Home Blog Page 401

“അ​ര​യ​നും അ​മ​ര​ക്കാ​ര​നും’ സി​നി​മ​യു​ടെ ആ​ദ്യ പ്ര​ദ​ർ​ശ​നം നാ​ളെ തി​രു​വ​ന​ന്ത​പു​ര​ത്ത്

തി​രു​വ​ന​ന്ത​പു​രം:
വെ​ള്ള​റ​ട തെ​ക്ക​ൻ കു​രി​ശു​മ​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ്നേ​ഹ സം​സ്കാ​ര​ത്തി​ന് പ്ര​ചോ​ദ​ന​മേ​കു​ന്ന പ്ര​മേ​യം പ​ങ്കു​വ​യ്ക്കു​ന്ന “അ​ര​യ​നും അ​മ​ര​ക്കാ​ര​നും’ എ​ന്ന ച​ല​ച്ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ പ്ര​ദ​ർ​ശ​നം നാ​ളെ തി​രു​വ​ന​ന്ത​പു​രം ലെ​നി​ൻ സി​നി​മാ​സി​ൽ രാവിലെ 10 ന് ന​ട​ക്കും.

പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ക്കു​മെ​ന്നു സി​നി​മ​യു​ടെ ക്രി​യേ​റ്റീ​വ് ഹെ​ഡും തെ​ക്ക​ൻ കു​രി​ശു​മ​ല​യു​ടെ ഡ​യ​റ​ക്ട​റും റെ​ക്ട​റു​മാ​യ മോ​ണ്‍. ഡോ. ​വി​ൻ​സന്‍റ് കെ. ​പീ​റ്റ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ഷാ​ജി മ​തി​ല​കം ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ര​ചി​ച്ച് വി.​കെ. വി​ൽ​ഫ്ര​ഡ് സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യു​ടെ നി​ർ​മാ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ബ്രൈ​റ്റ് തോം​സ​ണാ​ണ്. ഇ​ന്ദ്ര​ൻ​സ്, ചെ​ന്പി​ൽ അ​ശോ​ക​ൻ, ബോ​ബ​ൻ ആ​ലു​മ്മൂ​ട​ൻ, കു​മ​ര​കം ര​ഘു​നാ​ഥ്, മ​നു​രാ​ജ്, കോ​ട്ട​യം ര​മേ​ഷ്, സ​ജി​ സൂ​ര്യ, ഹ​രി കൊ​ല്ലം, ടി. ​ബി​നു, രാ​ജാ​മ​ണി, ഇ​ഗ്നേ​ഷ്യ​സ്, പ്ര​മോ​ദ് മ​ണി, ഡോ. ​ദി​വ്യ നാ​യ​ർ, വി​ജ​യ​കു​മാ​രി, സേ​തു​ല​ക്ഷ്മി, ര​ഹ്ന, ക​ല്യാ​ണി, കെ​സി​യ, ര​മ​ണി തോം​സ​ണ്‍ എ​ന്നി​ങ്ങ​നെ വ​ലി​യ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കു​ന്ന​ത്. ന​ട​ൻ സ​ജി സൂ​ര്യ, സം​വി​ധാ​യ​ക​ൻ വി.​കെ. വി​ൽ​ഫ്ര​ഡ്, നി​ർ​മാ​താ​വ് ബ്രൈ​റ്റ് തോം​സ​ണ്‍ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച കോടതിയലക്ഷ്യ നടപടി, സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കേരള ഹൈക്കോടതി

കൊച്ചി.കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസിലെ പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ച കോടതിയലക്ഷ്യ നടപടിയിൽ, സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി കേരള ഹൈക്കോടതി. കോടതിക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ശേഷം മാപ്പപേക്ഷ നൽകുന്നത് വിഷയത്തിന്റെ ഗൗരവം കുറയ്ക്കില്ലെന്ന് ജസ്റ്റിസ് ബദറുദ്ദീൻ വ്യക്തമാക്കി. മാപ്പപേക്ഷ സ്വീകരിക്കണമോ, കോടതിയലക്ഷ്യ നടപടികളുമായി മുന്നോട്ട് പോകണമോയെന്ന കാര്യത്തിൽ കോടതി വിധി പറയാനായി മാറ്റി

പ്രോസിക്യൂഷൻ അനുമതി നൽകാനുള്ള അധികാരം സർക്കാരിനാണെന്നും എന്നാൽ അത് നിയമപരമായും രേഖകളുടെ അടിസ്ഥാനത്തിലുമായിരിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഏകപക്ഷീയമായോ പക്ഷപാതപരമായോ അനുമതി നിഷേധിച്ചാൽ കോടതി അത് റദ്ദാക്കുമെന്നും, ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ കോടതിയലക്ഷ്യ നടപടിയും സ്വീകരിക്കുമെന്നും ജസ്റ്റിസ് ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി.

കോടതി ഉത്തരവുകളെ വെല്ലുവിളിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും, “കോടതിയുടെ പരിശോധനയ്ക്ക് വിധേയരാകില്ല” എന്ന സന്ദേശം നൽകുന്ന നടപടികൾ ഭരണഘടനാ സംവിധാനത്തിന് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. 17 വർഷത്തെ സർവീസുള്ള ഒരു ഉദ്യോഗസ്ഥൻ കോടതിക്കെതിരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ചതും, ആ രേഖ വാർത്താസമ്മേളനത്തിൽ പ്രചരിപ്പിക്കാൻ നൽകിയതും നീതിന്യായ വ്യവസ്ഥയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമമായാണ് കോടതി വിലയിരുത്തിയത്. ഇത്തരത്തിലുള്ള നടപടികൾ അനുവദിക്കാനാവില്ലെന്നും ജസ്റ്റിസ് വ്യക്തമാക്കി. ഇത് നാക്കുപിഴയല്ലെന്നും ബോധപൂർവം ആസൂത്രണം ചെയ്ത നടപടി ആണെന്നും ഹരജിക്കാരൻ്റെ അഭിഭാഷകനും കോടതിയെ അറിയിച്ചു. ഇതിനിടെ, പ്രോസിക്യൂഷൻ അനുമതി ഉത്തരവ് ഇതുവരെ സി.ബി.ഐയ്ക്ക് കൈമാറിയിട്ടില്ലെന്ന് സി.ബി.ഐ സ്റ്റാൻഡിംഗ് കൗൺസിൽ കോടതിയെ അറിയിച്ചു. തുടർന്ന്, ഉത്തരവ് ഇന്നുതന്നെ സി.ബി.ഐയ്ക്ക് കൈമാറാൻ സെക്രട്ടറിക്ക് ഹൈക്കോടതി നിർദേശം നൽകി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും
.

വിവാഹ തട്ടിപ്പുവീരനെയും ബന്ധുവായി എത്തിയ കൂട്ടാളിയെയും കുടുക്കിയത് തന്ത്രപരമായ നീക്കങ്ങളിലൂടെ;കൂട്ടാളി വിസാ തട്ടിപ്പിന് ഇരയെന്ന് സൂചന

കുന്നത്തൂർ:രണ്ട് വിവാഹങ്ങൾ മറച്ചുവച്ച് കുന്നത്തൂരിൽ നിന്നും പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതിയെ വിവാഹം കഴിച്ച കൊല്ലം കണ്ണനല്ലൂർ സ്വദേശി റെജി (39),ബന്ധുവായി എത്തിയ മാവേലിക്കര കൊല്ലകടവ് സ്വദേശി ജിജോ (22) എന്നിവരെ കുടുക്കിയത് തന്ത്രപരമായ നീക്കങ്ങളിലൂടെ.

ജോബിൻ എന്ന വ്യാജ  പേരാണ് റെജി യുവതിയോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്.മുമ്പ്  കണ്ണനല്ലൂർ,നല്ലില എന്നിവിടങ്ങളിൽ നിന്നായി രണ്ട് വിവാഹങ്ങൾ കഴിച്ചിട്ടുള്ള ഇയ്യാൾക്ക് ഇരു വിവാഹങ്ങളിലുമായി നാല് മക്കളുമുണ്ട്.മൂന്നാം വിവാഹം കഴിച്ചതറിഞ്ഞ ഇതിൽ ഒരു യുവതി കുന്നത്തൂരിൽ അന്വേഷണം നടത്തിയതും ശാസ്‌താംകോട്ട പൊലീസിൽ നൽകിയ പരാതിയുമാണ് വഴിത്തിരിവായത്.കഴിഞ്ഞ ഞായറാഴ്ചയാണ് കുന്നത്തൂർ സ്വദേശിനിയുമായുള്ള വിവാഹം ആർഭാടപൂർവ്വം നടന്നത്.യുവതിയും യുവാവും തിരുവനന്തപുരത്തെ ഒരു സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരായിരുന്നു.വർഷങ്ങളായി ഇവർ സൗഹൃദത്തിലാണെന്നും പലപ്പോഴും യുവതിയുടെ വീട്ടിൽ എത്താറുണ്ടായിരുന്നെന്നും പറയപ്പെടുന്നു.ഈ ബന്ധമാണ് വിവാഹത്തിലേക്ക് നയിച്ചത്.

ജാതി മാറി വിവാഹം കഴിക്കുന്നതിനാൽ വീട്ടുകാർ സഹകരിക്കില്ലെന്ന് ഇയ്യാൾ യുവതിയുടെ വീട്ടുകാരെ വിശ്വസിപ്പിച്ചിരുന്നു.ഇതിനാൽ യുവതിയുടെ പിതാവ് വിവാഹശേഷം ഇവർക്ക് കഴിയാൻ കല്ലുവാതുക്കലിൽ വാടക വീടും എടുത്തു നൽകിയിരുന്നു.വിവാഹത്തിൻ്റെ പിറ്റേ ദിവസമാണ് ഇയ്യാൾ രണ്ടാമത് വിവാഹം കഴിച്ച യുവതിയും മക്കളും ഇയ്യാളെ തേടിയെത്തിയത്.എന്നാൽ ജംഗ്ഷനിലെ കച്ചവടക്കാരോടും ഓട്ടോ ഡ്രൈവർമാരോടും അന്വേഷിച്ചെങ്കിലും
ഇയ്യാളെ കുറിച്ച് വിവരങ്ങളൊന്നും അറിയാത്തതിനാൽ എല്ലാവരും കൈമലർത്തി.കഴിഞ്ഞ ദിവസം തൊട്ടടുത്ത ക്ഷേത്രത്തിൽ ഒരു വിവാഹം നടന്നിരുന്നതായി ഇവർ യുവതിയെ അറിയിക്കുകയും ചെയ്തു.വിവാഹക്ഷണ കത്തിൽ യുവാവ് വ്യാജപേരാണ് നൽകിയിരുന്നത്.തുടർന്ന് ചൊവ്വാഴ്ച ഇവർ ശാസ്‌താംകോട്ട പൊലീസിൽ പരാതി നൽകി.പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തെത്തിയത്.തുടർന്ന് നേരിട്ട് ഇടപെടാതെ,മൂന്നാം വിവാഹത്തിനിരയായ യുവതിയുടെ വീട്ടുകാരെ പൊലീസ് വിവരങ്ങൾ ധരിപ്പിച്ചു.ബുധനാഴ്ച വൈകിട്ടോടെ അടൂരിൽ ഒരു ബന്ധു മരിച്ചതായും ഇതിൽ പങ്കെടുക്കാൻ എത്തണമെന്നും യുവതിയുടെ പിതാവ് അറിയിച്ചു.ഇതനുസരിച്ച് രാത്രി 8 ഓടെ യുവതിയുടെ വീട്ടിലെത്തിയ യുവാവിന് കാര്യങ്ങളത്ര പന്തിയല്ലെന്ന് ബോധ്യമായി.

ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയ്യാളെ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.തുടർന്ന് രാത്രി 11.30 ഒടെ തട്ടിപ്പിപ്പുവീരനെ തിരക്കി ഓട്ടോയിലെത്തിയ മാവേലിക്കര കൊല്ലകടവ് സ്വദേശി ജിജോയെയും (22) നാട്ടുകാർ പിടികൂടി പൊലിസിന് കൈമാറി.കല്ലുവാതുക്കലിൽ നിന്നും യുവതിയുടെ വീട്ടിലേക്ക് എത്തുമ്പോൾ കൂടെ കൂട്ടിയ ജിജോയെ പുത്തൂരിൽ നിർത്തിയിട്ടാണ് പോയത്.എത്താൻ വൈകിയതിനെ തുടർന്നാണ് ഇയ്യാൾ ഓട്ടോ പിടിച്ച് തിരക്കിയെത്തിയത്.വിവാഹ ആലോചനയുടെ തുടക്കം മുതൽ ബന്ധു ചമഞ്ഞെത്തിയത് ഇയ്യാളായിരുന്നു.അതിനിടെ ജിജോ വിദേശ ജോലിയുമായി ബന്ധപ്പെട്ട് റെജിയുടെ കെണിയിൽ അകപ്പെട്ടതായാണ് വിവരം.വിദേശത്ത് ജോലി തരപ്പെടുത്താമെന്ന് അറിയിച്ച് പലപ്പോഴായി ജിജോയുടെ വീട്ടുകാരിൽ നിന്നും 35 ലക്ഷം രൂപ തട്ടിയെടുത്തിരുന്നുവത്രേ.മാസങ്ങൾക്കു മുമ്പ് ജിജോയെ തട്ടിക്കൊണ്ടുപോയി തൻ്റെ കസ്റ്റഡിയിൽ നിർത്തിയ ശേഷം വിദേശത്താണെന്ന് വീട്ടുകാരെ അറിയിച്ചു.മകൻ വിദേശത്താണെന്ന് കരുതിയിരിക്കവേയാണ് വീട്ടകാരെ തേടി പൊലീസിൻ്റെ വിളി എത്തിയത്.

വാഹനങ്ങളിലെ അനധികൃത രൂപമാറ്റം: കടുത്ത വിമർശനവുമായി ഹൈക്കോടതി

കോഴിക്കോട്.വാഹനങ്ങളിലെ അനധികൃത രൂപമാറ്റം: കടുത്ത വിമർശനവുമായി ഹൈക്കോടതി.ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റു വാഹനങ്ങളിൽ ഉപയോഗിച്ചതിൽ വിമർശനം.ഇത്തരം ലൈറ്റുകൾ അത്യാഹിത വാഹനങ്ങളിൽ ഒഴികെ ഉപയോഗിക്കാൻ പാടില്ലെന്ന് മുന്നറിയിപ്പ്.സാമൂഹ്യ മാധ്യമങ്ങളിലെ ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് ഹൈക്കോടതിയുടെ വിമർശനം

സ്വമേധയാ സ്വീകരിച്ച ഹർജിയിൽ സംസ്ഥാന ഗതാഗത കമീഷണറോട് വിശദീകരണം തേടി.കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയവും മറുപടി നൽകണം.വാഹന രൂപത്തിൽ, നടപടി എടുക്കാത്തതിലും വിമർശനം.പൊലീസ് വാഹനങ്ങളിലെ ലൈറ്റുകളും വ്ലോഗർമാർ ഉപയോഗിക്കുന്നു

പുകക്കുഴലിലൂടെ തീ വരുന്ന കാറിൻ്റെ ദൃശ്യവും കോടതി പരിശോധിച്ചു.ഇത് ഗുരുതര സുരക്ഷാ പ്രശ്നമെന്ന് ഹൈക്കോടതി.കടുത്ത നിയമലംഘനം നടത്തിയ ഇത്തരം വാഹനങ്ങൾക്കെതിരെ അന്വേഷണം നടത്താൻ കർശന നിർദ്ദേശം

ടിക്കറ്റ് റദ്ദാക്കലും റീഫണ്ട് നിയമങ്ങളുമായി ബന്ധപ്പെട്ട് വലിയ മാറ്റങ്ങളുമായി റെയിൽവെ

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവെയുടെ ഘടന പാടെ മാറ്റുന്നതിനായി ഈ വർഷം 52 ആഴ്ചയിൽ 52 പരിഷ്‌കാരങ്ങൾ നടപ്പിലാക്കാൻ ഒരുങ്ങി കേന്ദ്ര ഗതാഗത മന്ത്രാലയം. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ അതിപ്രധാനമായ അഞ്ച് പുതിയ പരിഷ്‌കാരങ്ങൾ കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ന്യൂഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് മന്ത്രി പുതിയ തീരുമാനങ്ങൾ വിശദീകരിച്ചത്. ടിക്കറ്റ് റദ്ദാക്കൽ, റീഫണ്ട് നിയമങ്ങൾ, ട്രെയിൻ ബോർഡിങ് മാറ്റം, ഉപ്പ് കയറ്റൽ, ഓട്ടോമൊബൈൽ ഗതാഗതം, നിർമാണ നിലവാരം എന്നീ ആറ് പ്രധാന മേഖലകളിലാണ് അടിയന്തര പരിഷ്‌കാരങ്ങൾ നടപ്പിലാക്കുന്നത്. എട്ട് മണിക്കൂറിനുള്ളിൽ റദ്ദാക്കിയാൽ പണം ലഭിക്കില്ല

ടിക്കറ്റ് റദ്ദാക്കലും റീഫണ്ട് നിയമങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാരെ നേരിട്ട് ബാധിക്കുന്ന വലിയ മാറ്റങ്ങളാണ് റെയിൽവെ പ്രഖ്യാപിച്ചത്. ട്രെയിൻ പുറപ്പെടുന്നതിന് 72 മണിക്കൂറിലധികം മുമ്പ് റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് കുറഞ്ഞ നിരക്കിലുള്ള ഫ്ലാറ്റ് റദ്ദാക്കൽ ചാർജ് മാത്രമേ ഈടാക്കൂ. ബാക്കി സമയങ്ങളിലെ റീഫണ്ട് സ്ലാബുകൾ താഴെ പറയുന്ന രീതിയിലാണ് പുതുക്കിയത്:

ട്രെയിൻ പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളിലും 24 മണിക്കൂറിന് മുമ്പും റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് യാത്രാനിരക്കിന്റെ 25 ശതമാനം റദ്ദാക്കൽ ചാർജായി ഈടാക്കും.24 മണിക്കൂറിനുള്ളിലും ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂർ മുമ്പും റദ്ദാക്കുന്ന ടിക്കറ്റുകൾക്ക് 50 ശതമാനം തുക മാത്രമേ റീഫണ്ട് ലഭിക്കൂ.

ട്രെയിൻ പുറപ്പെടുന്നതിന് എട്ട് മണിക്കൂറിൽ താഴെ സമയം ശേഷിക്കെ ടിക്കറ്റ് റദ്ദാക്കിയാൽ തുക ഒട്ടും തിരികെ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ടിക്കറ്റ് റദ്ദാക്കലും റീഫണ്ട് നിയമങ്ങളുമായി ബന്ധപ്പെട്ട് യാത്രക്കാരെ നേരിട്ട് ബാധിക്കുന്ന വലിയ മാറ്റങ്ങളാണ് റെയിൽവെ.

യാത്രക്കാർക്ക് ആശ്വാസമായി കൗണ്ടർ ടിക്കറ്റുകൾ ഇനി രാജ്യത്തെ ഏത് റെയിൽവേ കൗണ്ടറിലും നേരിട്ട് നൽകി റദ്ദാക്കാൻ കഴിയുമെന്നും റെയിൽവേ അറിയിച്ചു.

പെണ്‍കുട്ടിയുടെ പൈജാമയുടെ വള്ളി വലിക്കുന്നതും മാറിടത്തില്‍ സ്പര്‍ശിക്കുന്നതും ബലാത്സംഗ ശ്രമമായി കണക്കാക്കാന്‍ കഴിയില്ലെന്നു പട്ന ഹൈക്കോടതി, കേസെടുത്ത് സുപ്രിംകോടതി

ന്യൂഡല്‍ഹി: ലൈംഗികാതിക്രമ കേസുകളില്‍ നീതിപീഠത്തിന്റെ മനോഭാവവും സംവേദനക്ഷമതയും സംബന്ധിച്ച് നാഷണല്‍ ജുഡീഷ്യല്‍ അക്കാദമി കമ്മിറ്റിയുടെ റിപ്പോര്‍ട്ട് സുപ്രിംകോടതിയുടേയും ഹൈക്കോടതിയുടേയും വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്യാന്‍ നിര്‍ദേശിച്ച് സുപ്രീംകോടതി. പെണ്‍കുട്ടിയുടെ പൈജാമയുടെ വള്ളി വലിക്കുന്നതും മാറിടത്തില്‍ സ്പര്‍ശിക്കുന്നതും ബലാത്സംഗ ശ്രമമായി കണക്കാക്കാന്‍ കഴിയില്ലെന്നുമുള്ള പട്‌ന ഹൈക്കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് സുപ്രീംകോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ഇത്തരം സംഭവങ്ങള്‍ അടിക്കടി ഉണ്ടാകാറുണ്ടെന്ന് മുതിര്‍ന്ന അഭിഭാഷക ശോഭ ഗുപ്ത സുപ്രീംകോടതിയെ അറിയിച്ചു. ഇത്തരം വിഷയത്തില്‍ വിധി പറയേണ്ട നിര്‍ദേശങ്ങള്‍ അടങ്ങിയ ഹാന്‍ഡ്ബുക്ക് എല്ലാ കോടതികളും പിന്തുടരണണെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമ്പോഴും കുറ്റപത്രം സമര്‍പ്പിക്കുമ്പോഴും ഈ ഹാന്‍ഡ്ബുക്കുകള്‍ പിന്തുടരാന്‍ സംസ്ഥാനങ്ങള്‍ എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്‍കണം. ഇതുസംബന്ധിച്ച് വ്യക്തത നൽകുന്ന ഒരു വിധിന്യായം കൂടി ഞങ്ങള്‍ അപ്ലോഡ് ചെയ്യും, സുപ്രീംകോടതി പറഞ്ഞു.

സ്ത്രീയുടെ സല്‍വാര്‍ അഴിക്കുന്നതും മാറിടത്തില്‍ അമര്‍ത്തുന്നതും ബലാത്സംഗശ്രമം തെളിയിക്കാന്‍ പര്യാപ്തമല്ലെന്ന് പട്‌ന ഹൈക്കോടതി അടുത്തിടെ നിരീക്ഷിച്ചിരുന്നു. ഈ പ്രവൃത്തികള്‍ സ്ത്രീത്വത്തെ അപമാനിച്ചെന്ന കുറ്റത്തിന്റെ പരിധിയിലാണ് വരികയെന്നും, ഇതിനേക്കാള്‍ ഉയര്‍ന്ന ശിക്ഷ ലഭിക്കാവുന്ന ബലാത്സംഗശ്രമത്തിൻറെ പരിധിയിൽ വരുന്നതല്ലെന്നുമായിരുന്നു ജസ്റ്റിസ് പൂര്‍ണേന്ദു സിങിന്റെ നിരീക്ഷണം. ബലാത്സംഗശ്രമക്കേസില്‍ ഒരാളെ ശിക്ഷിച്ച നടപടി റദ്ദാക്കിക്കൊണ്ടാണ് പട്‌ന ഹൈക്കോടതി ഈ നിരീക്ഷണം നടത്തിയത്.

2008-ല്‍ നടന്ന ഒരു സംഭവത്തില്‍ നിന്നാണ് ഈ കേസിന്റെ തുടക്കം. അമര്‍പൂരിലെ ഒരു ഫോട്ടോഗ്രാഫി സ്റ്റുഡിയോയിലേക്ക് പെണ്‍കുട്ടി തന്റെ പിതാവിനൊപ്പം പോയതായിരുന്നു. പ്രോസിക്യൂഷന്‍ വാദപ്രകാരം, ഫോട്ടോ എടുത്ത ശേഷം കമ്പ്യൂട്ടറില്‍ ഫോട്ടോ കാണിക്കാമെന്ന വ്യാജേന പ്രതി പെണ്‍കുട്ടിയുടെ പിതാവിനോട് പുറത്തുനില്‍ക്കാന്‍ ആവശ്യപ്പെടുകയും, തുടര്‍ന്ന് സ്റ്റുഡിയോയുടെ വാതില്‍ അകത്തുനിന്ന് പൂട്ടി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് പിതാവ് വാതിലിനടുത്തേക്ക് ഓടിയെത്തിയതോടെ പ്രതി ഓടി രക്ഷപ്പെട്ടു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കുറ്റപത്രം സമര്‍പ്പിച്ച ശേഷം കേസ് വിചാരണ കോടതിയുടെ പരിഗണനയിലെത്തി. ബലാത്സംഗശ്രമം, അനധികൃതമായി തടഞ്ഞുവെക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചു. ഈ ശിക്ഷാവിധിയെ ചോദ്യം ചെയ്താണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

ബലാത്സംഗശ്രമം എന്ന ആരോപണത്തെ പിന്തുണയ്ക്കുന്ന യാതൊരുവിധ മെഡിക്കൽ റെക്കോർഡുകളിൽ ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. വിചാരണ വേളയിൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനെ കോടതിയിൽ വിസ്തരിച്ചിരുന്നില്ലെന്ന കാര്യവും ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ കേസ് പ്രധാനമായും അതിജീവിതയുടെയും മാതാപിതാക്കളുടെയും സാക്ഷിമൊഴികളെ മാത്രം ആശ്രയിച്ചാണ് മുന്നോട്ട് കൊണ്ടുപോയതെന്നും കോടതി നിരീക്ഷിച്ചു. കേസിന്റെ വസ്തുതകൾ പരിശോധിച്ച ഹൈക്കോടതി, ബലാത്സംഗശ്രമം എന്ന കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണ്ണമായി പരാജയപ്പെട്ടുവെന്ന് വിധിച്ചു.

ഏറ്റവും കുറഞ്ഞ അളവിലുള്ള ലൈംഗിക അതിക്രമമോ അല്ലെങ്കിൽ ബലാത്സംഗം ചെയ്യാൻ വ്യക്തമായി ശ്രമിച്ചുവെന്ന് ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള പരസ്യമായ മറ്റ് പ്രവൃത്തികളോ നടന്നിട്ടില്ലെന്ന് കോടതി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ, വ്യക്തമായ മെഡിക്കൽ തെളിവുകളുടെയോ സ്ഥിരീകരണങ്ങളുടെയോ അഭാവത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 375, അതുപോലെ സെക്ഷൻ 511-നൊപ്പം വായിക്കാവുന്ന സെക്ഷൻ 376 എന്നിവ പ്രതിക്കെതിരെ ചുമത്താൻ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

മാൻഹോൾ വൃത്തിയാക്കുന്നതിനിടെ അപകടം : തൊഴിലാളിക്ക് ദാരുണാന്ത്യം

കോഴിക്കോട്: മുട്ടോളിയിൽ മാൻഹോൾ വൃത്തിയാക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. പാലത്ത് സ്വദേശി സിറാജ് ആണ് മരിച്ചത്.


ഒപ്പമുണ്ടായിരുന്ന വിശ്വനാഥനെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഴുക്കുവെള്ളം വരുന്ന ടാങ്ക് വ്യതിയാക്കുന്നതിനായുള്ള ജോലികൾക്കായി ഇരുവരും ടാങ്കിനുള്ളിൽ ഇറങ്ങുകയായിരുന്നു.


ഇതിനിടെ ടാങ്കിനുള്ളിൽ കുടുങ്ങിയ ഇരുവരെയും വെള്ളിമാടുകുന്നിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം ഉടൻ തന്നെ പുറത്തെടുത്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും സിറാജിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വിശ്വനാഥൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഇ ശ്രീധരൻ്റെ റിപ്പോർട്ട് അപൂർണ്ണം, വേഗ റെയിലിന് വീണ്ടും പഠനം നടത്തുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: . വകുപ്പുതല ഏകോപനത്തിന് പുതിയ സംവിധാനം തയ്യാറാക്കുമെന്ന് മഖ്യമന്ത്രി വിഡി സതീശൻ.
മന്ത്രിസഭാ യോഗ തീരുമാനങ്ങൾ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
ഡാറ്റ ഡ്രിവൺ ഫയൽ നീക്കത്തിലേക്ക് സർക്കാർ കടക്കും. പദ്ധതി നടത്തിപ്പിന് മാപ്പിം​ഗ് സംവിധാനം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ പദ്ധതികൾക്ക് പ്രോട്ടോക്കോൾ വരും. പദ്ധതി നടത്തിപ്പിലെ കാലതാമസത്തിനും അധിക ചെലവിനും നിയന്ത്രണമുണ്ടാകും. അതിവേ​ഗ റെയിൽപദ്ധതിക്കുള്ള വിദ​ഗ്ധ സമിതി റിപ്പോർട്ട് ലഭിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇ ശ്രീധരന്‍റെ റിപ്പോര്‍ട്ട് അപൂര്‍ണമെന്നാണ് വിദഗ്ധസമിതി വിലയിരുത്തൽ. ഇപ്പോഴത്തെ രൂപത്തിൽ പദ്ധതി നടപ്പാക്കരുതെന്ന് സമിതി അറിയിച്ചിട്ടുണ്ട്. കെ റെയിലിൽ പറ്റിയ അബദ്ധം ആവർത്തിക്കരുത്. സര്‍ക്കാര്‍ വീണ്ടും പഠനം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ലഭ്യതയടക്കം പരിശോധിക്കണം. പാസഞ്ചര്‍ ട്രെയിൻ മാത്രം പറ്റില്ലെന്നും ചരക്ക് നീക്കവും കണക്കിലെടുക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

പ്ലീഡര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ലോയേഴ്സ് കോണ്‍ഗ്രസ് ആരോപണം തള്ളിയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. രണ്ട് പേരും ലോയേഴ്സ് കോണ്‍ഗ്രസ് പട്ടികയിലുള്ളവരാണ്. എജിയോട് അഭിപ്രായം തേടിയിട്ടുണ്ട്. അഭിഭാഷകരെന്ന നിലയിൽ അവരുടെ മത്സര ക്ഷമതയും കണക്കിലെടുത്തുവെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു.

എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ റിപ്പോര്‍ട്ടിൽ, സാങ്കേതികവാദം നിരത്തിയാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്, സര്‍ക്കാരിന് മുന്നിൽ റിപ്പോര്‍ട്ട് എത്തിയില്ല. നടപടിയെടുക്കുമ്പോള്‍ അറിഞ്ഞാൽ മതിയെന്നാണ് മാധ്യമങ്ങളെ പഴിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ പ്രതികരണം. ഹിന്ദു ഐക്യവേദി നേതാക്കളെ കണ്ടത് ഒളിച്ചല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൻഎസ്എസിന് കാണാൻ അവസരം നിഷേധിച്ചെന്ന വാര്‍ത്ത തെറ്റാണ്. ജി സുകുമാരൻ നായരോട് കാര്യമായി ഫോണിൽ സംസാരിച്ചു. 

വിഴിഞ്ഞം വിഷയത്തിൽ സര്‍ക്കാര്‍ താത്പര്യത്തിന് വിരുദ്ധമായ ഒന്നും ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അദാനി ഗ്രൂപ്പിന് ഇളവ് നൽകിയത് ഇടത് സര്‍ക്കാരാണ്. പദ്ധതി നിര്‍മാണം നീണ്ടപ്പോള്‍ ഈടാക്കേണ്ട നഷ്ടപരിഹാര തുക ഒഴിവാക്കി. കെപിസിസി പ്രസിഡന്‍റ് സ്ഥാനം സംഘടനാപരമായി തീരുമാനിക്കേണ്ടതാണെന്നും പ്രതിപക്ഷം ആദ്യം ഉപനേതാവിനെ തീരുമാനിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.  

തന്‍റെ ചിത്രം മോശമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയുമായി നടി അന്ന രേഷ്മ രാജൻ

തൃശൂര്‍: തന്‍റെ ചിത്രം മോശമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്ന പരാതിയുമായി നടി അന്ന രേഷ്മ രാജൻ. ചിത്രം പ്രത്യക്ഷപ്പെട്ട സോഷ്യൽ മീഡിയാ അക്കൌണ്ടിന്‍റെ വിശദവിവരങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇവർക്കെതിരെ ഉടനടി ഉചിതമായ നടപടി സ്വീകരിക്കണമെന്ന് കേരളാ പൊലീസിനോടും സൈബർ സെല്ലിനോടും നടി ആവശ്യപ്പെട്ടു.
നേരത്തെ ആറ്റുകാല്‍ പൊങ്കാലക്കിടെ തന്‍റെ വീഡിയോകളും ചിത്രങ്ങളും എടുത്ത് അനാവശ്യമായി പ്രചരിപ്പിച്ചതിനെതിരെ അന്ന രംഗത്തെത്തിയിരുവന്നു. പൊങ്കാലയിടാനെത്തിയ അന്നയുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഇ.ശ്രീധരന്റെ അതിവേ​ഗ പാതയിൽ മാറ്റങ്ങൾ നിർദേശിച്ച് വിദ​ഗ്ധ സമിതി; ക്രൗഡ് ഫണ്ടിങ് സാധ്യമാകുമോയെന്ന് സംശയം

തിരുവനന്തപുരം: ശ്രീധരന്റെ അതിവേ​ഗ പാതയിൽ മാറ്റങ്ങൾ നിർദേശിച്ച് വിദ​ഗ്ധ സമിതി. നിലവിലെ ഘടന പറ്റില്ലെന്നും സാമ്പത്തിക നിർദേശങ്ങൾ മാറ്റണമെന്നും സമിതി ചൂണ്ടിക്കാട്ടി. ക്രൗഡ് ഫണ്ടിങ് സാധ്യമാകുമോ എന്ന് സംശയമാണ്. ശ്രീധരൻ മുന്നോട്ട് വെച്ചത് 40% ക്രൌഡ് ഫണ്ടിങ്ങാണ്. 24000 കോടി പിരിഞ്ഞു കിട്ടേണ്ടതുണ്ട്. സാമ്പത്തിക ഘടനയിൽ മാറ്റം വേണമെന്നും സ്റ്റേഷനുകൾ അടക്കം കൂടുതൽ ലാഭത്തിൽ ആക്കണമെന്നും സമിതി നിർദേശിക്കുന്നു. വിശദമായ പാരിസ്ഥിതിക പഠനം ആവശ്യമാണ്. സമിതി ഇന്ന് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകും.