറ്റി ഏറെനാളായി വിവാദം പുകയുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രണ്ടാഴ്ചമുൻപ് ചേർന്ന ഭരണസമിതി യോഗത്തിൽ സെക്രട്ടറിയോടും അംഗങ്ങളോടും പ്രസിഡന്റ് രൂക്ഷമായി പെരുമാറിയതായും പരാതിയുയർന്നിരുന്നു. ഇതേത്തുടർന്ന് പത്തരവർഷം യൂണിയൻ സെക്രട്ടറിയായിരുന്ന ജി. അനിൽകുമാർ നിർബന്ധിത സ്ഥലംമാറ്റം വാങ്ങി കൊല്ലം യൂണിയനിലേക്ക് പോയി. ഈ പശ്ചാത്തലത്തിലാണ് വൈസ് പ്രസിഡന്റ് ജെ. രാധാകൃഷ്ണപിള്ളയടക്കം 11 ഭരണസമിതി അംഗങ്ങൾ ചങ്ങനാശ്ശേരിയിലെത്തി രാജിക്കത്ത് നൽകിയത്.

also read :



ഇതേസമയം യൂണിയനുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങൾ നിഷേധിച്ച് പ്രസിഡന്റ് കെ.ബി. ഗണേഷ്‌കുമാർ രംഗത്തെത്തിയിരുന്നു. തന്നെയും യൂണിയനെയും തകർക്കാൻ രാഷ്ട്രീയമായി ലക്ഷ്യമിട്ടിട്ടുള്ളതാണ് ആരോപണങ്ങളെന്നായിരുന്നു അദ്ദേഹം വിശദീകരിച്ചിരുന്നത്.

സംഘര്‍ഷങ്ങള്‍ക്കിടെ 40,000 മെട്രിക് ടണ്ണിലധികം എല്‍പിജി വഹിച്ചുകൊണ്ടുള്ള ഇന്ത്യന്‍ കപ്പല്‍ ‘ശിവാലിക്’ ഹോര്‍മൂസ് കടലിടുക്കില്‍ നിന്ന് യാത്ര തിരിച്ചു,ഇന്ത്യന്‍ നാവിക സേന അകമ്പടി

ഫയല്‍ ചിത്രം

ന്യൂഡല്‍ഹി. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കിടെ 40,000 മെട്രിക് ടണ്ണിലധികം എല്‍പിജി വഹിച്ചുകൊണ്ടുള്ള ഇന്ത്യന്‍ കപ്പല്‍ ‘ശിവാലിക്’ ഹോര്‍മൂസ് കടലിടുക്കില്‍ നിന്ന് യാത്ര തിരിച്ചു. ഇന്ത്യന്‍ നാവിക സേനയുടെ  സുരക്ഷാ അകമ്പടിയോടെയാണ് കപ്പല്‍ ഈ തന്ത്രപ്രധാന പാത കടക്കുന്നത്.

ഇന്ധന ഇറക്കുമതി തടസ്സപ്പെടാതിരിക്കാന്‍ ഘട്ടംഘട്ടമായാണ് ഇന്ത്യ കപ്പലുകളെ പുറത്തെത്തിക്കുന്നത്. മേഖലയിലെ സംഘര്‍ഷാവസ്ഥ പരിഗണിച്ച് കപ്പലിന് സുരക്ഷിത പാത ഒരുക്കുന്നതിനായി ഇന്ത്യന്‍ നാവികസേന നേരിട്ട് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

also read:

ശിവാലിക്കിന് പിന്നാലെ അടുത്ത ആറ് മണിക്കൂറിനുള്ളില്‍ മറ്റൊരു എല്‍പിജി കപ്പല്‍ കൂടി യാത്ര തിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോള എണ്ണ-വാതക നീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോര്‍മൂസ് കടലിടുക്കിലെ സുരക്ഷ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ഇറാനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ നീക്കം ആരംഭിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

തൃക്കുന്നപ്പുഴവടക്ക് കാഞ്ഞിരം വിള വീട്ടിൽ ആനന്ദവല്ലി അമ്മ നിര്യാതയായി

ശൂരനാട് തെക്ക്. തൃക്കുന്നപ്പുഴവടക്ക് കാഞ്ഞിരം വിള വീട്ടിൽ ( പതാരം HS ന് എതിർ വശം ) പരേതനായ തറയിൽ രവീന്ദ്രൻ പിള്ളയുടെ ഭാര്യ ആനന്ദവല്ലി അമ്മ (85) നിര്യാതയായി. സംസ്ക്കാരം ഞായർ രാവിലെ 11 മണിക്ക് ശേഷം വസതിയിൽ നടത്തുന്നതും ഭൗതിക ദേഹം അന്നേ ദിവസം 8 മണി കഴികെ വീട്ടിൽ കൊണ്ടുവരുന്നതാണ്.

മഠത്തിൽക്കാരാഴ്മ കളയ്ക്കാട്ട് മീനത്തേരിൽ കെ.സരസമ്മ അന്തരിച്ചു

ഓച്ചിറ :മഠത്തിൽക്കാരാഴ്മ കളയ്ക്കാട്ട് മീനത്തേരിൽ കെ.സരസമ്മ (87) അന്തരിച്ചു.
സംസ്കാരം – ശനിയാഴ്ച പകൽ 12ന് (13/03/26).
ഭർത്താവ് -പരേതനായ എൻ.ഭാസ്കരൻ
മക്കൾ -ബി. രാധാകൃഷ്ണൻ, ബി. മോഹനൻ(വിമുക്ത ഭടൻ), എസ്. പ്രഭ(റിട്ട: ഫാർമസിസ്റ്റ്‌, സി. എച്ച്. സി ഓച്ചിറ)
മരുമക്കൾ -പി.കെ അജിത, എസ്.ഷൈജ, സലിം അമ്പീത്തറ(മുൻ ഗ്രാമപ്പഞ്ചായത്ത് അംഗം, തഴവ )
സഞ്ചയനം -ബുധനാഴ്ച രാവിലെ 8ന് (17/03/26)

പതാരം സഹകരണ ബാങ്കിൽ നിന്നും മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം തട്ടിയെടുത്ത് അധ്യാപകന്‍ ഒളിവിൽ

ശാസ്താംകോട്ട. പതാരം 721-ാം നമ്പർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും മുക്കുപണ്ടം പണയം വച്ച് 15 ലക്ഷം തട്ടിയെടുത്ത കേസിൽ അധ്യാപകന്‍ ഒളിവിൽ.വെളുത്തമണൽ സരസ്വതി വിലാസം യു.പി സ്കൂൾ അധ്യാപകൻ
ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് ഐശ്വര്യയിൽ ദിലീപ്കുമാർ (37) ആണ് തട്ടിയെടുത്ത പണവുമായി മുങ്ങിയത്.

also read :

ഈ മാസം അഞ്ചിനായിരുന്നു സംഭവം.130.198 ഗ്രാം തൂക്കം വരുന്ന വ്യാജസ്വർണം പണയം വെച്ച് 15,23000 രൂപയാണ് തട്ടിയെടുത്തത്.സ്വർണത്തെ വെല്ലുന്ന തരത്തിലുള്ള ഉരുപ്പടികൾ ആയതിനാൽ ജീവനക്കാർക്ക് വ്യാജനാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ല.ശാസ്താംകോട്ട അസി.രജിസ്ട്രാർ വെള്ളിയാഴ്ച നടത്തിയ പരിശോധനയിലാണ് വ്യാജ സ്വർണമാണെന്ന് തിരിച്ചറിഞ്ഞത്.

തുടർന്ന് എ.ആർ ശൂരനാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.പൊലീസ് കേസെടുത്തതോടെയാണ് ദിലീപ്കുമാർ ഒളിവിൽ പോയത്.

ഹരികൃഷ്ണൻ്റെ കുടുംബത്തിന് ധനസഹായവും നീതിയും ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്ന് ആക്ഷൻ കൗൺസിൽ

കുന്നത്തൂർ:കൊല്ലം മരുത്തടി ക്ഷേത്രത്തിലെ ഉത്സവത്തിൻ്റെ ഭാഗമായി നടന്ന വിളക്കെടുപ്പ് വഴിപാട് കാണുന്നതിനായി സഹോദരനോടൊപ്പം എത്തിയ കുന്നത്തൂർ ഐവർകാല കിഴക്ക് കീച്ചപ്പിള്ളിൽ സോപാനം വീട്ടിൽ
ഹരികൃഷ്ണൻ്റെ (18) നിർദ്ധന കുടുംബത്തിന് ധനസഹായവും നീതിയും ലഭ്യമാക്കാൻ സർക്കാർ ഇടപെടണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു.

മാർച്ച് ഒന്നിന് ക്ഷേത്രത്തിൽ എത്തിയ ഹരികൃഷ്ണൻ പിറ്റേ ദിവസം പുലർച്ചെ യാതൊരു കാരണവുമില്ലാതെ ഒരു സംഘം അക്രമികളുടെ അടിയേറ്റ് ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.ഹരികൃഷ്‌ണൻ്റെ പിതാവ് ജയസേനന് പാർക്കിൻസൺസ് രോഗബാധ മൂലം 2013 മുതൽ ജോലിക്ക് പോകാനോ പരസഹായം കൂടാതെ പുറത്തു പോകാനോ കഴിയില്ല.മാതാവ് രജനി വികലാംഗയും വലത് കൈയ്ക്ക് ഭാഗികമായി തളർച്ച ബാധിച്ച അവസ്ഥയിലുമാണ്.ഹരികൃഷ്‌ണൻ പഠിച്ചുകൊണ്ടിരുന്ന മണക്കാല ഗവ.പോളിടെക്‌നിക് കോളേജിൽ ത്തന്നെയാണ് സഹോദരനായ ജയകൃഷ്‌ണനും പഠിക്കുന്നത്.ഹരികൃഷ്‌ണനും ജയകൃഷ്‌ണനും കൂലിപ്പണിക്ക് പോയി ലഭിക്കുന്ന വരുമാനം കൊണ്ടാണ് മാതാപിതാക്കളുടെ ചികിത്സയും പഠനവും വീട്ടുകാര്യങ്ങളും നടത്തിവന്നത്.

കൊലപാതകത്തിന് ഉത്തരവാദികളായ കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനു വേണ്ടി ഫലപ്രദമായ അന്വേഷണം നടത്തണമെന്നും,ആദ്യഘട്ടം മുതൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും,ജയകൃഷ്‌ണന് സർക്കാർ സർവ്വീസിൽ തൊഴിൽ നൽകുന്നതിനാവശ്യമായ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കണമെന്നും പിതാവ് ജയസേനൻ,മാതാവ് രജനി ആക്ഷൻ കൗൺസിൽ ഭാരവാഹികളായ രമണിയമ്മ,അഡ്വ.രാജേഷ്, ബാഹുലേയൻ,പുഷ്പാംഗദൻ എന്നിവർ
ആവശ്യപ്പെട്ടു. ഹരികൃഷ്ണൻ്റെ വേർപാടിൽ അനുശോചിച്ചു കൊണ്ട് ശനിയാഴ്ച വൈകിട്ട് കീച്ചപ്പിള്ളിൽ സ്കൂളിൽ വച്ച് സർവകക്ഷി അനുശോചനയോഗം ചേരുമെന്നും ഭാരവാഹികൾ അറിയിച്ചു.ഹരികൃഷ്ണൻ്റെ കുടുംബത്തിന് സഹായം എത്തിക്കാനായി എസ്ബിഐ മണ്ണടി ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്.നമ്പർ:45003472524. ഐ.എഫ്.എസ്.സി:SBIN0071269.

കരുനാഗപ്പള്ളി യുഡിഎഫിൽ വീണ്ടും പൊട്ടിത്തെറി,സി ആർ മഹേഷിനെതിരെ നീക്കം

കരുനാഗപ്പള്ളി. യുഡിഎഫിൽ വീണ്ടും പൊട്ടിത്തെറി. MLA സി ആർ മഹേഷിനെതിരെ ആരോപണം. കരുനാഗപ്പള്ളി നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ തൊടിയൂർ രാമചന്ദ്രന്‍ തല്‍ സ്ഥാനം രാജിവെച്ചു.

കരുനാഗപ്പള്ളി എംഎൽഎ സി ആര്‍ മഹേഷ് അവഗണിക്കുന്നതിൽ പ്രതിഷേധിച്ചാണ് രാജി. കഴിഞ്ഞ 15 വർഷമായി യുഡിഎഫ് മണ്ഡലം ചെയർമാനായി പ്രവർത്തിച്ചു.

രാജി ജില്ലാ ചെയർമാൻ കെ. സി. രാജന് നൽകി. 2021-ലെ യു. ഡി. എഫ് വിജയത്തിന് നേതൃത്വം നൽകിയത് തൊടിയൂരായിരുന്നു വെന്നാണ് അദ്ദേഹത്തിന്‍റെ പക്ഷക്കാര്‍ പറയുന്നത്.50 വർഷക്കാലമായി കോൺഗ്രസിലും കെ. എസ്. യു വിലും യൂത്ത് കോൺഗ്രസിലുമായി പ്രവർത്തിച്ചു വരുകയായിരുന്നു

also read:



കഴിഞ്ഞ കുറേ നാളുകളായി കോൺഗ്രസിൽ തൊടിയൂരിനെതിരെ ഒതുക്കൽ പണികൾ തകൃതിയായി നടന്നു വരുകയായിരുന്നു
വെന്ന് ഇദ്ദേഹത്തോട് അടുപ്പമുള്ളവര്‍ പറയുന്നു. സ്വന്തം പോലെ കൊണ്ട് നടന്ന തൊടിയൂർ ബാങ്ക് പ്രസിഡന്റ് പദവിയിൽ നിന്നൊഴിവാക്കി. ഒരു പ്രബല സമുദായത്തിന് കോൺഗ്രസിൽ ആകെ ഉണ്ടായിരുന്ന പ്രസിഡന്റ് പദവിയിലേക്ക് പിന്നീട് വന്നത് കെ. സി. രാജനായിരുന്നു. അതിനെതിരെ സമുദായക്കാർക്കിടയിൽ അമർഷം നിലനിൽക്കെയാണ് ഇപ്പോഴത്തെ രാജിയിലേക്ക് സംഗതികളെത്തിയിരിക്കുന്നത്.
കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫ് ചെയർമാൻ എന്ന നിലയിൽ യാതൊരു ചുമതലയും നിർവ്വഹിക്കാൻ പാർട്ടി പ്രാദേശിക നേതൃത്വത്തിലെ ചിലർ അനുവദിച്ചിരുന്നില്ലെന്ന് ആക്ഷേപമുയര്‍ത്തുന്നു.
കെപിസിസിയുടെ നിർദ്ദേശാനുസരണം ചാത്തന്നൂരിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് വരുന്നതിനിടെയാണ് രാജി . അഡ്വ.മഠത്തിനേത്ത് വിജയനെ യുഡിഎഫ് ചെയര്‍മാനായി നിയോഗിച്ചതായി ജില്ലാ ചെയര്‍മാന്‍ കെസി രാജന്‍ അറിയിച്ചു.

ഇടതുപക്ഷത്തിന്‍റെ വന്‍ സ്വാധീനം തകര്‍ത്ത് സിആര്‍ മഹേഷിന്‍റെ നേതൃത്വത്തില്‍ ശുഭാപ്തി വിശ്വാസത്തോടെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോട്ടുപോകുന്നതിനിടെ സ്ഥാനമാനങ്ങള്‍ ഉറപ്പാക്കാനാണ് ചില കിടയില്‍ മൂപ്പന്മാര്‍ ഇത്തരം നാടകങ്ങളുമായി എത്തുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നു. ഇടതുഭരണത്തിനിടയിലും ശക്തമായ ജനവികാരം അനുകൂലമായത് തകര്‍ക്കാനാണ് തനിക്കില്ലെങ്കില്‍ ആര്‍ക്കും വേണ്ട എന്നമട്ടില്‍ സ്വന്തം പോലെ പാര്‍ട്ടി പ്രസ്ഥാനങ്ങള്‍ വച്ച് അനുഭവിച്ചിരുന്നവര്‍ തുനിയുന്നതെന്നും നാണംകെട്ട ഈ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും യുവാക്കള്‍ പറയുന്നു.

സഹകരണ ബാങ്കുകളിൽ ക്ലാർക്ക്, ഡേറ്റ എൻട്രി ഓപ്പറേറ്റർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ; 94 ഒഴിവ്

സഹകരണ ബാങ്ക്/സംഘങ്ങളിൽ വിവിധ തസ്തികയിലെ 94 ഒഴിവിലേക്കു സഹകരണ സർവീസ് പരീക്ഷാ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ അപേക്ഷിക്കണം. ഏപ്രിൽ 4 വരെ അപേക്ഷിക്കാം.

ജൂനിയർ ക്ലാർക്ക് (81 ഒഴിവ്), അസിസ്റ്റന്റ് സെക്രട്ടറി/ചീഫ് അക്കൗണ്ടന്റ് (6), സെക്രട്ടറി (3), ഡേറ്റ എൻട്രി ഓപ്പറേറ്റർ (3), സിസ്റ്റം അഡ്മിനിസ്ട്രേറ്റർ (1) എന്നീ തസ്തികയിലാണു വിജ്ഞാപനം. ബോർഡ് നടത്തുന്ന ഒഎംആർ പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനം നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ബോർഡ് തയാറാക്കുന്ന ലിസ്റ്റ് പ്രകാരം നേരിട്ടുള്ള നിയമനമാണ്.

∙ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്. ഓരോ തസ്തികകയ്ക്കും വെവ്വേറെ അപേക്ഷിക്കണം. അപേക്ഷിക്കേണ്ട അവസാന തീയതിക്കു മുൻപ് യോഗ്യത നേടിയിരിക്കണം.

∙ബാങ്ക്/സംഘം തിരിച്ചുള്ള ഒഴിവുകൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക: www.keralacseb.kerala.gov.in