Home Blog Page 533

ശബരിമല സ്വർണ്ണക്കൊള്ള ,എൻ വിജയകുമാർ റിമാൻഡിൽ

തിരുവനന്തപുരം.ശബരിമല സ്വർണകൊള്ള കേസില്‍ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗം എൻ.വിജയകുമാർ റിമാൻഡിൽ.എ.പത്മകുമാർ അധ്യക്ഷനായ ബോർഡിലെ അംഗമായിരുന്ന വിജയകുമാറിനെ മുൻപ് രണ്ടു തവണ എസ്.ഐ.ടി ചോദ്യം ചെയ്തിരുന്നു. മുൻകൂർ ജാമ്യ ശ്രമം പരാജയപ്പെട്ടതോടെ ഇന്ന് വിജയകുമാർ എസ്ഐടിക്ക് മുൻപിൽ കീഴടങ്ങുകയായിരുന്നു.

12 വരെയാണ് റിമാൻഡ് ചെയ്തത് . 31 നു ജാമ്യാപേക്ഷ പരിഗണിക്കും


ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിലെ വിലപിടിപ്പുള്ള വസ്തുകൾ കൈവശമുണ്ടെന്ന് തമിഴ്നാട് സ്വദേശി ഡി മണി പറഞ്ഞെന്നു വിദേശ വ്യവസായി മൊഴി നൽകി.നാളെയാണ് ഡി-മണി SIT ക്ക് മുന്നിൽ
ഹാജരാകേണ്ടത്.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ബോർഡിലെ എല്ലാ അംഗങ്ങൾക്കും തുല്യ ഉത്തരവാദിത്തം ഉണ്ടെന്ന്
നിരീക്ഷിച്ച ഹൈക്കോടതി കെ.പി.ശങ്കർദാസിലേക്കും എൻ.വിജയകുമാറിലേക്കും അന്വേഷണം എത്താത്തതിൽ എസ്.ഐ.റ്റിയെ വിമർശിച്ചിരുന്നു.ണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണപ്പാളികൾ കൈമാറിയതിൽ അടക്കം ബോർഡിലെ എല്ലാ അംഗങ്ങൾക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നായിരുന്നു പത്മകുമാറിൻ്റെ മൊഴി.
ഇതോടെ അറസ്റ്റ് ഉറപ്പിച്ച എൻ.വിജയകുമാർ മുൻ‌കൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു.എന്നാൽ
തിരുവനന്തപുരം ഈഞ്ചയ്ക്കൽ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി വിജയകുമാർ കീഴടങ്ങിയതോടെ
SIT അറസ്റ്റ് രേഖപ്പെടുത്തി.സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്നാണ് വിജയകുമാർ പറഞ്ഞത്.താൻ ഒരു കുറ്റവും ചെയ്തിട്ടില്ല.തീർത്തും നിരപരാധിയാണെന്നും സമ്മർദ്ദം താങ്ങാനാകുന്നില്ലെന്നും വിജയകുമാർ എസ്.ഐ.റ്റിയെ അറിയിച്ചു.കോടതിയില്‍ നല്‍കിയ മുൻകുർ ജാമ്യപേക്ഷ വിജയകുമാർ പിൻവലിക്കുകയും ചെയ്തു.ഡി മണിയുടെ വാദങ്ങൾ പൊളിക്കുന്നതാണ്
വിദേശ വ്യവസായിയുടെ വിശദമായ മൊഴി.പുരാവസ്തുക്കളിൽ താല്പര്യമുള്ളതിനാൽ ഡിണ്ടിഗലിലെ ഡി-മണിയുടെ വീട്ടിലെത്തിയപ്പോഴാണ് അമൂല്യ വസ്തുക്കൾ ചാക്കിൽ കിട്ടിയ നിലയിൽ കണ്ടത്.വിലപേശലിലുള്ള തർക്കം മൂലം അമൂല്യ ശേഖരം കാണാൻ കഴിഞ്ഞില്ലെന്നും കച്ചവടം നടന്നില്ലെന്നുമാണ് പ്രവാസി വ്യവസായിയുടെ മൊഴി.ഡി മണിയുടെ ഡി-ഡയമണ്ട് അല്ലെന്നും ദാവൂദ് മണി എന്നാണെന്നും ലോഹ കച്ചവടക്കാർക്കിടയിൽ മണി അറിയപ്പെടുന്നത് അങ്ങനെയാണെന്നും വ്യവസായി മൊഴി നൽകിയിട്ടുണ്ട്.ഡി- മണിയെ എസ്ഐടി നാളെ ചോദ്യം ചെയ്യും.മറ്റ് മൂന്നു പേരുടെ വിലാസത്തിലാണ് മണി ഫോൺ നമ്പറുകളെടുത്തിട്ടുള്ളത്.ഇവരോടും ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.അതിനിടെ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി,ഗോവര്‍ധൻ എന്നിവർക്കായി തിരുവനന്തപുരം വിജിലൻസ് കോടതിയിൽ എസ്.ഐ.റ്റി കസ്റ്റഡി അപേക്ഷ നൽകി.നാളെ കൊല്ലം വിജിലൻസ് കോടതി കസ്റ്റഡി
അപേക്ഷ പരിഗണിക്കും.

ശബരിമലയിൽ മണ്ഡലകാലത്ത് ഇത്തവണ അധികമെത്തിയത് 3.83 ലക്ഷം ഭക്തർ; ആകെ ദർശനം നടത്തിയത് 36.33 ലക്ഷം പേർ

പമ്പ: ഇക്കൊല്ലം മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തിയത് 36,33,191 പേർ. കഴിഞ്ഞ കൊല്ലം മണ്ഡലകാലം പൂർത്തിയായപ്പോൾ 32,49,756 പേർ സന്നിധാനത്ത് എത്തിയിരുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 3,83,435 ഭക്തജനങ്ങളാണ് ഇക്കുറി ശബരിമലയിലെത്തിയത്.

മണ്ഡലകാല പൂജയ്ക്കായി ശബരിമല ശ്രീധർമശാസ്താ ക്ഷേത്രം തുറന്നത് മുതൽ ഡിസംബർ 27ന് നടയടക്കുന്നത് വരെ സന്നിധാനത്ത് 36,33,191 പേർ ദർശനം നടത്തിയതായാണ് കണക്കുകൾ. ഓൺലൈൻ ബുക്കിങ്ങിലൂടെ 30,91,183 പേരും സ്പോട്ട് ബുക്കിങ്ങിലൂടെ 4,12,075, പുല്ലുമേട് വഴി 129933 പേരുമാണ് ഇക്കൊല്ലം ശബരിമലയിൽ എത്തിയത്.

41 ദിവസത്തോളം നീണ്ടു നിന്ന മണ്ഡലമഹോത്സവത്തിന് അയ്യപ്പന്മാർ എത്തുന്ന പ്രധാന കേന്ദ്രങ്ങളിൽ സർക്കാർ ആയുർവേദ കേന്ദ്രങ്ങൾ ചികിത്സയും ഉറപ്പാക്കി. ഇതുവരെ സന്നിധാനം, പമ്പ, എരുമേലി, പത്തനംതിട്ട ഇടത്താവളം, കടപ്പാറ്റൂർ, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലെ സർക്കാർ ആയുർവേദ കേന്ദ്രങ്ങളിലൂടെ ഒരു ലക്ഷത്തോളം പേർ ചികിത്സ തേടിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ ജെ മിനി വ്യക്തമാക്കി. മണ്ഡലകാലത്ത് അയ്യപ്പന്മാർ എത്തുന്ന സ്ഥലങ്ങളിലെ സർക്കാർ ആയുർവേദ കേന്ദ്രങ്ങൾക്ക് 1.10 കോടി രൂപയുടെ മരുന്നുകൾ വിതരണം ചെയ്തു. ഒൻപത് ഘട്ടങ്ങളിലായി ഇവിടങ്ങളിൽ ഡോക്ടർമാരുൾപ്പടെയുള്ള ജീവനക്കാരേയും നിയമിച്ചുവെന്ന് കണക്കുകൾ.

ഈ ലക്ഷണങ്ങളുണ്ടോ? അവഗണിക്കരുത് നിങ്ങളുടെ മാനസികാരോഗ്യം തകരാറിലാണ്

ശാരീരിക ആരോഗ്യം പോലെ തന്നെ പ്രധാനമാണ് മാനസികാരോഗ്യവും. മാനസികാരോഗ്യം നന്നല്ലെങ്കിൽ നിങ്ങൾ പൂർണമായും ആരോഗ്യവാൻ ആണെന്ന് പറയാൻ സാധിക്കുകയില്ല. ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അവഗണിക്കരുത്. നിങ്ങളുടെ മാനസികാരോഗ്യം തകരാറിലാണ്.

1.ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാതാവുക

മുമ്പ് നിസ്സാരമായി ചെയ്തിരുന്ന കാര്യങ്ങൾ പിന്നീട് ചെയ്യാൻ കഴിയാതെ വരുക. ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റാത്ത സാഹചര്യങ്ങൾ. ജോലികൾ ഒന്നും ചെയ്യാൻ പറ്റാതെ വരുന്ന സാഹചര്യങ്ങൾ എന്നിവ മാനസികാരോഗ്യം തകരാറിലാണെന്നതിന്റെ ലക്ഷണങ്ങളാണ്.

  1. എപ്പോഴും കരയുക

പെട്ടെന്ന് ഉണ്ടാകുന്ന സങ്കടം, ഉടനെ കരച്ചിൽ വരുക, നിരന്തരമായി കരഞ്ഞുകൊണ്ടിരിക്കുക തുടങ്ങിയ ലക്ഷണങ്ങൾ മാനസികാരോഗ്യം തകരാറിലാണെന്ന് വ്യക്തമാക്കുന്നു. ഇത്തരം ലക്ഷണങ്ങളെ അവഗണിക്കരുത്.

  1. ഉറക്കം ശരിയാവാതെ വരുക

മാനസികാരോഗ്യം തകരാറിലാണെന്ന് തെളിയിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നാണ് ശരിയായ ഉറക്കം കിട്ടാതെ വരുന്നത്. ഇത്തരം ലക്ഷണങ്ങളെ ഒരിക്കലും നിസ്സാരമായി കാണരുത്.

  1. എപ്പോഴും പ്രകോപിതനാവുക

പ്രത്യേകിച്ച് കാരണങ്ങൾ ഒന്നും ഇല്ലാതെ തന്നെ ദേഷ്യം വരുക, എപ്പോഴും പ്രകോപിതനാവുക എന്നീ ലക്ഷണങ്ങളും മാനസികാരോഗ്യം തകരാറിൽ ആകുന്നതിന്റേതാണ്.

  1. ഉത്സാഹം നഷ്ടപ്പെടുക

സുഹൃത്തുക്കൾക്കും കുടുംബക്കാർക്കുമൊപ്പം പുറത്തുപോവുകയും കളികളും തമാശകളും പറയുകയും ചെയ്തിരുന്ന നിങ്ങൾ പെട്ടെന്ന് നിശബ്ദരാവുകയും വീട്ടിൽ തന്നെ ഇരിക്കുകയും ചെയ്യുന്നതും മാനസികാരോഗ്യം തകരാറിലാവുന്നതിന്റെ ലക്ഷണങ്ങളാണ്.

  1. ശ്രദ്ധിക്കുക

ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ആരോഗ്യ വിദഗ്‌ധനെ സമീപിക്കാൻ മറക്കരുത്. സ്വയം ചികിത്സകളും ഒഴിവാക്കാം.

ശബരിമല സ്വർണ്ണക്കൊള്ള,യൂത്ത് കോൺഗ്രസ് മാർച്ച് നടത്തും

തിരുവനന്തപുരം. ശബരിമല സ്വർണ്ണക്കൊള്ളയിലെ SIT അന്വേഷണത്തിൽ സർക്കാർ ഇടപെടൽ മൂലം മെല്ലെ പോക്ക് ആരോപിച്ച് തിരുവനന്തപുരം ഇഞ്ചക്കൽ SIT ആസ്ഥാനത്തേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തും


നാളെ ഉച്ചക്ക് 12 മണിക്കാണ് പ്രതിഷേധ മാർച്ച്

അന്വേഷണത്തിൽ മെല്ലെ പോക്കെന്ന് ആരോപിച്ചാണ് യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം

അനധികൃത സ്വത്ത് ,പി വി അൻവറിന്  നോട്ടീസ് അയച്ച് ഇ ഡീ

കൊച്ചി. പി വി അൻവറിന്  നോട്ടീസ് അയച്ച് ഇ ഡീ. ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം
കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം

ഫിനാൻഷ്യൽ കോർപ്പറേഷൻ വായ്പ തട്ടിപ്പിലാണ് ഇ ഡീ അന്വേഷണം

നേരത്തെ അൻവറിന്റെ സ്ഥാപനങ്ങളിൽ അടക്കം ആറിടത്ത് ഇ ഡി പരിശോധന നടത്തിയിരുന്നു
ബെനാമി ഇടപാടിൽ നിർണായക വിവരങ്ങൾ ലഭിച്ചെന്നു ഇ ഡി.

കാലിഫോർണിയയിൽ രണ്ട് ഇന്ത്യൻ യുവതികൾക്ക് ദാരുണാന്ത്യം; മരിച്ചത് ഉറ്റസുഹൃത്തുക്കൾ; മരണം വാഹനാപകടത്തിൽ

കാലിഫോർണിയ: അമേരിക്കയിലെ കാലിഫോർണിയയിൽ അപകടത്തിൽ രണ്ട് ഇന്ത്യൻ വനിതകൾ കൊല്ലപ്പെട്ടു. തെലങ്കാന സ്വദേശികളും ഉറ്റസുഹൃത്തുക്കളുമായ പി മേഘന റാണി, കെ ഭാവന എന്നിവരാണ് മരിച്ചത്. 24 വയസായിരുന്നു ഇരുവരുടെയും പ്രായം. ഉന്നത പഠനത്തിന് ശേഷം ഇന്ത്യയിൽ നിന്ന് ജോലി തേടി അമേരിക്കയിൽ എത്തിയതായിരുന്നു ഇരുവരും.

തെലങ്കാനയിലെ മഹബുബാബാഗ് ജില്ലയിലെ ഗർല മണ്ഡൽ സ്വദേശികളാണ് ഇരുവരും. ഒരുമിച്ച് പഠിച്ച ഉറ്റസുഹൃത്തുക്കളായ ഇരുവരും ഒരുമിച്ചാണ് അമേരിക്കയിലെത്തിയത്. ഇരുവരുടെയും മരണം കുടുംബങ്ങൾക്ക് ഇരട്ടി വേദനയായി മാറി.

അതേസമയം അപകടത്തെ കുറിച്ച് കാലിഫോർണിയയിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇരുവരുടെയും മൃതദേഹങ്ങൾ നാട്ടിലേക്ക് എത്തിക്കാൻ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനായി ഗോഫണ്ട്മി എന്ന പേജിലൂടെ ധനസമാഹരണവും തുടങ്ങി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ വലിയ തുക ആവശ്യമാകുന്നതിനാലാണിത്.

ഉന്നാവ് പീഡന കേസ്; ‘സിബിഐ ഞങ്ങളെ ഇരുട്ടിൽ നിർത്തി, കോടതിയിൽ കൃത്യമായ വാദങ്ങൾ അവതരിപ്പിച്ചില്ല’, അതിജീവിതയുടെ അഭിഭാഷകൻ മുഹമ്മദ് പ്രാച

ന്യൂഡൽഹി: സിബിഐ ഞങ്ങളെ ഇരുട്ടിൽ നിർത്തിയെന്ന് ഉന്നാവ് പീഡനക്കേസില്‍ അതിജീവിതയുടെ അഭിഭാഷകൻ മുഹമ്മദ് പ്രാച. കേസ് രേഖകൾ അടക്കം ലഭിച്ചത് കോടതിയെ സമീപിച്ച ശേഷം മാത്രമാണെന്നും കോടതിയിൽ കൃത്യമായ വാദങ്ങൾ പോലും സിബിഐ അവതരിപ്പിച്ചില്ല, സുപ്രീം കോടതി വിധി നേരിയ ആശ്വാസം മാത്രമാണ് തനിക്ക് എതിരായ വധഭീഷണികൾ കാര്യമാക്കുന്നില്ല, അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നത് മാത്രമാണ് ആവശ്യം എന്നും അഭിഭാഷകൻ പറഞ്ഞു.

ഉന്നാവ് ബലാത്സംഗക്കേസിൽ കുൽദീപ് സെൻഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡൽഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തതിന് പിന്നാലെയാണ് അഭിഭാഷകന്‍റെ പ്രതികരണം. സുപ്രീം കോടതി നടപടി ഇന്ത്യയിലെ ഓരോ പെൺകുട്ടികൾക്കും വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് സാമൂഹിക പ്രവർത്തക യോഗിത ഭയാൻ പ്രതികരിച്ചു. അതിജീവിതയെ പിന്തുണച്ച എല്ലാവർക്കും നന്ദിയെന്നും, സത്യം മാത്രമേ ജയിക്കൂവെന്നും യോ​ഗിത പറഞ്ഞു. ജനവികാരം ശക്തമായതാണ് കോടതിയിൽ സിബിഐയെ കൊണ്ട് സെൻ​ഗാറിനെതിരായ നിലപാട് എടുപ്പിച്ചതെന്നും, ഇനിയും നീണ്ട പോരാട്ടങ്ങൾ വേണ്ടിവരുമെന്ന് വ്യക്തമാണെന്നും മുംതാസ് പട്ടേലും പറഞ്ഞു. അതിജീവിതയ്ക്കൊപ്പം സമര രം​ഗത്തുള്ളവരാണ് രണ്ടുപേരും.

കഴക്കൂട്ടത്തെ നാല് വയസ്സുകാരന്റെ മരണം; കൊലപാതകമെന്ന് കണ്ടെത്തൽ, അമ്മയേയും സുഹൃത്തിനേയും കൂടുതൽ ചോദ്യം ചെയ്യും

തിരുവനന്തപുരം: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്‍റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കുട്ടിയുടെ കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കസ്റ്റഡിയിൽ ഉള്ള അമ്മയുടെ സുഹൃത്തിനെ കൂടുതൽ ചോദ്യം ചെയ്യും.

കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മയുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. കഴക്കൂട്ടത്തെ ലോഡ്ജിൽ താമസിക്കുന്ന പശ്ചിമ ബംഗാൾ സ്വദേശി മുന്നി ബീഗത്തിന്‍റെ മകൻ ഗിൽദാറാണ് മരിച്ചത്. കൊലപാതകമെന്ന സംശയത്തെ തുടർന്ന് മുന്നി ബീഗത്തേയും സുഹൃത്ത് തൻബീർ ആലത്തിനേയും ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഇന്നലെ വൈകിട്ട് ആറുമണിയോടെ കുഞ്ഞിനെ മുന്നി ബീഗം കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടന്നെന്ന് പറഞ്ഞാണ് മുന്നി ബീഗം കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോൾ കുഞ്ഞിന് ജീവനില്ലായിരുന്നു. കഴുത്തിൽ അസ്വഭാവികമായ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് കുഞ്ഞിനെ പരിശോധിച്ച ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കയറോ തുണിയോ കൊണ്ട് മുറുക്കിയതാണ് പാടുകൾ എന്നാണ് പ്രാഥമിക നിഗമനം. ഇതിന് പിന്നാലെയാണ് മുന്നി ബീഗത്തെയും സുഹൃത്തിനെയും കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തത്.

ചെലവ് ചുരുക്കല്‍…. രാജ്യത്ത് 3 ജി സേവനം അവസാനിപ്പിക്കാന്‍ ബിഎസ്എന്‍എല്‍

ദേശീയതലത്തില്‍ തന്നെ 3 ജി സേവനം അവസാനിപ്പിക്കാനുള്ള നീക്കത്തില്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍. നിലവില്‍ രാജ്യത്ത് 97,841 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ ടവറുകള്‍ സ്ഥാപിക്കാനുള്ള നടപടികളും പുരോഗമിക്കുന്നു.
രാജ്യമെമ്പാടും 4ജി എത്തുന്നതോടെ 3ജി നിര്‍ത്താനാണ് തീരുമാനം. അതായത്, 4ജിക്കൊപ്പം 3ജി സേവനം തുടരില്ല. നിലവില്‍ 3ജി സേവനത്തിന് കമ്പനിയുമായി സഹകരിക്കുന്ന നോക്കിയ, ചൈനീസ് കമ്പനി സെഡ്ടിഇ എന്നിവയുമായുള്ള കരാറും ബിഎസ്എന്‍എല്‍ അവസാനിപ്പിക്കും.
3ജി സേവനങ്ങള്‍ അവസാനിപ്പിക്കുമെന്ന് ബിഎസ്എന്‍എല്‍ ഇതുവരെയും ഔദ്യോഗികമായി പറഞ്ഞിട്ടില്ലെങ്കിലും ഇതുസംബന്ധിച്ച നടപടി സ്വീകരിക്കണമെന്ന് എല്ലാ സര്‍ക്കിളുകളിലും നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബറിലെ കണക്കുപ്രകാരം ബിഎസ്എന്‍എലിന് ആകെ 9.23 കോടി മൊബൈല്‍ വരിക്കാരാണുള്ളത്. അധികം വൈകാതെ ബിഎസ്എന്‍എല്‍ 5ജിയിലേക്കും പ്രവേശിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതില്‍ 7 കോടിപ്പേര്‍ ഇപ്പോഴും 3ജി സേവനമാണ് ഉപയോഗിക്കുന്നത്. ഇവര്‍ക്ക് ബിഎസ്എന്‍എല്‍ ഓഫിസിലെത്തി 4ജി സിം നേടാം. അതേസമയം, പഴയ 3ജി ഫോണുകളോ ഫീച്ചര്‍ ഫോണുകളോ ഉപയോഗിക്കുന്നവര്‍ 4ജി/5ജി ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യേണ്ടിവരും.

ശബരിമല സ്വർണ്ണക്കൊള്ള: മുൻ ബോർഡ് അംഗം എൻ വിജയകുമാർ അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണ്ണ കൊള്ളയിൽ വീണ്ടും നിർണ്ണായ അറസ്റ്റ്. മുൻ ബോർഡ് അംഗം എൻ വിജയകുമാറിനെ ആണ് എസ് ഐ റ്റി സംഘം അറസ്റ്റ് ചെയ്തത്.തിരുവനന്തപുരം ഈഞ്ചയ്ക്കലിലുളള എസ് ഐ റ്റി ഓഫീസിൽ എത്തിച്ച വിജയകുമാറിനെ വൈകിട്ടോടെ കോടതിയിൽ ഹാജരാക്കും.പത്മകുമാർ പ്രസിഡൻ്റായിരുന്ന കാലത്തെ മറ്റൊരു ബോർഡ് അംഗം കെ പി ശങ്കരദാസ് സുഖമില്ലാതെ കിടപ്പിലാണ്.