Home Blog Page 446

മദ്യപിച്ച് വാഹനം ഓടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ലഹരിവിരുദ്ധ സ്‌ക്വാഡിലെ മൂന്ന് പൊലീസ്‌ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പത്തനംതിട്ട: മദ്യപിച്ച് വാഹനം ഓടിച്ച് ഭീകരന്തരീക്ഷം സൃഷ്ടിച്ചതിന് പൊലീസിലെ ലഹരിവിരുദ്ധ സ്‌ക്വാഡായ ഡാന്‍സാഫിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട ഡിവൈഎസ്പിക്ക് കീഴിലെ ഡാന്‍സാഫ് സംഘത്തിലെ സുമന്‍, പ്രിയേഷ്, രാഹുല്‍ എന്നീ സിവില്‍ പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെയാണ് നടപടി.

ഇന്നലെ വൈകീട്ടായിരുന്നു ഇവര്‍ പത്തനംതിട്ടയില്‍ മദ്യപിച്ച് പൊലീസ് ജീപ്പ് ഓടിച്ച് ഭീകരന്തരീക്ഷം സൃഷ്ടിച്ചത്. പല വാഹനങ്ങളിലും ഇടിക്കുന്ന സാഹചര്യമുണ്ടായി. തുടര്‍ന്ന് നാട്ടുകാര്‍ തടഞ്ഞുവെക്കുകയായിരുന്നു. ഇതോടെ പൊലീസുകാരില്‍ ഒരാള്‍ ഇറങ്ങിയോടി. മറ്റുള്ളവര്‍ നേരെ നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു.

ലഹരിക്കെതിരെ പൊലീസ് ഓപ്പറേഷന്‍ തൂഫാന്‍ നടപ്പാക്കുന്നതിനിടെ ഉദ്യോഗസ്ഥര്‍ തന്നെ ലഹരിയില്‍ വാഹനമോടിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കി. ഇന്നലെ അര്‍ധരാത്രി തന്നെ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയായിരുന്നു.

ഉച്ചഭാഷിണി നിയന്ത്രണത്തിന്റെ പേരിൽ ചില പൊലീസ് ഉദ്യോഗസ്ഥർ സുരേഷ് ഗോപിമാരാകുന്നത് അവസാനിപ്പിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്

അമ്പലപ്പുഴ: ഉച്ചഭാഷിണി നിയന്ത്രണത്തിന്റെ പേരിൽ ചില പൊലീസ് ഉദ്യോഗസ്ഥർ സുരേഷ് ഗോപിമാരാകുന്നത് അവസാനിപ്പിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ്. മൈക്ക് പിടിച്ചെടുക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇപ്പോൾ മറ്റൊരു കലാരൂപമായി മാറിയെന്നും അദ്ദേഹം വിമർശിച്ചു.

അഖില കേരള ഡാൻസ് ടീച്ചേഴ്സ് ട്രേഡ് യൂനിയൻ സംസ്ഥാന വാർഷിക സമ്മേളനം അമ്പലപ്പുഴ കുഞ്ചൻ നമ്പ്യാർ സ്മാരക ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

‘രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന നിയന്ത്രണത്തിൽ മാറ്റം വരുത്തും. കലാകാരന്മാർക്ക് സൗകര്യപ്രദമാകുന്ന തരത്തിൽ നിയന്ത്രണത്തിന്റെ സമയപരിധി കൂട്ടും. നിലവിൽ രാത്രി 10 ന് ഉച്ചഭാഷിണികളുടെ പ്രവർത്തനം അവസാനിപ്പിക്കണമെന്നാണ് നിയമം. നിയമത്തിൽ ഭേദഗതി വരുത്തി സമയം ദീർഘിപ്പിക്കും.’ -അദ്ദേഹം കൂട്ടിച്ചേർത്തു.

ക്ഷേത്രാനുഷ്ഠാനങ്ങളുടെ കാര്യത്തിൽ പ്രാധാന്യം നൽകുന്ന സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത്. സിനിമ നയവും ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി സമയക്രമത്തിൽ ആവശ്യമായ ഇളവുകൾ കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.

ജി. സുധാകരൻ എം.എൽ.എ ഉൾപ്പെടെയുള്ള നേതാക്കൾ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സഭയിൽ പുതുമുഖങ്ങളായിരുന്ന കാലത്തെ അനുഭവങ്ങളും ജി. സുധാകരൻ നൽകിയ പിന്തുണയും അദ്ദേഹം വേദിയിൽ അനുസ്മരിച്ചു.
നിയമസഭയിലെയും പൊതുവേദികളിലെയും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന്റെ സമയപരിധികൾ സംബന്ധിച്ച ചർച്ചകൾക്കിടയിലാണ് മന്ത്രിയുടെ ഈ പരാമർശവുമായി രംഗത്തെത്തിയത്. ഇക്കാര്യത്തിൽ സർക്കാർ തലത്തിൽ കൂടിയാലോചനകളുണ്ടാകുമെന്നാണ് സൂചന.

മധ്യവയസ്‌കന്റെ തലയടിച്ചു പൊട്ടിച്ച പ്രതി പിടിയിൽ

കരുനാഗപ്പള്ളി:മധ്യവയസ്‌കന്റെ തലയടിച്ചു പൊട്ടിച്ച പ്രതി പിടിയിൽ.കോഴിക്കോട് ചിന്ദിരവിള തെക്കതിൽ നിസാർ മകൻ മുഹമ്മദ് 21 ആണ് കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായത്. ആലപ്പാട് സ്വദേശിയായ കൃഷ്ണകുമാർ ജോലി ചെയ്യുന്ന ചിമ്മിനി ഹോട്ടലിന് മുൻവശം നിൽക്കവേ യാതൊരു പ്രകോപനവും ഇല്ലാതെ പ്രതി മർദ്ദിക്കുകയും കയ്യിലുള്ള മൊബൈൽ ഫോൺ വെച്ച് തല അടിച്ചു പൊട്ടിക്കുകയായിരുന്നു. തുടർന്ന് കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തു പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഓ എസ് ബി പ്രവീണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത് . പ്രതിക്ക് മോഷണം, മയക്കുമരുന്ന് കേസടക്കം ഉള്ളതാണ്.

കള്ളാടി ദുരന്തം : ഇരട്ട അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: വയനാട് ആനക്കാംപൊയിൽ കള്ളാടി തുരങ്കപാത നിർമാണ സ്ഥലത്തുണ്ടായ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചു. സാങ്കേതിക നിയമ പരിശോധനയും പാരിസ്ഥിതി അനുമതി നൽകിയപ്പോഴുള്ള നിബന്ധനകൾ കമ്പനി പാലിച്ചോ എന്നതിലുള്ള പരിശോധനയും നടത്തുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വയനാട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ ആശ്വാസ സഹായം നൽകും. സാങ്കേതിക നിയമ പരിശോധന നടത്തും. പാരിസ്ഥിതിക അനുമതി ലഭിച്ച വേളയിൽ കേന്ദ്രം നൽകിയ നിർദ്ദേശങ്ങളും നിബന്ധനകളും പാലിച്ചാണോ കരാർ കമ്പനി പണി നടത്തിയതെന്നതിൽ പരിശോധന നടത്തും. ഈ രണ്ട് അന്വേഷണങ്ങൾക്കും ശേഷം മാത്രമേ തുരങ്കപാത നിർമ്മാണം പുനരാരംഭിക്കുവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. 

ഊർജ്ജിതമായ തെരച്ചിൽ
അതേ സമയം, വയനാട് മണ്ണിടിച്ചിൽ ദുരന്തത്തിൽ മൂന്നു മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ജാർഖണ്ഡ് സ്വദേശിയായ തൊഴിലാളി അൻമോൽ റായ്, ബീഹാർ സ്വദേശിയായ സിവിൽ ഫോർമാൻ ബികാഷ് കുമാർ സിങ്, മധ്യപ്രദേശ് സ്വദേശി ആയ ഓപ്പറേറ്റർ ചന്ദ്ര പാൻ പാൽ എന്നിവരാണ് മരിച്ചത്. ഒൻപത് പേർ പരിക്കേറ്റ് ചികിത്സയിൽ ആണ്. അഞ്ചു പേരെയാണ് ഇനി കണ്ടെത്താൻ ഉള്ളത്. ഇവർക്കായി ഇന്ന് രാവിലെ തെരച്ചിൽ തുടങ്ങി. മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടം പൂർത്തിയാക്കിയ ശേഷം ഇന്നലെ രാത്രിയോടെ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. എയർ ലിഫ്റ്റ് വഴി മൃതദേഹങ്ങൾ അവരവരുടെ നാട്ടിലെത്തിക്കും.

അമേരിക്ക- ഇറാൻ സമാധാന ധാരണ അവസാനിച്ചതായി ഡൊണാൾഡ് ട്രംപ്… വീണ്ടും യുദ്ധ പ്രഖ്യാപനം

അമേരിക്ക- ഇറാൻ സമാധാന ധാരണ അവസാനിച്ചതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായി ഇനി ധാരണയ്ക്കില്ലെന്നും ഇറാന് ആണവ ആയുധം ഉണ്ടായിരുന്നെങ്കിൽ ഇതിനോടകം ഉപയോഗിച്ചേനെ എന്നും ട്രംപ് പറഞ്ഞു. ചർച്ചകൾ തുടർന്നും ആകാമെന്നും പക്ഷെ കാര്യമില്ലെന്നും അമേരിക്കൻ പ്രസിഡൻ്റ് വ്യക്തമാക്കി.

വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടതോടെയാണ് ഇറാൻ – അമേരിക്ക സമാധാന ധാരണ അവസാനിച്ചത്. ഹോർമൂസിലെ കപ്പലുകളാക്രമിച്ചതിന് തിരിച്ചടിയായി ഇറാന്റെ 80 കേന്ദ്രങ്ങളിൽ അമേരിക്കയും അമേരിക്കയുടെ ബഹറൈനിലെയും കുവൈത്തിലെയും 85 കേന്ദ്രങ്ങളിൽ ഇറാനും ആക്രമണം നടത്തി. ഹോർമൂസിലെ കപ്പലാക്രമണത്തിന് അമേരിക്കയുടെ തിരിച്ചടി ഇത്തവണ കനക്കുകയായിരുന്നു. കഴിഞ്ഞ പ്രാവശ്യത്തേക്കാൾ അഞ്ച് മടങ്ങ് ശക്തിയിൽ ബന്ദർ അബ്ബാസ് ഉൾപ്പടെ 80 കേന്ദ്രങ്ങളിൽ അനേരിക്ക തിരിച്ചടി നടത്തി. അതിൽ 60 ഇറാന്റെ അതിവേഗ സ്പീഡ് ബോട്ടുകളും ഉൾപ്പെടുന്നു. മത്സ്യബന്ധന ബോട്ടുകൾ വരെ ആക്രമിച്ചെന്നും തൊഴിലാളികൾക്ക് പരിക്കേറ്റെന്നും ഇറാൻ അറിയിച്ചു. ബഹറൈനിൽ സൽമാൻ പോർട്ടിലും അഞ്ചാം കപ്പൽപ്പടയ്ക്ക് നേരെയും ഇറാൻ തിരിച്ചടിയായി ആക്രമണം നടത്തി. കുവൈത്തിൽ അലി അൽ സാലിം എയർബേസിലേക്കും ആക്രമണം ഉണ്ടായി.

സമാധാന ധാരണയുടെ ഭാഗമായി ഇറാനു നൽകിയിരുന്ന എണ്ണ ഉപരോധ ഇളവ് അമേരിക്ക പിൻവലിച്ചു. തങ്ങളുടെ കപ്പലാക്രമിച്ചതിൽ മധ്യസ്ഥരായ ഖത്തർ പോലും ഇറാനോട് കടുത്ത രോഷത്തിലാണ്. ഇസ്രയേൽ ഗാസയിലും ലബനനിലും നടപടി തുടരുന്നു. അയത്തുള്ള അലി ഖംനഇയുടെ വിലാപയാത്രക്കിടെ പോലും ഭീഷണിയും പരിഹാസവും ഉണ്ടായത് ഇറാനെയും രോഷത്തിലാക്കി. മുൻ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ വിലാപ യാത്ര ഇറാഖിലെ നജാഫിലും കർബലയിലും നടക്കുകയാണ്.

ഹരിത കർമസേന ജീവനക്കാരുടെ യൂണിഫോം ഇനി കാവി

തിരുവനന്തപുരം. കോർപ്പറേഷൻ കീഴിലെ ഹരിത കർമ്മ സേന പ്രവർത്തകരുടെ യൂണിഫോം പച്ചനിറത്തിൽ നിന്നും കാവിനിറത്തിലേക്ക് മാറ്റി.മേയർ ഉദ്ഘാടനം ചെയ്ത പദ്ധതിയിൽ എല്ലാ പ്രവർത്തകർക്കും കാവി നിറത്തിലുള്ള യൂണിഫോം വിതരണം ചെയ്തു

സുരക്ഷ മുന്നിൽകണ്ടാണ് കാവി നിറത്തിലുള്ള യൂണിഫോം നൽകിയതെന്ന് നഗരസഭ.യൂണിഫോം നിർബന്ധമായും ധരിക്കണമെന്നും മേയർ അറിയിച്ചു.എല്ലാ ഹരിത കർമ്മ സേന പ്രവർത്തകർക്കും യൂണിഫോം നൽകി

ഹരികമ സേന ജീവനക്കാർ ഇതുവരെ കാവി യൂണിഫോം ഇട്ടു തുടങ്ങിയില്ല

ഓണം ബമ്പർ; ഇത്തവണ ഒന്നാം സമ്മാനം 30 കോടി

തിരുവനന്തപുരം: ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബമ്പർ ഒന്നാം സമ്മാന തുക വർദ്ധിപ്പിച്ചു. 25 കോടിയായിരുന്ന സമ്മാന തുക ഇത്തവണ 30 കോടിയാക്കി സർക്കാർ ഉത്തരവിറക്കി. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി കുറയ്ക്കുകയും ചെയ്തു.

ഓണം ബമ്പർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം ജൂലൈ 17 – ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കുമെന്ന് ഡയറക്ടർ അഞ്ജു കെ.എസ് അറിയിച്ചു. ടിക്കറ്റ് വിലയിൽ മാറ്റമില്ല. രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നൽകുന്നത് കേരളത്തിലാണ്. 500 രൂപയാണ് ടിക്കറ്റ് വില (ടിക്കറ്റ് നിരക്ക് 357.14 രൂപ +40 ശതമാനം ജിഎസ്ടി).

90 ലക്ഷം ടിക്കറ്റുകളാണ് ഏജന്റുമാർക്ക് നൽകാൻ നിശ്ചയിച്ചിട്ടുളളതെങ്കിലും ഡിമാന്റ് അനുസരിച്ചാകും ടിക്കറ്റ് പ്രിന്റ് ചെയ്യുക.

ടിക്കറ്റ് സീരീസ്: TA, TB, TC, TD, TE, TG, TH, TJ, TK, TL

സമ്മാന ഘടനയുടെ പൂർണവിവരങ്ങൾ ചുവടെ.

ഒന്നാം സമ്മാനം: 30 കോടി രൂപ

രണ്ടാം സമ്മാനം: 1 കോടി രൂപ വീതം 20 പേർക്ക് ( ഓരോ സീരീസിലും 2 വീതം)

മൂന്നാം സമ്മാനം: 25 ലക്ഷം രൂപ വീതം 20 പേർക്ക് (ഓരോ സീരീസിലും 2 വീതം)

നാലാം സമ്മാനം: 5 ലക്ഷം രൂപ 10 പേർക്ക് (ഓരോ സീരീസിലും ഒന്നുവീതം)

അഞ്ചാം സമ്മാനം: 2 ലക്ഷം രൂപ വീതം 10 പേർക്ക് (ഓരോ സീരീസിലും ഒന്നുവീതം)

ആറാം സമ്മാനം: 5000 രൂപ വീതം 54,000 പേർക്ക്

ഏഴാം സമ്മാനം: 2000 രൂപ വീതം 81,000 പേർക്ക്

എട്ടാം സമ്മാനം: 1000 രൂപവീതം 1,24,200 പേർക്ക്

ഒൻപതാം സമ്മാനം: 500 രൂപ വീതം 2,75,400 പേർക്ക്

സമാശ്വാസസമ്മാനം: 5 ലക്ഷം രൂപവീതം 9 പേർക്ക്

ആകെ സമ്മാനത്തുക: 125 കോടി 54 ലക്ഷം രൂപ

നറുക്കെടുപ്പ് സെപ്റ്റംബർ 26 ന് തിരുവനന്തപുരത്ത് നടത്തും

ടിക്കറ്റുകളുടെ ഓൺലൈൻ വിൽപ്പന നിയമവിരുദ്ധമാണ്.

ലൈസൻസുള്ള ഏജന്റുമാരിൽ നിന്ന് അച്ചടിച്ച ടിക്കറ്റുകൾ മാത്രം വാങ്ങണമെന്നും

സോഷ്യൽ മീഡിയയിലൂടെയോ ഡിജിറ്റൽ പേയ്‌മെന്റ് ലിങ്കുകളിലൂടെയോ ടിക്കറ്റുകൾ വാങ്ങരുതെന്നും ഡയറക്ടർ അറിയിച്ചു.

പേരാമ്പ്രയിൽ സെൻസസ് ഡ്യൂട്ടിക്കിടെ പഞ്ചായത്ത് ജീവനക്കാരന് വളർത്തുനായയുടെ കടിയേറ്റു

കോഴിക്കോട്. പേരാമ്പ്രയിൽ സെൻസസ് ഡ്യൂട്ടിക്കിടെ പഞ്ചായത്ത് ജീവനക്കാരന് വളർത്തുനായയുടെ കടിയേറ്റു.കൂത്താളി ഗ്രാമ പഞ്ചായത്തിലെ ഓഫീസ് അസിസ്റ്റൻ്റ് സജിത്തിനാണ് നായയുടെ കടിയേറ്റത്.ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ കുന്നശ്ശേരി ഭാഗത്ത് വിവര ശേഖരണാർത്ഥം ഒരു വീട്ടിൽ എത്തിയപ്പോൾ വളർത്തുനായ സജിത്തിനെ അക്രമിക്കാനായി ഓടി അടുക്കുകയായിരുന്നു.

നായയുടെ അക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കൈക്ക് കടിയേറ്റു.ഗൃഹനാഥൻ ഓടി എത്തി നായയെ പിടിച്ചു മാറ്റിയതിനാൽ വലിയ പരുക്കുകൾ ഏൽക്കാതെ രക്ഷപെട്ടു.

അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു,മൂന്നു പേര്‍ മലയാളികള്‍

ന്യൂഡല്‍ഹി: 2008 ലെ അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസിലെ 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചു. പ്രതികളില്‍ മൂന്നു പേര്‍ മലയാളികളാണ്. കൊലപാതകം, ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കല്‍, രാജ്യദ്രോഹം, ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്.

അഹമ്മദാബാദ് സ്‌ഫോടനത്തില്‍ 56 പേരാണ് കൊല്ലപ്പെട്ടത്. ഗുജറാത്ത് കലാപത്തിനു പ്രതികാരമായി ഇന്ത്യന്‍ മുജാഹിദ്ദീന്‍ രാജ്യത്തെ പ്രധാന പട്ടണങ്ങളില്‍ നടത്തിയ സ്ഫോടനപരമ്പരകളില്‍ ഒന്നാണ് അഹമ്മദാബാദിലുണ്ടായത്. അഹമ്മദാബാദ് സ്‌ഫോടനപരമ്പരക്കേസില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ 38 ഇന്ത്യന്‍ മുജാഹിദ്ദീന്‍ പ്രവര്‍ത്തകര്‍ക്കാണ് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. ഈ വിധിയാണ് ഗുജറാത്ത് ഹൈക്കോടതി ശരിവെച്ചത്. ഒരു മലയാളി ഉള്‍പ്പെടെ 11 പേരുടെ ജീവപര്യന്തം തടവുശിക്ഷയും ശരിവെച്ചിട്ടുണ്ട്.

കേസിലെ പ്രതികളായ മലയാളികള്‍ കോട്ടയം ഈരാറ്റുപേട്ട സ്വദേശികളായ സഹോദരങ്ങളായ ഷിബിലി (47), ഷാദുലി (45), കൂടാതെ മലപ്പുറം ഷറഫുദ്ദീന്‍ (43) എന്നിവര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചിട്ടുള്ളത്. ആലുവ കുഞ്ഞനിക്കര പെരുന്തല്ലി മുഹമ്മദ് അന്‍സാര്‍ (45) ആണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളില്‍ ഉള്‍പ്പെടുന്ന മലയാളി. 2008 ജൂലൈ 25 ന് ആശുപത്രി അടക്കം അഹമ്മദാബാദ് നഗരത്തിന്റെ വിവിധ ഇടങ്ങളില്‍ 22 സ്‌ഫോടനങ്ങളാണ് നടന്നത്. സ്‌ഫോടനങ്ങളില്‍ 56 പേര്‍ മരിക്കുകയും 246 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

നിരോധിത സംഘടനയായ സിമിയാണ് സ്‌ഫോടനങ്ങള്‍ക്ക് പിന്നിലെന്ന് വെളിപ്പെട്ടിരുന്നു. 2007 ല്‍ വാഗമണിലെ ഗൂഢാലോചന അടക്കം സ്‌ഫോടനങ്ങളിലേക്ക് നയിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കേസില്‍ 56 പേരെ പ്രതികളായി കണ്ടെത്തിയിരുന്നു. 2022 ഫെബ്രുവരി 18 ന് കേസിലെ 38 പ്രതികള്‍ക്ക് വധശിക്ഷയും 11 പേര്‍ക്ക് ജീവപര്യന്തം കഠിന തടവുമാണ് വിചാരണക്കോടതി വിധിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം വ്യക്തമാക്കി

വീണയുടെ കണ്ണൂരിലെ ഭൂമി പരിശോധിച്ച് മാസപ്പടി കേസ് അന്വേഷിക്കുന്ന ഇ ഡി ഉദ്യോഗസ്ഥര്‍

കണ്ണൂര്‍: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ ടി വീണയുടെ കണ്ണൂരിലെ ഭൂമി പരിശോധിച്ച് മാസപ്പടി കേസ് അന്വേഷിക്കുന്ന ഇ ഡി ഉദ്യോഗസ്ഥര്‍. ഭൂമിയുടെ ആധാരവുമായി എത്തിയായിരുന്നു ഉദ്യോഗസ്ഥരുടെ പരിശോധന. ഇന്നലെ രാവിലെയായിരുന്നു പരിശോധന നടത്തിയത്.

വില്ലേജ് ഓഫീസറുടെ സഹായത്തോടെ 80 സെന്റ് ഭൂമിയും വീടിനു സമീപത്തുള്ള സ്ഥലവും പരിശോധിച്ചു. വില്ലേജ് ഓഫിസര്‍ കാണിച്ചുകൊടുത്ത ഈ സ്ഥലത്തിന്റെയും ഫോട്ടോകള്‍ പകര്‍ത്തിയ ശേഷമാണ് സംഘം മടങ്ങിയത്. ഭൂമിയുടെ നികുതി രേഖകള്‍ ഇ ഡി ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി.

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസില്‍ പിണറായി വിജയന്റെ മകള്‍ ടി വീണയെ രണ്ടു തവണ ഇഡി ചോദ്യം ചെയ്തിരുന്നു. മൂന്നാം തവണയും ചോദ്യ ചെയ്യുമെന്ന സൂചനകള്‍ക്കിടെയാണ് കണ്ണൂര്‍ പിണറായിയിലെ ഭൂമിയില്‍ പരിശോധന നടത്തിയത്. നേരത്തെ വീണയുടെ ബാങ്ക് ലോക്കറും ഇഡി ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു.