Home Blog Page 506

ഭക്തജന തിരക്ക് , സന്നിധാനത്ത് ഇന്നലെ ദർശനം നടത്തിയത് 104970 പേർ

ശബരിമല സന്നിധാനത്ത് ഭക്തജന തിരക്ക് തുടരുന്നു. സന്നിധാനത്ത് ഇന്നലെ ദർശനം നടത്തിയത് 104970 പേരാണ്
ഇന്നലെ
പതിനെട്ടാംപടി കയറി ദർശനം നടത്തിയത്. എന്നാൽ മകരവിളക്കി നോട് അടുത്ത് ഭക്തജന തിരക്ക് ഇനിയും വർദ്ധിക്കാൻ തന്നെയാണ് സാധ്യത. വെർച്ചൽ ക്യൂ വഴി
നിരവധി അയ്യപ്പഭക്തരാണ് ഇപ്പോഴും ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്
തിരക്ക് കൂടുന്ന സാഹചര്യത്തിൽ പമ്പയിലും നിലക്കലിലും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാണ് ദേവസ്വം ബോർഡ് ആലോചിക്കുന്നത്. മകരവിളക്കിനോടനുബന്ധിച്ചുള്ള അവസാന വട്ട ഒരുക്കങ്ങളും ശബരിമലയിൽ പൂർത്തിയായിട്ടുണ്ട്.

അപമാനിക്കൽ കേസ് – അപമാനിക്കൽ റിപ്പീറ്റ് ,രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യപേക്ഷ ഇന്ന്

രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിതയെ വീണ്ടും സോഷ്യൽ മീഡിയയിൽ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ  രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും.  നേരത്തെ സമാന പരാതിയിൽ കേസ് എടുക്കുകയും പിന്നീട് ജില്ലാ കോടതി കർശന ഉപാധികളോടെ ജാമ്യം നൽകുകയും ചെയ്തിരുന്നു. ഈ ഉപാധികളുടെ ലംഘനമുണ്ടായി, തന്നെ വീണ്ടും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നു എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി പരാതിക്കാരി വീണ്ടും സൈബർ പോലീസിൽ പരാതി നൽകിയിരിക്കുന്നത് എന്നാണ് വിവരം. വസ്തുതകൾ മാത്രമാണ് യുട്യൂബ് വീഡിയോയിൽ പറഞ്ഞതെന്നും ജാമ്യവ്യവസ്ഥ ലംഘിച്ചിട്ടില്ലെന്നും രാഹുൽ ഈശ്വർ ഹർജിയിൽ പറയുന്നു.

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി, കോടതി അലക്ഷ്യ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി. കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ കോടതി അലക്ഷ്യ ഹർജി ഇന്ന് വീണ്ടും പരിഗണിക്കും. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ സർക്കാറിന് വേണ്ടി നേരിട്ട് ഹാജരാകും.  കേസിലെ പ്രതികളായ ഐഎൻടിസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ, മുൻ എംഡി  കെ എം രതീഷ് എന്നിവർക്കെതിരെ പ്രോസിക്യൂഷൻ അനുമതി സർക്കാർ നൽകാത്തതാണ് ഹർജിക്ക് കാരണം. കഴിഞ്ഞതവണ ഹർജി പരിഗണിച്ചപ്പോൾ കോടതി അതിരൂക്ഷ വിമർശനം സർക്കാരിനെതിരെ ഉന്നയിച്ചിരുന്നു.

ശബരിമലയിൽ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

ശബരിമല. ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു .
മുവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ  ജയനാണ് മരിച്ചത് .
സന്നിധാനത്തെ ഡ്യൂട്ടിക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
സന്നിധാനത്തെ ആശുപത്രിയിൽ നിന്ന് പമ്പയിലേക്ക് കൊണ്ടുപോയിരുന്നു.
പമ്പയിലെ ആശുപത്രിയിൽ നിന്ന് ആരോഗ്യ നില വഷളായതോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റാനൊരുങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. അദ്ദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

ശബരിമലയിൽ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

ശബരിമല. ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു .
മുവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒ  ജയനാണ് മരിച്ചത് .
സന്നിധാനത്തെ ഡ്യൂട്ടിക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു.
സന്നിധാനത്തെ ആശുപത്രിയിൽ നിന്ന് പമ്പയിലേക്ക് കൊണ്ടുപോയിരുന്നു.
പമ്പയിലെ ആശുപത്രിയിൽ നിന്ന് ആരോഗ്യ നില വഷളായതോടെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റാനൊരുങ്ങുന്നതിനിടെയാണ് മരണം സംഭവിച്ചത്. അദ്ദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.

കണത്താർ കുന്നം , കോയിക്കടവിൽ ജി. സുധാകരൻ  നിര്യാതനായി

പടി. കല്ലട, കണത്താർ കുന്നം , കോയിക്കടവിൽ ജി. സുധാകരൻ ( 83) നിര്യാതനായി.  ഭാര്യ – രാധമ്മ (late) മക്കൾ – സുഷമ  (G.LPS – തൊടി യൂർ,സുരഭി ( നഴ്സിംഗ് സൂപ്രണ്ട് -ഗവ. ഹോസ്പിറ്റൽ കരുനാഗപ്പള്ളി ) സുനിത(ജനസേവന കേന്ദ്രം – കാരാളിമുക്ക് ) സുനിൽ കോയിക്കടവിൽ (സെക്രട്ടറി , IUML പടി. കല്ലട പഞ്ചായത്ത് – ഉത്രം ടൂ വീലർ വർക്സ് , വരമ്പത്ത് മുക്ക് ) മരുമക്കൾ – ശിവൻ, കീച്ചേരിൽ മോഹനൻ , എ.ആർ . സുരേഷ് , സുധിന
സഞ്ചയന കർമ്മങ്ങൾ – 10.01 .26 ശനിയാഴ്ച രാവിലെ 8 ന് വീട്ടുവളപ്പിൽ

അടൂരിൽ കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി നാല് പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു പ്രതിക്കും പരിക്കേറ്റു

അടൂർ∙ കെഎസ്ആർടിസി ബസ് പൊലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി നാല് പൊലീസ് ഉദ്യോഗസ്ഥർക്കും ഒരു പ്രതിക്കും പരുക്കേറ്റു. കോയിപ്രം പൊലീസ് സഞ്ചരിച്ച ജീപ്പിലേക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട കെഎസ്ആർടിസി ബസ് ഇടിച്ചു കയറിയത്. അപകടത്തിൽ എഎസ്ഐയ്ക്ക് സാരമായി പരുക്കേറ്റു.
കൊട്ടാരക്കര ജയിലിൽ എത്തിക്കുവാനുള്ള പ്രതികളുമായിട്ടാണ് കോയിപ്രം പൊലീസ് യാത്ര ചെയ്തത്. അടൂരിൽ വച്ചാണ് അപകടം ഉണ്ടായത്. പൊലീസ് ജീപ്പ് തകർത്ത ബസ് മറ്റൊരു ബസിലും ഇടിച്ചാണ് നിന്നത്. ബസിനു ബ്രേക്ക് നഷ്ടമായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ തുടർന്ന് നഗരത്തിൽ വലിയ ഗതാഗതക്കുരുക്കും ഉണ്ടായി.

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശിയായ സച്ചിദാനന്ദൻ (72) ആണ് മരിച്ചത്. ഛർദ്ദിയെ തുടർന്നു ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സച്ചിദാനന്ദൻ.

രോഗം ബാധിച്ചത് എവിടെ നിന്നാണ് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. വീട്ടിലെ കിണർ വെള്ളത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

നേരത്തേ മലിനമാക്കപ്പെട്ട കുളത്തിലെ വെള്ളത്തിലും മറ്റും കുളിച്ചവരിൽ മാത്രമാണ് രോഗം സ്ഥിരീകരിച്ചിരുന്നതെങ്കിൽ പിന്നീട് കിണർ വെള്ളം ഉപയോഗിച്ചവരിലും രോഗം സ്ഥിരീകരിച്ചിരുന്നു.

കഴിഞ്ഞ വർഷം മാത്രം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചവരുടെ നിരക്ക് ഇരുന്നൂറിനടുത്തുണ്ട്. 40ൽ കൂടുതൽ മരണങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു.

പത്താം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴെയ്ക്ക് ചാടി

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി സ്‌കൂള്‍ കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴെയ്ക്ക് ചാടി . ഗുരുതരമായ് പരിക്കേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്കാണ് സംഭവം.
ആദ്യം വലിയകുന്ന് താലൂക്കാശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ആറ്റിങ്ങല്‍ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.

കനാല്‍ജലം കാത്തിരുന്നവര്‍ക്ക് ആശ്വാസവുമായി 10ന് തെന്മല ഡാം തുറക്കും

കുടിവെള്ളത്തിനും കാര്‍ഷികാവശ്യത്തിനും വേണ്ടി കനാല്‍ജലം കാത്തിരുന്നവര്‍ക്ക് ആശ്വാസവുമായി 10ന് തെന്മല ഡാം തുറക്കും. 15-ാം തീയതിയോടെ ചാരുംമൂട് മേഖലയിലെ കനാലുകളില്‍ വെള്ളം എത്തും. രണ്ടാഴ്ചയായി നടന്നുവന്ന കനാല്‍ ശുചീകരണം കഴിഞ്ഞ ദിവസം പൂര്‍ത്തിയായി. കഴിഞ്ഞ ദിവസം കൂടിയ കെഐപി ഉദ്യോഗസ്ഥരുടെ യോഗ തീരുമാന പ്രകാരമാണ് ജനുവരി 10ന് തെന്മല ഡാം തുറക്കുന്നത്.
രണ്ട് ദിവസം കൊണ്ടുതന്നെ ആവശ്യാനുസരണം ഉള്ള വെള്ളം അടൂര്‍ പഴകുളത്ത് എത്തിച്ചേരും. ഇവിടെ നിന്ന് ആലപ്പുഴ ജില്ലയിലേക്ക് ഒഴുകിയെത്തുന്ന വെള്ളം നൂറനാട്, പാലമേല്‍, ചുനക്കര, താമരക്കുളം, വള്ളികുന്നം പഞ്ചാത്തുകളിലേക്കുള്ള മെയിന്‍ കനാലുകളിലും സബ് കനാലുകളിലും എത്തിച്ചേരും. 15ാം തീയതിയോടെ പൂര്‍ണമായും വെള്ളം കനാലുകളില്‍ എത്തും. ഇതോടുകൂടി നാളുകളായി ശുദ്ധജലക്ഷാമത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കും കാര്‍ഷികാവശ്യങ്ങള്‍ക്ക് വെള്ളത്തിനായി കാത്തിരുന്ന കര്‍ഷകര്‍ക്കും ആശ്വാസമാകും.