Home Blog Page 505

നാണക്കേട്, കേരള പോലീസ് അക്കാദമിയിൽ മോഷണം

തൃശൂർ. കേരള പോലീസ് അക്കാദമിയിൽ കടന്നു കയറി വൻമോഷണം

അക്കാദമി ക്യാമ്പസിനുള്ളിലെ ലക്ഷങ്ങൾ വില വരുന്ന രണ്ട്  ചന്ദനമരങ്ങളാണ് മോഷ്ടിക്കപ്പെട്ടത്

30 വർഷത്തിലേറെ പഴക്കമുള്ള മരങ്ങളുടെ കാതലുള്ള ഭാഗങ്ങൾ മുറിച്ചു കടത്തി

കനത്ത കാവലുള്ള അക്കാദമിയിൽ മോഷണം നടന്നത് ഡിസംബർ 27 നും ജനുവരി രണ്ടിനും ഇടയിൽ

അക്കാദമി എസ്റ്റേറ്റ് ഓഫീസറുടെ പരാതിയിൽ വിയ്യൂർ പൊലീസ് കേസെടുത്തു അന്വേഷണ ആരംഭിച്ചു

കർശന ജാഗ്രത വേണം എന്ന് സർക്കുലർ
കേരള പോലീസ് അക്കാദമിയിലെ മോഷണം

രാജ വൃക്ഷങ്ങൾ ഏറെയുള്ള അക്കാദമിയിൽ കനത്ത കാവൽ വേണമെന്ന് പ്രത്യേക സർക്കുലർ

രാത്രികാലങ്ങളിൽ പ്രത്യേക പെട്രോളിങ് ഏർപ്പെടുത്തണം

അക്കാദമി അഡ്മിനിസ്ട്രേഷൻ DySPയാണ് സർക്കുലർ പുറത്തിറക്കിയത്.

വരയാടുകളുടെ പ്രജനനം: ഇരവികുളം ദേശീയ ഉദ്യാനം അടയ്ക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കാൻ തുടങ്ങുന്നതിനിടെ അഞ്ചിലധികം പുതിയ കുഞ്ഞുങ്ങളെ കണ്ടെത്തി

മൂന്നാർ: വരയാടുകളുടെ പ്രജനനം മുൻനിർത്തി ഫെബ്രുവരി മുതൽ രണ്ട് മാസത്തേക്ക് ഇരവികുളം ദേശീയ ഉദ്യാനം അടയ്ക്കാൻ വനംവകുപ്പ് നടപടി സ്വീകരിക്കാൻ തുടങ്ങുന്നതിനിടെ അഞ്ചിലധികം പുതിയ കുഞ്ഞുങ്ങളെ കണ്ടെത്തി. ഇതോടെ വരയാടുകളുടെ സുരക്ഷിതമായ പ്രജനനത്തിന് വകുപ്പ് നേരത്തെ തന്നെ ഒരുക്കങ്ങൾ ആരംഭിച്ചു. സാധാരണയായി ജനുവരി മധ്യത്തോടെയാണ് ആടുകൾ പ്രസവിച്ചുതുടങ്ങുന്നത്. എന്നാൽ ആദ്യവാരത്തിൽ തന്നെ കുഞ്ഞുങ്ങളെ കണ്ടു തുടങ്ങി.

കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം ഏപ്രിലിൽ നടന്ന കണക്കെടുപ്പിൽ 830 വരയാടുകളെ കണ്ടെത്തി. ഇതിൽ 144 എണ്ണം പുതുതായി പിറന്നവയായിരുന്നു. ക്രിസ്മസ് പുതുവത്സര അവധി പ്രമാണിച്ച് ആയിരക്കണക്കിന് സഞ്ചാരികളാണ് രാജമല സന്ദർശിച്ചത്. വരയാടുകളെ തൊട്ടടുത്ത് കാണാൻ കഴിയുന്ന രാജ്യത്തെ ഏക പ്രദേശമാണ് വരയാടുകളുടെ ആവാസകേന്ദ്രമായ രാജമല.

വിജയ് ചിത്രം ‘ജനനായകൻ’-ന്‍റെ റിലീസ് പ്രതിസന്ധിയിൽ?

റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ വിജയ് ചിത്രം ‘ജനനായകൻ’-ന്‍റെ റിലീസ് പ്രതിസന്ധിയിൽ. സിനിമയുടെ റിലീസ് തീയതി 2026 ജനുവരി 9 ആണെങ്കിലും ഇതുവരെ സെൻസർ ബോർഡ് ഔദ്യോഗികമായി സർട്ടിഫിക്കറ്റ് നൽകിയിട്ടില്ല. ഡിസംബർ 19ന് തന്നെ സെൻസർ ബോർഡ് ചിത്രം കണ്ടിരുന്നു. എന്നാൽ ചില ഡയലോഗുകൾ മാറ്റാനും സീനുകൾ കട്ട് ചെയ്യാനും നിർദേശമുണ്ട്.
നിർമാതാക്കൾ ഈ മാറ്റങ്ങൾ വരുത്തി വീണ്ടും സമർപ്പിച്ചിട്ടും സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വൈകുന്നത് വലിയ ആശങ്കക്ക് കാരണമായിട്ടുണ്ട്. വിജയിയുടെ അവസാന ചിത്രമാണിതെന്നതും സിനിമയുടെ ശക്തമായ രാഷ്ട്രീയ പശ്ചാത്തലവും ഈ കാലതാമസത്തിന് പിന്നിലുണ്ടെന്ന് അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകം (TVK) ആരോപിക്കുന്നു. മനഃപൂർവം റിലീസ് തടയാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നാണ് പാർട്ടി നേതാക്കളുടെ വാദം.
പത്തിലേറെ കട്ടുകൾ നിർദേശിച്ചിരുന്നതായാണ് സൂചന. U/A 16+ സർട്ടിഫിക്കേറ്റ് ആണ് നിർദേശിച്ചത്. മാറ്റങ്ങൾ വരുത്തി ചിത്രം വീണ്ടും സമർപ്പിച്ചിരുന്നു. അതിനുശേഷവും സർട്ടിഫിക്കേറ്റ് നൽകിയില്ല. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ തമിഴ്‌നാട്ടിലെ പല പ്രമുഖ തിയറ്ററുകളും അഡ്വാൻസ് ബുക്കിങ് തുടങ്ങിയിട്ടില്ല. എന്നാൽ കേരളം, കർണാടക എന്നിവിടങ്ങളിലും വിദേശത്തും ബുക്കിങ് നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. റിലീസിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാൻ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

വിവാദമായ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രം മുസിരിസ് ബിനാലെയിൽ നിന്നു പിൻവലിച്ചു

കൊച്ചി: ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രം മുസിരിസ് ബിനാലെയിൽ നിന്നു പിൻവലിച്ചു. ചിത്രം വികലമാക്കിയെന്ന വിമർശനത്തെ തുടർന്നാണ് ചിത്രം നീക്കിയത്.

ബിനാലെ ഇടം വേദിയിൽ പ്രദർശിപ്പിച്ചിരുന്ന ടോം വട്ടക്കുഴിയുടെ ചിത്രമാണ് മാറ്റിയത്. ക്രൈസ്തവ സഭകളടക്കം ചിത്രം പ്രദർശിപ്പിച്ചതിൽ പ്രതിഷേധം അറിയിച്ചിരുന്നു. ക്യുറേറ്ററും കലാകാരനും ചേർന്നെടുത്ത തീരുമാനപ്രകാരമാണ് ചിത്രം പിൻവലിച്ചതെന്ന് ബിനാലെ അധികൃതർ വ്യക്തമാക്കി.
പെയിന്റിങ്ങില്‍ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തെ വികലമാക്കി അവതരിപ്പിച്ചുവെന്ന് ആരോപിച്ച് അടിയന്തര നടപടി ആവശ്യപ്പെട്ട് എറണാകുളം സ്വദേശി തോമസ് ജില്ലാ കളക്ടര്‍ക്ക് പരാതിയും നല്‍കിയിരുന്നു. പിന്നാലെയാണ് വിവാദം ഉടലെടുത്തത്.

താലൂക്കാസ്ഥാനം വടക്കോട്ടു പോയേക്കും ,കാര്യബോധമില്ലാത്ത നേതാക്കളാണേൽ എന്തു ചെയ്യും

ശാസ്താംകോട്ട . ഒരു താലൂക്കാസ്ഥാനത്ത് ആവശ്യമായ ഓഫീസുകൾ കിലോമീറ്ററുകൾ അകലെ പോകുമ്പോൾ കൈ കെട്ടിയിരിക്കുന്ന നേതാക്കളെ കാണാൻ ശാസ്താംകോട്ട വന്നാൽ മതിയാകും. ജോയിൻ്റ് ആർടി ഓ ഓഫിസ്  വടക്കോട്ട് പോയത് താലൂക്കാസ്ഥാനത്തെ സ്ഥലമില്ലായ്മ കാരണം പറഞ്ഞായിരുന്നു. ഉടൻ തിരിച്ചു വരും എന്ന് പറഞ്ഞു. പല ഓഫീസുകളും സ്ഥലം കണ്ടെത്തിയിട്ടും ജോയിൻ്റ് ആർ ട്ടി ഒ ഓഫീസ് വന്നില്ല.  കുന്നത്തൂർ താലൂക്കിൻ്റെ ആസ്ഥാനമായ ശാസ്താംകോട്ടയിൽ വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ഡിവൈ.എസ്.പി ഓഫീസ്  ആണ് ഇനി അടുത്തത്.  കെട്ടിടം ശൂരനാട് ചക്കുവള്ളിയിൽ പണിയാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു.

ശാസ്താംകോട്ടയുടെ വിവിധ ഭാഗങ്ങളിൽ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകൾ ഒരു കുടക്കീഴിലേക്ക് മാറ്റുക എന്ന ലക്ഷ്യത്തോടെ ശാസ്താംകോട്ട ടൗണിൽ റവന്യൂ ടവറിൻ്റെ പണി അതിവേഗം പുരോഗമിക്കുമ്പോഴാണ് ഡിവൈ.എസ്.പി ഓഫീസ് ചക്കുവള്ളിയിൽ നിർമ്മിക്കാൻ നീക്കം നടക്കുന്നത്. റവന്യൂ ടവറിൽ ഡിവൈ.എസ്.പി ഓഫീസിന് സ്ഥലം അനുവദിച്ചിട്ടില്ലന്നും ശാസ്താംകോട്ടയിൽ അനുയോജ്യമായ ഭൂമി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്ന കാരണത്താലും ആണ് ഓഫീസിന് ചക്കുവള്ളിയിൽ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഏക്കറുകണക്കിന് പുറംപോക്ക് ഭൂമിയുള്ള ശാസ്താംകോട്ടയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തുക എന്ന കാര്യം പ്രയാസമുള്ളതല്ലന്നും വരുന്ന മാർച്ച് മാസത്തോടെ റവന്യൂ ടവറിൻ്റെ ആദ്യ ഘട്ടം ഉദ്ഘാടനം ചെയ്യുമ്പോൾ നിലവിലെ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഒട്ടുമിക്ക ഓഫീസുകളും അവിടേക്ക് മാറുമ്പോൾ ആവശ്യമെങ്കിൽ സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കാമെന്നും പ്രതിഷേധക്കാർ പറയുന്നു.

ശാസ്താംകോട്ട പൊലീസ് സ്റ്റേഷൻ, സർക്കിൾ ഓഫീസ്, വിവിധ കോടതികൾ എന്നിവ പ്രവർത്തിക്കുന്ന ശാസ്താംകോട്ടയിൽ തന്നെ ഡിവൈ.എസ്.പി ഓഫീസ് പ്രവർത്തി ക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.


2021ലാണ് ശാസ്താംകോട്ട, കുണ്ടറ,
പുത്തൂർ, കിഴക്കേ കല്ലട, ശൂരനാട് പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ശാസ്താംകോട്ട സബ് ഡിവിഷൻ രൂപ
വത്ക്കരിച്ചത്. ശാസ്താംകോട്ട കോടതി മുക്കിലുള്ള വാടക കെട്ടിടത്തിലാണ് ആദ്യകാലം മുതൽ ഓഫീസ് പ്രവർത്തിച്ചു വരുന്നത്. സ്വന്തം ഓഫീസ് നിർമ്മിക്കുന്നതിന് സ്ഥലം ഉറപ്പാക്കണമെന്ന
നിർദ്ദേശം നേരത്തേ എത്തിയെങ്കിലും സ്ഥലം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് ശുരനാട് പോലിസ് സ്റ്റേഷന് സമീപമുള്ള ആഭ്യന്തര വകുപ്പിൻ്റെ സ്ഥലത്ത് കെട്ടിടം പണിയാൻ നടപടി തുടങ്ങിയത്. വിവിധ കേസുകളുമായി ബന്ധപ്പെട്ട വാഹനങ്ങൾ പിടിച്ചിട്ടിരുന്ന സ്ഥലം കെട്ടിട നിർമ്മാണത്തിന് വേണ്ടി തയ്യാറാക്കി.
ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമിക്കുന്നതിന് 1.32 കോടി രൂപ സർക്കാർ അനുവദിച്ചു.
കേരള പൊലീസ് ഹൗസിങ് കൺസ്ട്രക്‌ഷൻ കോർപറേഷനാണു നിർമാണച്ചുമതല.
ഇതിനിടയിൽ ഓഫീസ് ശാസ്താംകോട്ടയിൽ തന്നെ തുടരണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ എസ്.പി, ഡി.ജി പി , ആഭ്യന്തര വകുപ്പ് മന്ത്രി എന്നിവർക്ക് പരാതി നൽകി.

താലൂക്ക് ആസ്ഥാനത്ത് യഥാർത്ഥത്തിൽ വേണ്ടത് പൊലിസ് സ്റ്റേഷന് ടൗണിൽ സ്ഥലം കണ്ടെത്തുകയാണ്. അങ്ങനെയെങ്കിൽ ഡിവൈ എസ് പി ഓഫീസിന് ഈ കെട്ടിടം ഉപയോഗിക്കാം. പൊലിസ് സ്റ്റേഷൻ ടൗണിൽ നിന്നും ഏറെ വിദൂരമായ കുന്നിൽ പുറത്തായത് ശാസ്താം കോട്ടയുടെ സുരക്ഷ തന്നെ അപകടത്തിലാക്കി. പരാതി നൽകാനെത്തുന്നവർക്ക് സ്വന്തം വാഹനമില്ലെങ്കിൽ പെട്ടതു തന്നെ ‘ പരാതി കൊടുക്കാൻ പോയവരെ വഴിയിൽ പതിയിരുന്ന് എതിർകക്ഷി ആക്രമിച്ച നിരവധി കേസുകളുണ്ട്.

പൊലിസ് സ്റ്റേഷൻ പഞ്ചായത്ത് ഓഫിസിന് സമീപത്തെ KSRTC ഡിപ്പോയുടെ സ്ഥലം വിട്ടുകൊടുക്കണമെന്ന് അഭിപ്രായമുണ്ട്. KSRTC വർക്ക്ഷോപ്പിനെന്ന പേരിൽ വാങ്ങിയ മണ്ണെണ്ണ മുക്കിലെ സ്ഥലത്ത് ഡിവൈഎസ്പി ഓഫീസിന് സ്ഥലം നൽകാം.

ഫോട്ടോ: ശൂരനാട് ഡിവൈ.എസ്.പി ഓഫീസിന് കെട്ടിടം പണിയാൻ തയ്യാറാക്കിയ സ്ഥലം.
.

വെനസ്വേലയുടെ സ്വന്തം ‘ടൈഗർ’, ഇടക്കാല പ്രസിഡന്റ് ആയി ഡെൽസി റോഡ്രിഗസ് ചുമതലയേറ്റു; പൂർണ പിന്തുണയെന്ന് മഡുറോയുടെ മകൻ

കാരക്കാസ്: വെനസ്വേലയിൽ ഇടക്കാല പ്രസിഡന്റ് ആയി ഡെൽസി റോഡ്രിഗസ് ചുമതലയേറ്റെടുത്തു. ഡെൽസിക്ക് കുടുംബത്തിന്റെ പൂർണ പിന്തുണയെന്ന് മഡുറോയുടെ മകൻ അറിയിച്ചു. സാമ്രാജ്യത്വ, വലതുപക്ഷ ആക്രമങ്ങളെ പ്രതിരോധിക്കുന്നതില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന നേതാവായ ഡെല്‍സി റോഡ്രിഗസ് ‘ടൈഗര്‍’ എന്ന പേരിലാണ് അറിയപ്പെടുന്നത്.

കാരക്കസിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു മുന്നിൽ വെടിവയ്പ്പ് എന്ന് റിപ്പോർട്ട്. സ്ഥിതി നിയന്ത്രണവിധേയമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. അതേ സമയം, സൈനിക നടപടിയിലൂടെ അമേരിക്ക തടവിലാക്കിയ വെനസ്വേലയുടെ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കയിലെ കോടതിയിൽ ഹാജരാക്കി. നിക്കോളാസ് മഡുറോയേയും ഭാര്യ സീലിയ ഫ്ലോറെസിനേയും ന്യൂയോർക്കിലെ കോടതിയിലാണ് ഹാജരാക്കിയത്. താനിപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് ആണെന്നാണ് മഡുറോ കോടതിയോട് വിശദമാക്കിയത്. ലഹരിമരുന്ന് സംബന്ധിയായ കുറ്റങ്ങളാണ് മഡുറോയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. താൻ കുറ്റം ചെയ്തിട്ടില്ലെന്ന് തിങ്കളാഴ്ച മഡൂറോ കോടതിയെ അറിയിച്ചു.

മഡുറോയും ഭാര്യയും ന്യൂയോർക്കിലെ കോടതിയിൽ ആദ്യമായാണ് ഹാജരാവുന്നത്. താൻ നിരപരാധിയാണ്, കുറ്റമൊന്നും ചെയ്തിട്ടില്ല, മാന്യനായ വ്യക്തിയാണ്, താനിപ്പോഴും വെനസ്വേലയുടെ പ്രസിഡന്റ് ആണ് എന്നാണ് 63കാരനായ നിക്കോളാസ് മഡുറോ കോടതിയിൽ പരിഭാഷകൻ മുഖേന വ്യക്തമാക്കിയത്. മാൻഹാട്ടനിലെ ഫെഡറൽ കോടതിയിലാണ് ഇരുവരേയും ഹാജരാക്കിയത്. മാ‍‍ർച്ച് 17നാണ് ഇരുവരേയും വീണ്ടും കോടതിയിൽ ഹാജരാക്കുക. മഡൂറോയ്ക്ക് അനുകൂലമായും പ്രതികൂലമായും മുദ്രാവാക്യം വിളികളോടെ നിരവധിപ്പേരാണ് കോടതി പരിസരത്തേക്ക് എത്തിയത്.

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു; സംസ്കാരം ഇന്ന് വൈകുന്നേരം 3.30ന്

പൂനെ: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന സുരേഷ് കൽമാഡി (81) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ പൂനെയിലെ ദീനനാഥ് മങ്കേഷ്‌കർ ആശുപത്രിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്‍റെ ഭൗതികദേഹം ഉച്ചയ്ക്ക് രണ്ട് മണി വരെ പൂനെ എരണ്ട്വാനയിലെ കൽമാഡി ഹൗസിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് വൈകുന്നേരം 3.30ന് വൈകുണ്ഠ് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് ഓഫീസ് അറിയിച്ചു. പൂനെയിൽ നിന്നുള്ള കരുത്തനായ രാഷ്ട്രീയ നേതാവായിരുന്ന കൽമാഡി, റെയിൽവേ സഹമന്ത്രിയായും ദീർഘകാലം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്‍റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പൂനെയിൽ നിന്ന് ഒന്നിലധികം തവണ അദ്ദേഹം ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

പ്രധാന നാഴികക്കല്ലുകളും വിവാദങ്ങളും

2010-ലെ ഡൽഹി കോമൺവെൽത്ത് ഗെയിംസുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങളാണ് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്. ഫണ്ട് ദുരുപയോഗം ചെയ്തെന്നാരോപിച്ച് 2011 ഏപ്രിലിൽ അദ്ദേഹം അറസ്റ്റിലാവുകയും കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു. കായികരംഗത്തെ സ്വാധീനം കാരണം 2016-ൽ ഐഒഎ അദ്ദേഹത്തെ ആജീവനാന്ത പ്രസിഡന്‍റായി തിരഞ്ഞെടുത്തെങ്കിലും വലിയ പ്രതിഷേധത്തെത്തുടർന്ന് അദ്ദേഹം ആ സ്ഥാനം നിരസിച്ചു.

15 വർഷം നീണ്ടുനിന്ന നിയമപോരാട്ടത്തിനൊടുവിൽ, 2025ൽ ഡൽഹിയിലെ റൂസ് അവന്യൂ കോടതി അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകി. കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിന് തെളിവില്ലെന്ന് നിരീക്ഷിച്ച കോടതി എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് സമർപ്പിച്ച ക്ലോഷർ റിപ്പോർട്ട് അംഗീകരിക്കുകയായിരുന്നു. ഭാര്യ, മകൻ, മരുമകൾ, രണ്ട് വിവാഹിതരായ പുത്രിമാർ, കൊച്ചുമക്കൾ എന്നിവരടങ്ങുന്നതാണ് അദ്ദേഹത്തിന്‍റെ കുടുംബം. സുരേഷ് കൽമാഡിയുടെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ-കായിക പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

വലിയ വിട്ടുവീഴ്ചയ്ക്ക് കോൺഗ്രസ്; മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറയും, ലക്ഷ്യം ജയം; പി വി അൻവറിനും സീറ്റ് നൽകിയേക്കും

സുൽത്താൻ ബത്തേരി: വയനാട് ക്യാമ്പ് നൽകിയ ആവേശത്തിന് പിന്നാലെ സീറ്റ് വിഭജന ചർച്ചകളിലേക്ക് കടക്കാൻ യുഡിഎഫ്. കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറയും. ലീഗിന്‍റെ അധിക സീറ്റ് ആവശ്യം തർക്കം ഇല്ലാതെ പരിഹരിക്കാനാണ് കോൺഗ്രസ്‌ നീക്കം. പി വി അൻവറിന് സീറ്റ് നൽകുന്നത് ഉൾപ്പെടെ പരിഗണനയിലുണ്ട്.

100 സീറ്റ് എന്ന ലക്ഷ്യമാണ് വയനാട് ക്യാമ്പിന് ശേഷം നേതാക്കളെല്ലാം പറയുന്നത്. ഈയാഴ്ച തന്നെ സീറ്റ് സംബന്ധിച്ചുള്ള ചർച്ചകൾ ഘടകകക്ഷികളുമായി നടത്തും. പുതിയ ഘടകകക്ഷികൾക്ക് അടക്കം സീറ്റ് നൽകേണ്ടി വരുന്നതിനാല്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം കുറയും. അതിൽ പി വി അൻവര്‍ തന്നെയാണ് ഏറ്റവും പ്രധാനമായി കേൾക്കുന്ന പേര്.

അൻവറിന് സീറ്റ് ഉണ്ടാകും എന്ന് തന്നെയാണ് കോണ്‍ഗ്രസ് നേതാക്കളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അൻവർ മത്സരിക്കുകയാണെങ്കിൽ അത് വലിയൊരു രാഷ്ട്രീയ നീക്കം ആകുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. 25 സീറ്റുകളിലാണ് കഴിഞ്ഞ തവണ മത്സരിച്ചത്. 23ൽ നിന്നാണ് കഴിഞ്ഞ തവണ ഇത് 25 ആയി ഉയര്‍ന്നത്. അധിക സീറ്റ് എന്ന് ആവശ്യത്തിൽ ലീഗ് ഉറച്ചുനിന്നാൽ അത് പ്രശ്നങ്ങൾ ഒന്നും കൂടെ അവസാനിപ്പിക്കാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. സീറ്റ് വച്ചുമാറി ഇരുപാര്‍ട്ടികൾക്കും ഗുണകരമാകുന്ന നിലയിലേക്ക് മാറുന്നതും പരിഗണിക്കുന്നുണ്ട്.

കെ സി വേണുഗോപാൽ പറഞ്ഞത്

കൂടുതൽ ജാഗ്രതയോടും കരുതലോടും കൂടി പാർട്ടിയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി ജനങ്ങളിലേക്ക് എത്താനുള്ള കർമ്മപരിപാടികളാണ് ദ്വിദിന ലീഡർഷിപ്പ് സമ്മിറ്റ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് കെ സി വേണുഗോപാൽ ഇന്നലെ പറഞ്ഞു. വരും ദിവസങ്ങളിൽ വ്യക്തമായ ക്യാമ്പയിനുകളും പ്രചാരണ പരിപാടികളും സമരങ്ങളും ഇതിന്‍റെ ഭാഗമായി ഉണ്ടാകും. സ്ഥാനാർത്ഥി നിർണയത്തിന്‍റെ ആദ്യഘട്ടമെന്ന നിലയിൽ മധുസൂദൻ മിസ്ത്രി ചെയർപേഴ്സണായ സ്ക്രീനിംഗ് കമ്മിറ്റി പ്രഖ്യാപിച്ചു കഴിഞ്ഞു. സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങൾ ഉടൻ തന്നെ കേരളം സന്ദർശിക്കും. കേരളത്തിലെ പ്രാദേശിക തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്ന് സ്ക്രീനിംഗ് കമ്മിറ്റിക്ക് മുൻപാകെ നിർദ്ദേശങ്ങൾ സമർപ്പിക്കുകയും ചർച്ചകൾ ആരംഭിക്കുകയും ചെയ്യും.

ജനുവരി അവസാനത്തോടുകൂടി ആദ്യഘട്ട സ്ഥാനാർത്ഥികളെയെങ്കിലും പ്രഖ്യാപിക്കാനാണ് പാർട്ടി ലക്ഷ്യമിടുന്നത്. സാധാരണ രീതിയിൽ നിന്ന് വിപരീതമായി സ്ഥാനാർത്ഥികളെ ഇത്തവണ നേരത്തെ തന്നെ പ്രഖ്യാപിക്കുന്ന സാഹചര്യം ഉണ്ടാകും. നിലവിലെ എംപിമാർ വീണ്ടും മത്സരിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച കാര്യങ്ങൾ തെരഞ്ഞെടുപ്പ് സമിതികളിലും സ്ക്രീനിംഗ് കമ്മിറ്റികളിലുമാണ് ചർച്ച ചെയ്യേണ്ടത്. തെരഞ്ഞെടുപ്പ് സർവ്വേകൾക്കും മറ്റുമായി സുനിൽ കനുഗോലുവിന്‍റെ സേവനങ്ങൾ പാർട്ടി പ്രയോജനപ്പെടുത്തുന്നുണ്ട്.

അദ്ദേഹം നിലവിൽ എഐസിസി അംഗവും പാർട്ടിയുടെ ഭാഗവുമാണ്. ഭരണപക്ഷത്തുള്ളവർക്ക് വലിയ സാമ്പത്തിക സ്രോതസുകളും പി ആർ സംവിധാനങ്ങളുമുണ്ടാകാം. എന്നാൽ വലിയ സാമ്പത്തിക ശേഷിയൊന്നും ഇല്ലാതെ, പാവപ്പെട്ട ജനങ്ങളുടെ സഹായത്തോടുകൂടിയാണ് കോൺഗ്രസ് പാർട്ടി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഒരു തോണിയിലെ തുഴച്ചിൽക്കാർ ഒരേ താളത്തിൽ തുഴഞ്ഞാൽ മാത്രമേ ലക്ഷ്യസ്ഥാനത്ത് വേഗത്തിൽ എത്താൻ സാധിക്കൂ. പാർട്ടിയിലെ ഐക്യവും തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും അത്തരത്തിൽ ഒത്തുചേർന്ന് പോകേണ്ടതുണ്ടെന്നും കെസി വേണുഗോപാൽ പറഞ്ഞു.

എൻഎസ്എസിനെപ്പറ്റി പറഞ്ഞത് വിവാദമാക്കേണ്ടെന്ന് ആനന്ദബോസ്, പിന്മാറിയതിന് പിന്നിൽ ബിജെപി സമ്മർദമെന്ന് സൂചന

ന്യൂഡൽഹി: എന്‍എസ്എസ് നേതൃത്വത്തിനെതിരായ വിമർശനം മയപ്പെടുത്തി പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. എൻഎസ്എസിനെപ്പറ്റി താൻ പറഞ്ഞത് വിവാദമാക്കേണ്ടതില്ലെന്ന് ആനന്ദബോസ് പറഞ്ഞു. എൻഎസ്എസിനോട് തനിക്ക് പരാതിയില്ലെന്നും മന്നം സ്മാരകത്തിൽ പുഷ്പാർച്ചന നടത്താൻ അവസരം കിട്ടാത്തതിൽ മാത്രമാണ് വിഷമമെന്നും ആനന്ദബോസ് പറഞ്ഞു.

മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനക്ക് എന്‍എസ്എസ് നേതൃത്വം അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ആനന്ദബോസ് കഴിഞ്ഞ ദിവസം എൻഎസ്എസിനെതിരെ രംഗത്ത് വന്നത്. മന്നം സ്മാരകം എല്ലാ നായന്മാര്‍ക്കും അവകാശപ്പെട്ടതാണെന്നും ഗേറ്റില്‍ നില്‍ക്കുന്നയാളെ കാണാനല്ല പെരുന്നയില്‍ എത്തുന്നതെന്നുമായിരുന്നു ആനന്ദ ബോസ് തുറന്നടിച്ചത്,

അതേസമയം എൻഎസ്എസിനെതിരായ വിമ‍ർശനത്തിൽ നിന്നും ആനന്ദബോസ് പിന്മാറിയതിന് പിന്നിൽ ബിജെപി സമ്മർദ്ദമാണെന്നാണ് സൂചന. തെരഞ്ഞെടുപ്പിൽ എൻഎസ്എസിനെ പിണക്കി പ്രതിരോധമുണ്ടാക്കരുതെന്ന് ബിജെപി നേതൃത്വം ആനന്ദബോസിന് സന്ദേശം നൽകി. ഇതിന് പിന്നാലെയാണ് ഗവർണ‍ർ എൻഎസ്എസ് നേതൃത്വത്തിനെതിരായ വിമർശനം മയപ്പെടുത്തിയത്. അതേസമയം ആനന്ദബോസിന്‍റെ പിന്നിൽ സമുദായ വിരുദ്ധരാണെന്നാണ് എൻഎസ്എസിനോട് അടുത്ത കേന്ദ്രങ്ങൾ പറയുന്നത്. ഡൽഹിയിൽ നടന്ന നടന്ന മന്നം അനുസ്മരണപരിപാടിയിൽ സംസാരിക്കവേയാണ് സി.വി. ആനന്ദബോസ് എന്‍എസ്എസ് നേതൃത്വത്തിനെതിരെ വിമർശനമുന്നയിച്ചത്.

പശ്ചിമബംഗാളിന്റെ ഗവർണറാക്കാൻ ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി ഒരു ദിവസം വിളിച്ചു പറഞ്ഞു. ഗവർണറായി ചുമതലയേൽക്കുന്നതിന് മുൻപ് മന്നത്താചാര്യന്റെ മുൻപിൽ പുഷ്പാർച്ചന നടത്തണമെന്ന് ആഗ്രഹിച്ചു. ഇക്കാര്യം എൻ.എസ്.എസ്. ജനറൽ സെക്രട്ടറിയെ അറിയിച്ചു. ജനറൽ സെക്രട്ടറി കാറിന്റെ ഡോർ തുറന്ന് സ്വീകരിച്ചു. ചായ സത്കാരം നൽകി, സംസാരിച്ചു. കാറിൽ കയറ്റി തിരികെ അയയ്ക്കുകയും ചെയ്തു. പുഷ്പാർച്ചന നടത്തുന്ന കാര്യം മാത്രം പറഞ്ഞില്ലെന്നും മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തുന്നത് നായർ സമുദായാഗംങ്ങളുടെ അവകാശമല്ലേയെന്നുമായിരുന്നു ആനന്ദ് ബോസ് പറഞ്ഞത്. എന്നാൽ ആനന്ദ ബോസിന്‍റെ ആരോപണങ്ങള്‍ എന്‍എസ്എസ് നേതൃത്വം തള്ളി. അതേസമയം അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി സുകുമാരന്‍ നായര്‍ വിശദീകരിച്ചു.

താഴത്തട്ടിൽ പുത്തൻ പോസ്റ്റു സൃഷ്ടിക്കാൻ കോൺഗ്രസ്

ബത്തേരി . താഴത്തട്ടിൽ പുത്തൻ പോസ്റ്റു സൃഷ്ടിക്കാൻ കോൺഗ്രസ്, പ്രസിഡന്റിനും മറ്റു ഭാരവാഹികൾ

ക്കും പുറമേ ബൂത്ത് തലത്തിൽ സമൂഹമാധ്യമ കോഓർഡിനേറ്റർമാരെ നിയമിക്കാനാണ് കെപിസി സി ലീഡർഷിപ് ക്യാംപിൽ തീരുമാനം. ഇത് പുതിയ കാലത്ത് ടെക്നോളജികളിൽ അവബോധമുള്ളവരായിരിക്കും. സമഗ്ര വോട്ടർപട്ടിക പരിഷ്ക്കരണത്തിലൂടെയും (എസ്ഐആർ) വാർഡ് പുനഃക്രമീകരണത്തി ലൂടെയും യുഡിഎഫ് വോട്ടുകൾ പുറത്താകുന്നതു തടയുന്നതിൽ ബൂത്ത് കമ്മിറ്റികളുടെ പങ്ക് അംഗീകരിച്ചുകൊണ്ടുള്ള നിർദേശങ്ങളാ ണു ‘ലക്ഷ്യ 2026’ മാർഗരേഖയിലുള്ളത്.

നേതാക്കളുടെയും കമ്മിറ്റികളുടെയും ഔദ്യോ ഗിക ഹാൻഡിലുകളിൽ വരുന്ന പോസ്റ്റുകൾ ഷെയർ ചെയ്യുന്നതുകൂടാതെ പ്രാദേശികമായ വിഷയങ്ങളിൽ സമൂഹമാധ്യമ ചർച്ചകൾക്കു നേതൃത്വം നൽകേണ്ടതും കോഓർഡിനേറ്റർമാ രുടെ ചുമതലയാകും. ബൂത്ത് തലത്തിൽ വാ ട്സാപ് ഗ്രൂപ്പുകളുണ്ടാക്കി പ്രചാരണം ശക്തമാ ക്കാനും നിർദേശമുണ്ട്. കോൺഗ്രസിൽ പതിവുള്ള നേതാവിൻ്റെ ഇഷ്ടക്കാർ സ്ഥാനം പിടിക്കൽ ഒഴിവാകും

ബൂത്തുതല സോഷ്യൽ മീഡിയ കോഓർഡ നേറ്റർമാരെ സജ്‌ജരാക്കാനായി ക്യാംപുകളു ണ്ടാകും. ഫെബ്രുവരി 1 മുതൽ 9 വരെയാണ് ബൂത്ത് സമ്മേളനങ്ങൾ. വോട്ടർപട്ടിക പരിശേ ധനയ്ക്കും വിലയിരുത്തലിനുമായി മണ്ഡലം തലങ്ങളിൽ നിശാക്യാംപ് സംഘടിപ്പിക്കും. എസ്ഐആർ സംബന്ധമായ സേവനങ്ങൾക്കുള്ള ഓൺലൈൻ ഹെൽപ് ഡെസ്‌ക് മാതൃക മാത്യു കുഴൽനാടൻ എംഎൽഎ ക്യാംപിൽ അവ തരിപ്പിച്ചു.

വാട്‌സാപ് നമ്പറിൽ വിവരങ്ങൾ നൽകി വോ ട്ടർപട്ടികയിൽ പേരുണ്ടോയെന്നു പരിശോധി ക്കാനും കൂട്ടിച്ചേർക്കാനുമെല്ലാം കഴിയുന്ന തര ത്തിലാണ് ഹെൽപ് ഡെസ്‌കിൻ്റെ പ്രവർത്തനം. 24 മണിക്കൂറും ഹെൽപ് ഡെസ്‌കിൻ്റെ സേവനം ലഭ്യമാക്കും.