കൊച്ചി: കെഎസ്ഇബിയുടെ കരാർ തൊഴിലാളി ഷോക്കേറ്റു മരിച്ചു. അതിഥി തൊഴിലാളിയായ റിപൻ ഷേയ്ക്ക് ആണ് മരിച്ചത്. വടക്കൻ പറവൂർ പല്ലംതുരുത്ത് റോഡിലാണ് സംഭവം. വൈദ്യുതി ലൈനിൻ്റെ തകരാർ പരിഹരിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. 2019 മുതൽ വടക്കൻ പറവൂരിൽ ജോലി ചെയ്തുവരികയാണ് യുവാവ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
സ്കൂളിലെ ലാബിനുള്ളിൽ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സംഭവം കണ്ണൂരിൽ
കണ്ണൂർ: കണ്ണൂരിൽ സ്കൂളിനുള്ളിൽ പ്യൂണിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാനൂരിലെ പിആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പ്യൂൺ ഷിബിൻ ആണ് മരിച്ചത്. 35 വയസ്സായിരുന്നു. സ്കൂളിലെ ലാബിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രശ്നം മൂലം ജീവനൊടുക്കുകയായിരുന്നുവെന്നാണ് സൂചന.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
രാജ്യത്തെ ഏറ്റവും സമ്പന്നമായ മുംബൈ കോര്‍പ്പറേഷന്‍ ഭരണം ബിജെപി സഖ്യം പിടിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ 29 മുന്‍സിപ്പല്‍ കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കെ ബിജെപി സഖ്യം വന്‍ വിജയത്തിലേക്ക്. മുംബൈയില്‍ താക്കറെ കുടുംബത്തിനുള്ള സ്വാധീനം കുറയുന്നതാണ് തെരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. 2869 വാര്‍ഡുകളിലേക്ക് നടന്ന മത്സരത്തില്‍ 1161 ഇടത്ത് ബിജെപി മുന്നിട്ട് നില്‍ക്കുന്നു. 293 ഇടത്ത് ശിവസേന ഷിന്ദെ വിഭാഗവും 218 ഇടത്ത് കോണ്‍ഗ്രസും ലീഡ് ചെയ്യുന്നുണ്ട്. എന്‍സിപി എപി 130 ഇടങ്ങളിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 136 ഇടങ്ങളിലും എഐഎംഐഎം 75 ഇടങ്ങളിലും ലീഡ് ചെയ്യുന്നുണ്ട്.
രാജ്യത്തെ ഏറ്റവും സമ്പന്നമായ മുംബൈ കോര്‍പ്പറേഷന്‍ ഭരണം ബിജെപി സഖ്യം പിടിച്ചു. ഇതാദ്യമായാണ് മുംബൈ കോര്‍പറേഷന്‍ ബിജെപി ഭരണം പിടിക്കുന്നത്. ഇതോടെ രണ്ടരപതിറ്റാണ്ട് നീണ്ട ശിവസേന ഭരണത്തിന് അറുതിയായി. താക്കറെ സഹോദരന്മാര്‍ ഒന്നിച്ചതിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ തുടക്കത്തില്‍ ശിവസേന ഉദ്ധവ് വിഭാഗം വലിയ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് മഹായൂതി സഖ്യം തിരിച്ചുപിടിച്ചു. 114 സീറ്റുകള്‍ മഹായുതി സഖ്യം പിന്നിട്ടു. 227 വാര്‍ഡുകളിലേക്കാണ് മത്സരം നടന്നത്. ബിജെപി 88 ഇടങ്ങളില്‍ മുന്നിട്ട് നില്‍ക്കുമ്പോള്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 74 ഇടങ്ങളിലും മുന്നേറുന്നുണ്ട്. ശിവസേന ഷിന്ദെ വിഭാഗം 28 സീറ്റുകളിലും കോണ്‍ഗ്രസ് 8 ഇടങ്ങളിലും മുന്നിട്ട് നില്‍ക്കുന്നു.
സ്‌ഫോടക വസ്തു വിഴുങ്ങിയ ആനക്കുട്ടി ചരിഞ്ഞു
കട്ടക്: കൂട്ടമായി മേയുന്നതിനിടെ സ്‌ഫോടക വസ്തു വിഴുങ്ങിയതിനെ തുടര്‍ന്ന് പരിക്കേറ്റ ആനക്കുട്ടി ചരിഞ്ഞു. ഒഡീഷയിലെ അങ്കുള്‍ ജില്ലയിലാണ് സംഭവം. അഞ്ച് വയസുള്ള ഒരു ആണ്‍ കാട്ടാനയ്ക്കാണ് ജീവന്‍ നഷ്ടമായത്.
ജില്ലയിലെ ബന്തല വനമേഖലയിലെ വനപ്രദേശത്ത് ഒരു വലിയ കൂട്ടത്തിനൊപ്പം മേയുകയായിരുന്നു.സ്‌ഫോടക വസ്തു ചവച്ചതോടെ വായില്‍ ഗുരുതരമായ പരിക്കേറ്റു.വേദന കാരണം ദുര്‍ബലമായി അത് കൂട്ടത്തില്‍ നിന്ന് വേര്‍പെട്ടു.
വനമേഖലയില്‍ വീണുകിടന്ന ആനയെ നാട്ടുകാരണ് കണ്ടെത്തിയത്.വിവരം അറിഞ്ഞതോടെ ജനുവരി 15ന് വെറ്ററിനറി ഡോക്ടര്‍മാരുടെ ഒരു സംഘം എത്തി. വായയും ആന്തരാവയവങ്ങളും ചിതറിയ നിലയിലായിരുന്നു. വനം വകുപ്പ് മേധാവികളുടെ സാന്നിധ്യത്തില്‍ ചികിത്സയ്ക്ക് വിധേയമാക്കി.എങ്കിലും രക്ഷിക്കാനായില്ല.
ഒഡിഷയിലെ മയൂര്‍ഗഞ്ചില്‍ കഴിഞ്ഞ മാസം ഭക്ഷണത്തിനകത്ത് ഒളിപ്പിച്ച ബോംബ് വിഴുങ്ങിയ കൊമ്പനാന ചത്തിരുന്നു. കഴിഞ്ഞ ദിവസം സത്യമംഗലം ടൈഗര്‍ റിസര്‍വ്വിനകത്തും സമാനമായ സംഭവത്തില്‍ ഒരു ആനക്കുട്ടിക്ക് ജീവന്‍ നഷ്ടമായി.നാടന്‍ ബോംബ് വിഴുങ്ങിയതിനെ തുടര്‍ന്ന് അവശനിലയിലായി ചത്തു. ബോംബ് സ്ഥാപിച്ച ഒരാളെ അറസ്റ്റ് ചെയ്യുകയും ഉണ്ടായി.
പുഷ്പലതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്
കാസർഗോഡ്. കുംബഡാജെ സ്വദേശി പുഷ്പലതയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മോഷണശ്രമത്തിനിടയുള്ള കൊലപാതകമെന്ന സംശയത്തിലാണ് പോലീസ്. പുഷ്പലതയുടെ നാലു പവൻ തൂക്കമുള്ള സ്വർണ്ണമാല നഷ്ടമായിട്ടുണ്ട്.
പുഷ്പലതയുടെ മരണത്തിൽ പ്രാഥമിക അന്വേഷണത്തിൽ തന്നെ പോലീസ് ദുരൂഹത സംശയിച്ചിരുന്നു. മോഷണത്തിനിടയുള്ള കൊലപാതകം എന്നായിരുന്നു പോലീസിന്റെ നിഗമനം. ഇത് സ്ഥിരീകരിക്കുന്നതാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഈ മാസം 14 ന് ഉച്ചയ്ക്ക് രണ്ടുമണിക്കും നാലു മണിക്കുമിടയിൽ പുഷ്പലത കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മുഖം പൊത്തി ശ്വാസംമുട്ടിച്ചത് മരണകാരണം ആവാം എന്നും റിപ്പോർട്ടിലുണ്ട്.പുഷ്പലതയുടെ മുഖത്തും കഴുത്തിലുമുള്ള പാടുകൾ പിടിവലിയ്ക്കിടയിൽ ഉണ്ടായതെന്നാണ് നിഗമനം. വയോധികയുടെ നാലു പവൻ തൂക്കമുള്ള സ്വർണ്ണമാല നഷ്ടമായിരുന്നു. മൃതദേഹത്തിനടുത്ത് പാത്രത്തിൽ വെള്ളം കണ്ടതും മാല മോഷണമെന്ന സംശയത്തിലേക്ക് പോലീസിനെ നയിക്കുന്നുണ്ട് . ഒറ്റപ്പെട്ട സ്ഥലം ആയതിനാൽ സമീപവാസികളെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഊർജിതമാണ്. അതിർത്തി മേഖല ആയതിനാൽ കൃത്യത്തിന് ശേഷം പ്രതി കർണാടകത്തിലേക്ക് കടക്കാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല.
14.93 കോടി രൂപയുടെ ലോട്ടറി ക്ഷേമനിധി തട്ടിപ്പ്, ക്ളര്‍ക്ക് പിടിയില്‍
തിരുവനന്തപുരം. ലോട്ടറി ക്ഷേമനിധി ബോർഡ് തട്ടിപ്പ്, LD ക്ലർക്ക് അറസ്റ്റിൽ. ക്ഷേമനിധി ബോർഡ് ക്ലർക്കിനെ അറസ്റ്റ് ചെയ്ത് വിജിലൻസ്. 14.93 കോടി രൂപയുടെ തട്ടിപ്പിലാണ് ക്ലർക്ക് സംഗീത് കുമാർ അറസ്റ്റിലായത്. 2013-20 കാലയളവിലെ തട്ടിപ്പാണിത്. ലോട്ടറി തൊഴിലാളികൾ അടച്ച അംശാദായ വിഹിതത്തിൽ നിന്ന് തട്ടിപ്പ് നടത്തിയെന്നാണ് കേസ്. തട്ടിപ്പ് കണ്ടെത്തിയ സ്പെഷ്യൽ ഓഡിറ്റിൽ
വിസ്‌മയ കേസിലെ പ്രതി കിരൺ കുമാറിനെ വീടുകയറി ആക്രമിച്ചു, മൊബൈൽ ഫോൺ കവർന്നു; യുവാക്കൾക്കെതിരെ കേസ്
കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് മെഡിക്കൽ വിദ്യാർത്ഥിനി വിസ്‌മയ എം നായർ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി കിരൺ കുമാറിനെ വീടുകയറി മർദിച്ചതിൽ നാലുപേർക്കെതിരെ കേസ്. കണ്ടാലറിയാവുന്ന നാലുപേർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി ശൂരനാട് പൊലീസ് കേസടുത്തത്. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കിരണിന്റെ ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനടയിലെ വീടിനുമുന്നിലെത്തിയ യുവാക്കളാണ് അതിക്രമം കാണിച്ചത്.
വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് യുവാക്കൾ പ്രകോപനമായി സംസാരിക്കുകയും വീടിനുമുന്നിലുണ്ടായിരുന്ന വീപ്പകളിൽ അടിക്കുകയും കിരണിനെ വെല്ലുവിളിക്കുകയുമായിരുന്നു. ഇതുകണ്ട് പുറത്തേക്കുവന്ന കിരണിനെ ഇവർ മർദിച്ചു. അവശനായ കിരണിന്റെ മൊബൈൽഫോണുമായി യുവാക്കൾ കടന്നുകളയുകയായിരുന്നു. നേരത്തെയും യുവാക്കളുടെ സംഘങ്ങൾ ബൈക്കുകളിൽ വീടിനുമുന്നിലെത്തി വെല്ലുവിളിച്ച് പോകാറുണ്ടായിരുന്നു. അന്വേഷണം നടക്കുകയാണെന്നും വിസ്മയ കേസുമായി സംഭവത്തിന് ബന്ധമില്ലെന്നും പൊലീസ് അറിയിച്ചു.
2021 ജൂൺ 21നാണ് വിസ്മയയെ അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടറായിരുന്ന കിരൺ കുമാറിന്റെ വീടായ പോരുവഴി അമ്പലത്തുംഭാഗം ചന്ദ്രവിലാസത്തിലെ കിടപ്പുമുറിയോട് ചേർന്നുള്ള ടോയ്‌ലെറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പീഡനങ്ങളെക്കുറിച്ച് വിസ്മയ സഹപാഠിക്കും സഹോദരഭാര്യയ്ക്കും അയച്ച വാട്സ്ആപ്പ് സന്ദേശങ്ങളും ചിത്രങ്ങളും പുറത്തുവന്നിരുന്നു. വിസ്മയയെ ആശുപത്രിയിൽ എത്തിച്ചശേഷം ഒളിവിൽ പോയ കിരൺ കുമാർ ശാസ്താംകോട്ട സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. കിരണിനെ പിന്നീട് സർവീസിൽ നിന്ന് പിരിച്ചുവിട്ടു.
നേതൃത്വത്തിലെ ചിലർ വ്യക്തിപരമായി വേട്ടയാടുന്നു,വയനാട് പൂതാടിയില്‍ സിപിഎമ്മിൽ പൊട്ടിത്തെറി
വയനാട്. സിപിഐഎമ്മിൽ പൊട്ടിത്തെറി. പൂതാടി ഗ്രാമപഞ്ചായത്ത് അംഗവും മുതിർന്ന സിപിഐഎം നേതാവുമായ എ.വി. ജയൻ സംഘടനാ പ്രവർത്തനം അവസാനിപ്പിച്ചതായി പ്രഖ്യാപിച്ചു. നേതൃത്വത്തിലെ ചിലർ വ്യക്തിപരമായി വേട്ടയാടുന്നതായും, കടുത്ത അവഗണനയാണ് നേരിട്ടതെന്നും പാർട്ടിയിൽ തുടർന്നുപോകാൻ കഴിയാത്ത സ്ഥിതിയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ജയന്റെ നിലപാട് പൂതാടിയിലെ LDF ഭരണത്തെ ബാധിക്കുമെന്ന് ഉറപ്പായി
മൂന്നര പതിറ്റാണ്ടായി സിപിഐഎം സംഘടനാ രംഗത്തുണ്ടായിരുന്ന ആളാണ് Av ജയൻ. എസ്എഫ്ഐ – ഡിവൈഎഫ്ഐ സംഘടനാ രംഗത്തുനിന്ന് ഉയർന്നുവന്ന് കർഷകസംഘം ജില്ലാ പ്രസിഡണ്ട് വരെയായി. കഴിഞ്ഞ CPlM പുൽപ്പള്ളി ഏരിയ സമ്മേളനത്തിൽ ജയനെ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിക്കാതിരിക്കാൻ ഒരു പരാതി ഉയർത്തിക്കൊണ്ടുവന്നതായാണ് ആക്ഷേപം. ജില്ലാ സമ്മേളനം CK ശശീന്ദ്രൻ വിഭാഗം പിടിക്കുകയും ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് P ഗഗാറിനെ മാറ്റി K റഫീഖ് വരികയും ചെയ്തു. ഇതോടെ എ വി ജയനെ പുൽപ്പള്ളി ഏരിയ കമ്മറ്റിയിൽ നിന്ന് തരം താഴ്ത്തി. പിന്നീട് മാധ്യമങ്ങളിൽ വിമർശനം ഉന്നയിച്ചതിന് പാർട്ടി നടപടി കടുപ്പിച്ചു. പക്ഷേ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് നേരിടാൻ പാർട്ടി നിയോഗിച്ചത് Av ജയനെ തന്നെയായിരുന്നു. തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടത്തി 10 സിറ്റിൽ എൽഡിഎഫ് 10 സീറ്റിൽ യുഡിഎഫ് എന്ന നിലയിൽ എത്തിച്ചു. എന്നാൽ പ്രസിഡണ്ട് സ്ഥാനത്തേക്ക് ജയനെ എത്തിക്കാതിരിക്കാൻ നേതൃത്വം ഇടപെട്ടതായാണ് ആരോപണം. പാർട്ടിയിൽനിന്ന് അവഗണന നേരിടുന്ന സാഹചര്യത്തിലാണ് സംഘടനാ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. മറ്റൊരു പാർട്ടിയിലേക്ക് ഇല്ല എന്നും എ വി ജയൻ പറയുന്നു
Av ജയന് ഏറെ സ്വാധീനമുള്ള മേഖലയാണ് കൂത്താടി എങ്കിലും പാർട്ടിയെ ബാധിക്കില്ലെന്ന് നിലപാടാണ് നേതൃത്വത്തിന്. ജയൻ അനുകൂലികളായ വാർഡ് അംഗങ്ങൾ ഈ ഭരണസമിതിയിൽ ഉണ്ട്. അതിനാൽ തന്നെ സിപിഐഎമ്മിന് ലഭിച്ച പഞ്ചായത്ത് ഭരണം നഷ്ടപ്പെടാനാണ് സാധ്യത

































