Home Blog Page 534

വൈക്കോൽ കയറ്റിയ ലോറി എസ്‌യുവിക്ക്  മുകളിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം…. അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു

വൈക്കോൽ കയറ്റിയ ലോറി എസ്‌യുവിക്ക്  മുകളിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.  ഉത്തര്‍പ്രദേശിലെ രാംപൂരില്‍ ആണ് സംഭവം. വൈദ്യുതി വകുപ്പിലെ സബ് ഡിവിഷണൽ ഓഫീസറുടെ (SDO) വാഹനത്തിന് മുകളിലേക്കാണ് ട്രക്ക് മറിഞ്ഞത്. ഞായറാഴ്ച നൈനിറ്റാൾ റോഡിലെ പഹാഡി ഗേറ്റ് ജംഗ്ഷനും ലോക്കൽ പവർ ഹൗസിനും സമീപമാണ് അപകടം നടന്നത്.


ബിലാസ്പൂർ ഭാഗത്തേക്ക് പോവുകയായിരുന്നു ട്രക്ക്. മുന്‍വശത്തുണ്ടായിരുന്ന എസ്‌യുവി എതിര്‍വശത്തെ റോഡിലേക്ക് തിരിയുന്നത് കണ്ട് ട്രക്ക് ഒരു വശത്തേക്ക് മാറ്റാന്‍ ഡ്രൈവര്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ടു. റോഡ് ഡിവൈഡറിൽ തട്ടി ട്രക്ക് എസ്‌യുവിക്ക് മുകളിലേക്ക് മറിഞ്ഞു. ട്രക്കിനടിയിൽപ്പെട്ട് എസ്‌യുവി പൂർണ്ണമായും തകർന്നു. ഡ്രൈവർ സംഭവസ്ഥലത്തുതന്നെ മരിച്ചു.


പൊലീസ് സ്ഥലത്തെത്തി ക്രെയിൻ ഉപയോഗിച്ചാണ് ട്രക്ക് മാറ്റിയത്. തകർന്നുകിടന്ന എസ്‌യുവി വെട്ടിപ്പൊളിച്ചാണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്. അപകടത്തിന്റെ ഭീകരത വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

രാത്രിയിൽ കാതടപ്പിക്കുന്ന ശബ്ദവും തീയുമായി കാറുകളുടെ മത്സരയോട്ടം

കൊച്ചി. രാത്രിയിൽ കാറുകളുടെ മത്സരയോട്ടം
3 കാറുകൾ പിടിച്ചെടുത്ത് സെൻട്രൽ പൊലീസ്
കാറുകളിൽ ഘടിപ്പിച്ചിരുന്നത് അനധികൃത സൈലൻസറുകൾ

കാതടിപ്പിക്കുന്ന ശബദത്തിന് പുറമെ സൈലൻസറുകൾ തീതുപ്പും

ക്വീൻസ് വോക്ക് വേയിൽ പുലർച്ചെ ഒരുമണിയോടെയായിരുന്നു മത്സരയോട്ടം

കേരളത്തിലേക്കുള്ള ട്രെയിനിൽ തീപിടുത്തം,
ഒരാൾ മരിച്ചു

ആന്ധ്രാപ്രദേശിൽ ട്രെയിനിൽ തീപിടുത്തം.

കേരളത്തിലേക്കുള്ള ട്രെയിനിലാണ് തീപിടുത്തം.ഒരാൾ മരിച്ചു.
ടാറ്റ – എറണാകുളം എക്സ്പ്രസിന്റെ രണ്ട് കോച്ചുകളിൽ  ആണ് തീപിടിച്ചത്.

ഇന്ന് പുലർച്ചെ അനകപ്പള്ളിയിലെ എലമാഞ്ചിലിക്ക് സമീപം മാണ് അപകടം.

ലോക്കോ പൈലറ്റ് ഉടൻ തന്നെ ട്രെയിൻ നിർത്തി.യാത്രക്കാരെ പൂർണ്ണമായും ഒഴിപ്പിച്ചു.


അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണവിധേയമാക്കി.

സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചു.

തനിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി എ.എ. റഹീം എംപി

തനിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ട്രോളുകള്‍ക്ക് മറുപടിയുമായി എ.എ. റഹീം എംപി. ബെംഗളൂരു യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവരെ സന്ദര്‍ശിക്കുന്നതിനിടെ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംഭവിച്ച ഭാഷാ പരിമിതിയില്‍ വിശദീകരണവുമായാണ് രാജ്യസഭാംഗവും ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എഎ റഹീം ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയത്. മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളൂ എന്നും ഭരണകൂട ഭീകരതയുടെ നേര്‍ക്കാഴ്ചകള്‍ തേടിയാണ് അവിടേയ്ക്ക് ചെന്നതെന്നു റഹീം പറഞ്ഞു.


തന്നെ ട്രോളുന്നവരോട് വെറുപ്പില്ലെന്നും, ഭാഷ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നും റഹീം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തനിക്ക് ഭാഷാപരിമിതകളുണ്ടെന്നും എന്നാല്‍ മനുഷ്യരുടെ സങ്കടങ്ങള്‍ക്ക് ഒരു ഭാഷയേ ഉള്ളുവെന്നും റഹീം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് യെലഹങ്കയിലെ ഫക്കീര്‍ കോളനിയില്‍ വീട് ഇടിച്ചുനിരത്തപ്പെട്ടവരെ റഹീമിന്റെ നേതൃത്വത്തിലുള്ള സിപിഎം സംഘം സന്ദര്‍ശിച്ചത്. ഇതിനിടെയായിരുന്നു വ്യാപകമായ ട്രോളുകള്‍ക്ക് കാരണമായ അഭിമുഖം.

എന്റെ ഭാഷയിലേക്ക് സൂക്ഷിച്ചുനോക്കുമ്പോള്‍, നിങ്ങളുടെ സര്‍ക്കാര്‍ പറഞ്ഞയച്ച ബുള്‍ഡോസറുകള്‍ തകര്‍ത്ത വീടുകളും, അതിലെ സാധുക്കളായ കുറെ ഇന്ത്യക്കാരെയും കാണാതെ പോകരുതെന്നും റഹീം പറയുന്നു. എന്റെ ഭാഷയെ ട്രോളുന്ന തിരക്കില്‍ ആ ദുര്‍ബലരായ മനുഷ്യരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ രക്ഷപ്പെടാന്‍ ശ്രമിക്കരുതെന്നും റഹീം വ്യക്തമാക്കുന്നു. പ്രചരിക്കുന്ന ദൃശ്യത്തിന്റെ ബാക്കിഭാഗങ്ങളടങ്ങുന്ന വീഡിയോയും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ചു. ബെംഗളൂരുവില്‍ കുടിയൊഴിപ്പിക്കപ്പെട്ട സ്ഥലം സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വീഡിയോ പരാമര്‍ശിച്ചാണ് റഹീം ഫേയ്‌സ്ബുക്കിലൂടെ പ്രതികരിച്ചത്.

ബെംഗളൂരൂവിലെ ഫക്കീര്‍ കോളനിയിലും വസിം ലേ ഔട്ടിലും ഇരുനൂറിലേറെ വീടുകള്‍ ഇടിച്ചുനിരത്തിയ കര്‍ണാടക സര്‍ക്കാരിന്റെ നടപടിക്കെതിരേ എ.എ. റഹീം പ്രതിഷേധിക്കുകയും സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. ഇവിടെവെച്ചുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടുള്ള റഹീമിന്റെ പ്രതികരണമാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ ട്രോളിന് വിധേയമാക്കിയത്.

https://www.facebook.com/share/v/1BbTdKV59c/

ടെറസ് കഴുകുന്നതിനിടെ യുവാവ് കാൽവഴുതി വീണ് മരിച്ചു

കൊച്ചി.ടെറസിൽനിന്ന് വീണ്
യുവാവ് മരിച്ചു

കിഴക്കമ്പലം സ്വദേശി അബ്ദുൽകരീമാണ് (39) മരിച്ചത്

വീടിന്റെ ടെറസ് കഴുകുന്നതിനിടെ യുവാവ് കാൽവഴുതി വീണാണ് അപകടം

ഥാർ ജീപ്പ് ഇടിച്ച് ഹോട്ടൽ തൊഴിലാളി വീട്ടമ്മക്ക് ദാരുണാന്ത്യം

വടകര. എടച്ചേരി തലായിയിൽ ഥാർ ജീപ്പ് ഇടിച്ച് ഹോട്ടൽ തൊഴിലാളി വീട്ടമ്മക്ക് ദാരുണാന്ത്യം

പുറമേരി സ്വദേശി ശാന്ത ( 60 ) ആണ് മരിച്ചത്

ബസ് ഇറങ്ങി റോഡ് ക്രോസ് ചെയ്യുന്നതിനിടെ  ജീപ്പ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു

ഇടിയുടെ ആഘാതത്തിൽ
ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ സംഭവ സ്ഥലത്ത് തന്നെ മരിച്ചു
രാവിലെ 6.15  നായിരുന്നു അപകടം

മൃതദ്ദേഹം വടകര ഗവ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി

സ്വര്‍ണവില കുതിച്ച് കുതിച്ച് കിതയ്ക്കുന്നു…?

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് ഇടിവ്. തുടര്‍ച്ചയായി ഒരാഴ്ചയോളം വില വര്‍ധിച്ച ശേഷമാണ് ഇന്ന് വില കുറഞ്ഞിരിക്കുന്നത്. ആഗോള വിപണിയിലെ വില നിലവാരം തന്നെയാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചിരിക്കുന്നത്. ഏഷ്യന്‍ വ്യാപാരത്തിന്റെ തുടക്കത്തില്‍ സ്വര്‍ണ വില കുറഞ്ഞെങ്കിലും ഇപ്പോഴും ഔണ്‍സിന് 4500 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്.


ഇന്ന് വില കുറഞ്ഞെങ്കിലും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതും കൂടുതല്‍ അനുകൂലമായ യുഎസ് പണനയം പ്രതീക്ഷിക്കുന്നതും കാരണം സുരക്ഷിതമായ നിക്ഷേപ ആവശ്യകത മൂലം വിലകള്‍ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് നിഗമനം.


ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 65 രൂപയും പവന് 520 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്നലെ 13000 രൂപ പിന്നിട്ട ഗ്രാം സ്വര്‍ണത്തിന്റെ വില ഇന്ന് താഴ്ന്നു. ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് 12990 രൂപയാണ് വില. ഇന്നലെ ഇത് 13055 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലായിരുന്നു. പവന്‍ സ്വര്‍ണം ഇന്ന് 103920 എന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. ഇന്നലെ ഇത് 104440 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കിലായിരുന്നു.
24 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 14,171 രൂപയാണ് ഇന്നത്തെ വില. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10,628 രൂപയാണ് വില. അതേസമയം, ഇന്ത്യയില്‍ ഇന്ന് വെള്ളി വില ഗ്രാമിന് 258 രൂപയും കിലോഗ്രാമിന് 2,58,000 രൂപയും ആണ്. വെള്ളി വിലയില്‍ ഇന്ന് ഗ്രാമിന് 4 രൂപയുടെ ചെറിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 19 മുതല്‍ സ്വര്‍ണ വില തുടര്‍ച്ചയായി ഉയരുകയായിരുന്നു.

ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീണ് നടന്‍ വിജയ് (വീഡിയോ)

ആരാധകരുടെ തിക്കിലും തിരക്കിലും പെട്ട് നിലത്ത് വീണ് തമിഴ് നടന്‍ വിജയ്. തന്റെ പുതിയ സിനിമ ജനനായകന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ് ചെന്നൈയില്‍ തിരികെ എത്തിയതായിരുന്നു വിജയ്. താരത്തെ കാണാനായി എയര്‍പോര്‍ട്ടില്‍ ആരാധകരുടെ വലിയ കൂട്ടം തന്നെ തടിച്ചു കൂടിയിരുന്നു. ആരാധകര്‍ താരത്തെ കാണാനായി ബഹളം വെച്ചതോടെയുണ്ടായ തിരക്കിലാണ് വിജയ് വീണത്.

വിമാനത്താവളത്തിന് പുറത്തേക്ക് വരുന്ന താരത്തെ കാണാനായി ആരാധകര്‍ തടിച്ചു കൂടിയിരുന്നു. ഇവര്‍ക്കിടയിലൂടെ ഏറെ പാടുപെട്ടാണ് വിജയ് കാറിന് അരികിലെത്തിയത്. കാറിന് അരികിലെത്തിയപ്പോള്‍ നിലത്തു വീണ വിജയിയെ താരത്തിന്റെ അംഗരക്ഷകര്‍ ചേര്‍ന്ന് പിടിച്ചെഴുന്നേല്‍പ്പിക്കുകയും കാറിലേക്ക് കയറ്റുകയുമായിരുന്നു.
അതേസമയം വിജയ്ക്ക് പിന്നാലെ എത്തിയ മമിത ബൈജുവിനെ കാണാനും ആരാധകര്‍ പാഞ്ഞെത്തിയിരുന്നു. ഇവരെ കണ്ട് ഭയന്ന് മമിത പിന്മാറി. മറ്റൊരു വഴിയിലൂടെയാണ് മമിത പോയത്.

കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: കളിക്കുന്നതിനിടെ കല്ല് തൊണ്ടയിൽ കുടുങ്ങി ഒരു വയസ്സുകാരന് ദാരുണാന്ത്യം. ചങ്ങരംകുളം പള്ളിക്കര തെക്കുമുറി സ്വദേശി മഹ്‌റൂഫിന്റെ മകന്‍ അസ്‌ലം നൂഹാണ് മരിച്ചത്.

ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു കുട്ടി. ഇതിനിടെ മണ്ണ് വാരി വായിലിടുന്നതിനിടെ ചെറിയ കല്ല് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു.

ഉടൻ കുഞ്ഞിനെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ മരിച്ചു.

ആന്ധ്രയില്‍ ട്രെയിന് തീപിടിച്ച് ഒരാള്‍ മരിച്ചു

ആന്ധ്രയില്‍ ട്രെയിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ആന്ധ്രയിലെ അനകാപ്പള്ളിയില്‍ വെച്ചാണ് സംഭവം. ടാറ്റാനഗര്‍- എറണാകുളം ജംഗ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിലാണ് തീപിടിത്തമുണ്ടായത്.


പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. ട്രെയിനിന്റെ ബി1, എം2 എന്നീ രണ്ടു കോച്ചുകള്‍ അഗ്നിക്കിരയായി. 70 വയസ്സുകാരനാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
തീ പിടിച്ചതു ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ ലോക്കോ പൈലറ്റ് ട്രെയിന്‍ നിര്‍ത്തുകയും, കോച്ചുകളിലുള്ളവരെ അതിവേഗം ഒഴിപ്പിക്കുകയും ചെയ്തു. അപകടകാരണം വ്യക്തമായിട്ടില്ല.