Home Blog Page 340

കുണ്ടറയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച യുവാവ് മരിച്ച സംഭവം,പോലീസിനെതിരെ ഗുരുതര ആരോപണവുമായി യുവാവിന്റെ കുടുംബം

കൊല്ലം. കുണ്ടറയിൽ പോലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച യുവാവ് മരിച്ച സംഭവത്തിൽ പോലീസിനെതിരെ ഗുരുതരാ ആരോപണവുമായി യുവാവിന്റെ കുടുംബം.
മിസ്സിംഗ് കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച കുണ്ടറ സ്വദേശി
സിയാദ് മരിച്ചത് പൊലീസ് മർദ്ദനം കാരണമെന്നാണ് കുടുംബത്തിൻറെ ആരോപണം. 13 കാരനായ സഹോദരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിലാണ് അയൽവാസിയായ സിയാദിനെ കസ്റ്റഡിയിൽ എടുത്തത്. എന്നാൽ സിയാദിനെ മർദ്ധിച്ചിട്ടില്ലെന്നാണ് കുണ്ടറ പോലീസിൻ്റെ വാദം. ബിഗ് ടി വി ബ്രേക്കിംഗ്

ജൂൺ 16 രാത്രിയാണ് സഹോദരനെ കാണാനില്ലെന്ന സഹോദരിയുടെ പരാതിയിൽ സിയാദിനെ വീട്ടിൽനിന്ന് കുണ്ടറ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നത്. തുടർന്ന് സ്റ്റേഷനിലേക്ക് പോകുവഴി ജീപ്പിൽ വെച്ച് പോലീസ് മർദ്ദിച്ചു എന്നാണ് കുടുംബത്തിൻ്റെ ആരോപണം. പോലീസ് മർദ്ദിച്ച കാര്യം തന്നോടും മകളോടും സുഹൃത്തിനോടും പറഞ്ഞിരുന്നതായി ഭാര്യ സാലി ബിഗ് ടി വിയോട് പറഞ്ഞു

പിറ്റേ ദിവസം രാവിലെ എട്ടുമണിയോടെ
സിയാദിനെ പോലീസ് വെറുതേ വിട്ടു .
ഇതിനിടയിൽ കാണാനില്ലെന്ന് പറഞ്ഞ് 13 കാരൻ തിരിച്ചെത്തി.സംഭവം കഴിഞ്ഞ് 9 ദിവസത്തിനു ശേഷം ശാരീരിക പ്രശ്‌നങ്ങളെ തുടർന്ന് സിയാദ് വീടിന് സമീപത്തെ ഹെൽത്ത് സെൻററിൽ ചികിത്സ തേടി. നടുവിനും , മുതുകിനും ഏറ്റ മർദ്ധനമാണ് ശാരീരിക ബുദ്ധിമുട്ടിന് കാരണമെന്ന് ഡോക്‌ടർമാർ പറഞ്ഞതായി കുടുംബം പറയുന്നു. ആരോഗ്യസ്ഥിതി കൂടുതൽ മോശമായതോടെ താലൂക്ക് ആശുപത്രിയിലും പിന്നാലെ കൊല്ലം ജില്ലാ ആശുപത്രിയിലും ഒടുവിൽ
തിരുവനന്തപുര മെഡിക്കൽ കോളേജിലും ചികിത്സ തേടി.

ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് സിയാദ് മരിച്ചു. സിയാദിൻ്റെ മരണത്തിന് പിന്നാലെ മകൾ ശ്രീജിത്ത് എന്ന പോലീസ് ഉദ്യാഗസ്ഥനെ വിളിച്ചെങ്കിലും അയാൾ അത് നിഷേധിച്ചു.

പരാതിയുടെ അടിസ്ഥാനത്തിൽ സിയാദിനെ സ്റ്റേഷനിൽ കൊണ്ടുവരുക മാത്രമാണ് ചെയ്തതെന്നും ആരെയും മർദ്ധിച്ചിട്ടില്ലെന്നാണ് കുണ്ടറ പോലീസിൻ്റെ പ്രതികരണം. ഉദ്യോഗസ്ഥരുടെ നടപടി ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിരിക്കുകയാണ് കുടുംബം.

ഹരിപ്പാട് പാർക്കിംഗ് സ്ഥലം ലഭിക്കാൻ ഒറ്റമുറിക്കട പൊളിച്ച ശ്രീവല്‍സം ഗ്രൂപ്പ് അത് അവിടെ പുനര്‍നിര്‍മ്മിച്ചു നല്‍കും

ആലപ്പുഴ .ഹരിപ്പാട് പാർക്കിംഗ് സ്ഥലം ലഭിക്കാൻ ഒറ്റമുറിക്കട പൊളിച്ച് ഗുണ്ടായിസം നടത്തി ശ്രീവത്സം ടെക്സ്റ്റൈൽസ് ഉടമകൾ.ഹരിപ്പാട് സ്വദേശി അശോകന്റെ ഒറ്റ മുറിക്കടയാണ് ഗുണ്ടകളെ ഉപയോഗിച്ച് രാത്രി പൊളിച്ചത്. ഉപജീവനമാർഗ്ഗം തകർന്ന അശോകന്റെ അവസ്ഥ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് ശ്രീവത്സം മാനേജ്മെൻറ് നേരിടേണ്ടിവന്നത്.പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ പൊളിച്ച കടയ്ക്ക് പകരം കട നിർമ്മിച്ച നൽകാമെന്ന് രേഖാമൂലം എഴുതി നൽകുകയും ചെയ്തു. ശ്രീവത്സം ഉടമയെ ഒന്നാം പ്രതിയാക്കി ഹരിപ്പാട് പോലീസ് കേസും രജിസ്റ്റർ ചെയ്തു

ഒരു കുടുംബത്തിൻറെ ആകെ വരുമാന മാർഗ്ഗമാണ് പണത്തിന്റെ അഹങ്കാരവും അധികാരത്തിന്റെ തണലും ഉണ്ട് എന്ന് കരുതി ശ്രീവത്സം എന്ന ഗ്രൂപ്പ് ഇല്ലാതാക്കിയത്.ആരും ചോദിക്കാനും പറയാനും വരില്ല എന്ന് അവർ കരുതി.അശോകൻ എന്ന സാധു മനുഷ്യനുവേണ്ടി ഹരിപ്പാട് എന്ന നാട് ഒരുമിച്ചു നിന്നു.പണത്തിന്റെ അഹങ്കാരം ഇവിടെ സമ്മതിക്കില്ല എന്ന് നാട് ഒരുമിച്ചു പറഞ്ഞു

അശോകന്റെ കടയ്ക്ക് പകരം സംവിധാനം ഉണ്ടാകാതെ ശ്രീവത്സം ടെക്സ്റ്റൈൽസ് തുറക്കാൻ നാട്ടുകാർ സമ്മതിച്ചില്ല.കട പൊളിക്കുന്നതിനു വേണ്ടി നഗരസഭയുടെ പൊതുമുതൽ നശിപ്പിക്കുകയും ചെയ്തിരുന്നു.ഇതോടെ പ്രതിഷേധം കനത്തു. ശ്രീവത്സം ഉടമയെ പ്രതിയാക്കി പോലീസ് കേസെടുത്തു.അശോകന്റെ കട പൊളിച്ച സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.തൻറെ ഉപജീവനമാർഗ്ഗം അതേ സ്ഥലത്ത് തിരികെ വേണമെന്ന് അശോകൻ

പോലീസ് സ്റ്റേഷനിൽ നടന്ന ചർച്ചയിൽ പിടിച്ചുനിൽക്കാനാകാതെ എല്ലാ ആവശ്യങ്ങളും മാനേജ്മെൻറ് അംഗീകരിച്ചു.ഒരു സാധാരണക്കാരന്റെ ഉപജീവനമാർഗ്ഗം എന്തിന് ഇല്ലാതാക്കി എന്ന ചോദ്യത്തിന് മാനേജ്മെൻറ് പ്രതിനിധികൾക്ക് മറുപടിയില്ലായിരുന്നു

പൊളിച്ച കടയുടെ സ്ഥാനത്ത് താൽക്കാലിക കട നാളെത്തന്നെ നിർമ്മിക്കുമെന്നാണ് ഉറപ്പുനൽകിയത്.ഉറപ്പ് പാലിച്ചില്ല എങ്കിൽ ഹരിപ്പാട് ശ്രീവത്സത്തിന്റെ കട തുറക്കണമോ എന്ന് നാട്ടുകാർ തീരുമാനിക്കും എന്നാണ് എല്ലാ രാഷ്ട്രീയ കക്ഷികളും ഒരുമിച്ച് പറയുന്നത്.നിലവിൽ പോലീസ് എടുത്ത ജാമ്യമില്ല വകുപ്പുള്ള കേസുകൾ തുടരാനും തീരുമാനിച്ചു.സ്വന്തം സ്ഥാപനത്തിന്റെ മുന്നിൽ പാർക്കിങ്ങിന് വേണ്ടി 70 വർഷമായി ഹരിപ്പാട്ടുകാർക്ക് പരിചിതമായ ഒരു കുഞ്ഞു കടയാണ് ഗുണ്ടായിസത്തിലൂടെ പൊളിച്ചുനീക്കിയത്.

ആലപ്പുഴയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപെടുത്തിയ കേസിൽ പ്രതികൾ ബംഗ്ലൂരിലേക്ക് കടന്നതായി സൂചന

ആലപ്പുഴയിൽ യുവാവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കുത്തിക്കൊലപെടുത്തിയ കേസിൽ പ്രതികൾ ബംഗ്ലൂരിലേക്ക് കടന്നതായി സൂചന. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. രക്ഷപ്പെടാനായി പ്രതികൾ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ എത്തി. ഇവിടെ നിന്നും ട്രെയിൻ മാർഗ്ഗം ബാംഗ്ലൂരിലേക്ക് കടന്നതായാണ് വിവരം. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നാട്ടിലെ നടുക്കിയ കൊലപാതകം. ആര്യാട് സ്വദേശി 24 കാരൻ അഖിലാണ് കൊല്ലപ്പെട്ടത്. പ്രതികൾ ഷെൽജാദും കൂട്ടാളിയുമാണ് ഒളിവിൽ….

ക്വട്ടേഷൻ മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട പ്രതിയാണ് കൊല്ലപ്പെട്ട അഖിൽ…കൊലപ്പെടുത്തിയ ഷെൽജാദ് കുപ്രസിദ്ധ ഗുണ്ടയുമാണ്. ഷെൽജാദ് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി എന്നാണ് ദൃക്സാക്ഷി മൊഴി. കൊലക്കുശേഷം ഓട്ടോറിക്ഷ ഡ്രൈവറുടെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ ആലപ്പുഴ നഗരത്തിൽ എത്തിയത്. ശേഷം പ്രതികൾ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ എസി വൈറ്റിംഗ് റൂമിൽ വിശ്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ആലപ്പുഴയിൽ നിന്ന് ട്രെയിൻമ ർഗം കായംകുളത്തെത്തിയ പ്ര തികൾ പൊലീസിനെ വെട്ടിച്ച് അവിടെ നിന്ന് രക്ഷപ്പെട്ടതായാണ് വിവരം. പ്രതികൾ പോലീസിന്റെ പിടിയിലായതായി അനൗദ്യോഗിക വിവരവും പുറത്തുവരുന്നുണ്ട്.
വയറിലേറ്റ ആഴമുള്ള കുത്തിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായത്..കൊല്ലപ്പെട്ട അഖിലുമായി വളരെകാലമായി സൗഹൃദമുള്ളവരാണ് പ്രതികൾ. കൊലയാളികൾ ഏറെക്കാലമായി കേരളത്തിലും പുറത്തും ലഹരി ഇടപാട്‌നടത്തിവരുന്ന സംഘത്തിലുൾ പ്പെട്ടവരാണ്. അഖിലും ലഹരികേസി ലുൾപ്പെട്ടയാളാണ്. കൊലപാതക ശ്രമ കേസിൽ ഒളിവിൽ പോകാൻ ഷൽജാദിന് അഖിൽ സഹായം ചെയ്യാത്തതാണ് കൊലയ്ക്കുള്ള പ്രകോപനം എന്നാണ് സൂചന.

ശബരിമല സ്വർണ്ണക്കൊള്ള,പി എസ് പ്രശാന്തിനെയും അജികുമാറിനെയും ചോദ്യം ചെയ്യാൻ എസ് ഐ ടി പ്രതികളെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു

കൊല്ലം.ശബരിമല സ്വർണ്ണക്കൊള്ള അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്തിനെയും അജികുമാറിനെയും ചോദ്യം ചെയ്യാൻ എസ് ഐ ടി. പ്രതികളെ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു.കേസ് നാളെ കോടതി പരിഗണിക്കും.തിരുവാഭരണ കമ്മീഷണറുടെ പങ്ക് സംബന്ധിച്ചും പ്രത്യേകം പരിശോധന.

ശബരിമല സ്വർണ്ണക്കൊള്ളെ കേസിൽ എസ് ഐ ടി പിടിയിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് പി എസ് പ്രശാന്തിനെയും അജികുമാറിനെയും വീണ്ടും ചോദ്യം ചെയ്യാൻ എസ് ഐ ടി തീരുമാനിച്ചു.പ്രതികളെ ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചു.
പ്രതികളെ അഞ്ചു ദിവസത്തേക്ക് കസ്റ്റഡിയിൽ വേണമെന്ന് എസ്ഐ ടി ആവശ്യം. 2019 ൽ കൂടാതെ 2025 ലും സ്വർണ്ണക്കൊള്ള നടന്നു വെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ പ്രതികളുടെ ചോദ്യം ചെയ്യൽ അനിവാര്യമെന്നാണ് എസ് ഐ ടി വാദം.
2019 ലെ സ്വർണ്ണക്കൊള്ള മറച്ചുവെക്കാൻ പ്രതികൾ ശ്രമിക്കുന്നതിൻ്റെ ഭാഗമായിയാണ് 2025 ൽ വീണ്ടും സ്വർണ്ണപ്പാളികൾ കൊടുത്തു വിട്ടതെന്നാണ് എസ് ഐ ടി കണ്ടെത്തൽ. പക്ഷേ 2025 ലും സ്വർണ്ണപാളി കൊടുത്തു വിട്ടപ്പോൾ താങ്ങു പീഠത്തിലെ സ്വർണ്ണം നഷ്ടപെട്ടുപെട്ടുവെന്നും എസ് ഐ ടി കണ്ടെത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ പ്രതികളെ ചോദ്യം ചെയ്യേണ്ടത് അനിവാര്യതയെന്ന വിലയിരുത്തലിലാണ് എസ് ഐ ടി. അതേസമയം 2025 സ്വർണ്ണപ്പാളികൾ കൊണ്ടു പോയപ്പോൾ ഹൈക്കോടതി നിയോഗിച്ച സ്പെഷ്യൽ ഓഫീസറെ എന്തുകൊണ്ട് അറിയിച്ചില്ലെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയും പി എസ് പ്രശാന്തിന് നൽകേണ്ടി വരും. 2025 സ്വർണ്ണപ്പാളികൾ കൊണ്ടുപോയത് തിരുഭാവരണ കമ്മീഷണർ രേഖകളിൽ കൃത്രിമം കാട്ടിയെന്നും എസ് ഐ ടി കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ അറസ്റ്റിനും സാധ്യതയുണ്ട്.

ലോക്സഭയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പരീക്ഷ ഭേദഗതി ബില്ലിന്‍ മേലുള്ള ചര്‍ച്ച പ്രതിപക്ഷ പ്രതിഷേധത്തില്‍ തടസപ്പെട്ടു

ന്യൂഡെല്‍ഹി: ധര്‍മ്മേന്ദ്ര പ്രധാന്‍റെ രാജിക്ക് പിന്നാലെ ലോക്സഭയില്‍ സര്‍ക്കാര്‍ കൊണ്ടുവന്ന പരീക്ഷ ഭേദഗതി ബില്ലിന്‍ മേലുള്ള ചര്‍ച്ച പ്രതിപക്ഷ പ്രതിഷേധത്തില്‍ തടസപ്പെട്ടു. മന്ത്രി ജിതേന്ദ്രസിംഗ് ബില്ലവതരിപ്പിച്ചെങ്കിലും പൊലീസ് നടപടിയില്‍ അമിത് ഷാ മറുപടി പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. പാര്‍ലമെന്‍റ് കവാടത്തില്‍ ധര്‍മ്മേന്ദ്ര പ്രധാന് ഭരണപക്ഷം സ്വീകരണം നല്‍കിയപ്പോള്‍ പ്രതിപക്ഷം എതിര്‍ത്ത് മുദ്രാവാക്യം വിളിച്ചു. പന്ത്രണ്ട് മണിയോടെയാണ് ലോക് സഭയില്‍ പൊതുപരീക്ഷ ഭേദഗതി ബില്‍ സര്‍ക്കാര്‍ കൊണ്ടുവന്നത്.

പരീക്ഷ ക്രമക്കേടില്‍ പരമാവധി പത്ത് വര്‍ഷം വരെയ തടവും, പത്ത് കോടി രൂപ പിഴയും വ്യവസ്ഥ ചെയ്യുന്ന ബില്‍ മന്ത്രി ജിതേന്ദ്രസിംഗ് അവതരിപ്പിച്ചു. ബഹളം ശക്തമായി. പ്രതിപക്ഷ പ്രതിഷേധം നടുത്തളം വരെയെത്തി. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന പോലീസ് നായാട്ടില്‍ അമിത് ഷാ മറുപടി പറയണമെന്ന മുദ്രാവാക്യം പ്രതിപക്ഷം ശക്തമാക്കി. ബഹളത്തില്‍ സഭ മുങ്ങിയതോടെ ചര്‍ച്ചയും പാളി. പത്ത് മണിക്കൂര്‍ ചര്‍ച്ച നടത്തി ബില്ല് പാസാക്കാനായിരുന്നു സര്‍ക്കാര്‍ നീക്കം. രാവിലെ ചേര്‍ന്ന ഇന്ത്യ സഖ്യം യോഗം അമിത് ഷാ മറുപടി നല്‍കിയ ശേഷം ചര്‍ച്ചയില്‍ പങ്കെടുത്താല്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

രാജ്യസഭയും ബഹളത്തില്‍ ഇളകി മറിഞ്ഞു. രാജ്യതലസ്ഥാനത്ത് നിഷ്ക്കളങ്കരായ വിദ്യാര്‍ത്ഥികളുടെ രക്തമൊഴുകിയെന്ന് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. അമിത് ഷാക്കെതിരെ വിമര്‍ശനവുമായെഴുന്നേറ്റ സന്തോഷ് കുമാര്‍ എം പിയെ ചെയര്‍മാന്‍ സംസാരിക്കാന്‍ അനുവദിച്ചില്ല. രാജിക്ക് ശേഷം പാര്‍ലമെന്‍റിലെത്തിയ ധര്‍മ്മേന്ദ്ര പ്രധാനെ മുദ്രവാക്യം വിളികളുമായി ഭരണ പക്ഷം സ്വീകരിച്ചു. ഈ സമയം കവാടത്തിൽ പ്രതിഷേധിച്ചിരുന്ന പ്രതിപക്ഷം പ്രധാനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത് സംഘര്‍ഷാന്തരീക്ഷമുണ്ടാക്കി. അതേസമയം സമരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കുകയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വിദ്യാര്‍ത്ഥികളെ മോദി പറ്റിക്കുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ബംഗാളിലും ബിഹാറിലും കേസെടുത്തുവെന്നറിഞ്ഞതായി പ്രിയങ്ക ഗാന്ധി പറഞ്ഞു. കേസടുക്കുന്നത് ചൂണ്ടിക്കാട്ടി പ്രതിഷേധം കടുപ്പിക്കാനാണ് പ്രതിപക്ഷം നീക്കം.

ഉദയാ ലൈബ്രറി ദ്വൈമാസ പുസ്തക ചർച്ചയും നോവലിസ്റ്റ് പി വി ഷാജികുമാറിനെ ആദരിക്കലും നടത്തി

ഉദയാ ജംഗ്ഷൻ: മൈനാഗപ്പള്ളി ഉദയാ ലൈബ്രറി 8-ാമത് ദ്വൈമാസ പുസ്തക ചർച്ചയും,2025-ലെ ദേശാഭിമാനി സാഹിത്യ പുരസ്കാരജേതാവ് നോവലിസ്റ്റ് പി.വി.ഷാജികുമാറിനെആദരിക്കലും നടത്തി. ലൈബ്രറി പ്രസിഡന്റ് കെ.മോഹനന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഷാജികുമാറിന്റെ അവാർഡിനർഹമായ നോവൽ ‘മരണവംശം’,
കവിയുംഗാനരചയിതാവുമായ ഭൂപേഷ്ശാസ്താംകോട്ട സദസ്സിന് പരിചയപ്പെടുത്തി. അവാർഡ് ജേതാവായ നോവലിസ്റ്റിനെ ലൈബ്രറി പ്രസിഡന്റ് ആദരിച്ചു.
മുൻ നവോദയാ ലൈബ്രറി സെക്രട്ടറി എസ്.ബഷീർ, ശാസ്ത്ര സാഹിത്യ പരിഷത് ജില്ലാ കമ്മിറ്റിയംഗം പി.എസ്.സാനു, കവിയും പ്രഭാഷകനുമായ പി.ശിവപ്രസാദ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. ആദരവിനും ചർച്ചക്കും നോവലിസ്റ്റ് പി.വി.ഷാജികുമാർ മറുപടി പറഞ്ഞു. ലൈബ്രറി ജോയിന്റ് സെക്രട്ടറി കെ.എസ്.രാധാകൃഷ്ണൻ സ്വാഗതവും ലൈബ്രേറിയൻ ജെ.ജയകുമാരി നന്ദിയും പറഞ്ഞു.
ലൈബ്രറി സെക്രട്ടറി ബി.സരോജാക്ഷൻ പി ളള, ആർ.പി. സുഷമ, എസ്.ആർ.ശ്രീകല, എസ്.മായാദേവി, ആർ.ശ്രീകുമാർ, മണക്കാട്ടു രവീന്ദ്രൻ, പി.എസ്.അജിത, കോയിക്കൽ സുരേഷ്, റ്റി.ഉണ്ണികൃഷ്ണൻ, ഇഞ്ചക്കോട്ടു ഫിലിപ്പോസ്, സി. അശോക് കുമാർ തുടങ്ങിയവർ നേതൃത്വം നല്കി.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി , കര്‍ശനമായ ചെലവു ചുരുക്കലുകള്‍ക്ക് നിര്‍ദ്ദേശിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നും, കര്‍ശനമായ ചെലവു ചുരുക്കലുകള്‍ വേണ്ടി വരുമെന്നും ധനവകുപ്പ്. ശമ്പള ചെലവുകള്‍ കൃത്യമായി കണക്കാക്കണം. പ്രതിസന്ധി കണക്കിലെടുത്ത് കടുത്ത അച്ചടക്കം പാലിക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും, വിവിധ വകുപ്പുകള്‍ക്ക് അയച്ച സര്‍ക്കുലറില്‍ സംസ്ഥാന ധനവകുപ്പ് നിര്‍ദേശിച്ചു.

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് തയാറാക്കാന്‍ നല്‍കിയ നിര്‍ദേശങ്ങളുടെ കൂട്ടത്തിലാണ് സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് പരാമര്‍ശിക്കുന്നത്. ലാഭകരമല്ലാത്ത പദ്ധതികള്‍ ഒഴിവാക്കണം. മാറ്റിവയ്ക്കാവുന്ന അറ്റകുറ്റപ്പണി ചെലവുകളും തല്‍ക്കാലം ഒഴിവാക്കണം. ഈ വര്‍ഷത്തെ പുതുക്കിയ എസ്റ്റിമേറ്റ് തുക യഥാര്‍ഥ ബജറ്റ് തുകയെക്കാള്‍ കൂടാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

ശമ്പളം ഒഴികെയുള്ള പദ്ധതി ഇതര ചെലവുകള്‍ക്ക് ഈ വര്‍ഷത്തെ അതേ നിരക്കുകള്‍ തന്നെയായിരിക്കണം അടുത്ത വര്‍ഷത്തേക്കും നിശ്ചയിക്കേണ്ടത്. പദ്ധതികള്‍ നിര്‍ത്തുമ്പോള്‍ ഉണ്ടാകുന്ന അധിക ജീവനക്കാരെ പിരിച്ചുവിടേണ്ട. പകരം അവരെ ഭാവിയില്‍ ഉണ്ടാകുന്ന ഒഴിവുകളിലേക്ക് പുനര്‍വിന്യസിക്കുന്നതിനായി വകുപ്പുകള്‍ പ്രത്യേകം പട്ടിക തയാറാക്കണം.

റവന്യു വരുമാനം വേഗത്തില്‍ സമാഹരിക്കാനുള്ള നിര്‍ദേശങ്ങള്‍ വകുപ്പുകള്‍ സമര്‍പ്പിക്കണം. ഈ വര്‍ഷത്തെ നികുതി, നികുതി ഇതര കുടിശികയുടെ കൃത്യമായ കണക്കുകളും അവ ഈടാക്കാന്‍ സ്വീകരിച്ച നടപടികളും അറിയിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഭരണമാറ്റത്തിനു പിന്നാലെ പുതിയ ഡയറി പുറത്തിറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ബേപ്പൂരിൽ ഓയിൽ മില്ലിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമെന്ന് റിപ്പോർട്ട്

കോഴിക്കോട് : ബേപ്പൂർ നടുവട്ടത്ത് ഓയിൽ മില്ലിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമെന്ന് റിപ്പോർട്ട്. ഇന്നലെ രാത്രി പത്തേമുക്കാലോടെയാണ് തീ പിടിത്തമുണ്ടായത്. എണ്ണ നിർമാണത്തിനായി കൊപ്ര സൂക്ഷിച്ചിരുന്നിടത്താണ് തീ പടർന്നത്.


അഗ്നിരക്ഷാ സേനയുടെ ഒൻപതോളം യൂണിറ്റുകൾ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീയണച്ചുവെന്നാണ് ലഭിക്കുന്ന പുതിയ വിവരം. തീപിടിത്തത്തിൽ മില്ലിലെ യന്ത്രസാമഗ്രികളും ഇലക്ട്രോണിക് ഉപകരണങ്ങളും കത്തിനശിച്ചു. കൊപ്ര ഡ്രയറിൽ നിന്ന് തീപിടിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ലക്ഷങ്ങളുടെ നഷ്ടമുണ്ടായിരിക്കുന്നുവെന്നാണ് കണക്കാക്കുന്നത്.


നടുവട്ടം വെസ്റ്റ് മാഹി രേണുക ഓയിൽ മില്ലിലാണ് തീ ആളിപ്പടർന്നത്. കൊപ്രയാട്ടി വെളിച്ചെണ്ണയാക്കി വിൽക്കുന്ന മില്ലിൽ സൂക്ഷിച്ചിരുന്ന വെളിച്ചെണ്ണയും കൊപ്രയും വൻ തോതിൽ കത്തിനശിച്ചു. തീ ആളിപ്പടരാൻ തുടങ്ങിയതോടെ ജനവാസമേഖലയായ പ്രദേശമാകെ ഭീതി പടർന്നു. നടുവട്ടം വെസ്റ്റ് മാഹി പോത്തഞ്ചേരി അശോകന്റെ ഉടമസ്ഥതയിലുള്ളതാണ് മിൽ. മീഞ്ചന്ത, ബീച്ച്, വെള്ളിമാട്കുന്ന്, നരിക്കുനി, കൊയിലാണ്ടി എന്നിവിടങ്ങളിൽ നിന്നായി ഒൻപത് യൂണിറ്റ് അഗ്നിരക്ഷാ സേനാ വിഭാഗവും നാട്ടുകാരുമൊന്നിച്ച് രണ്ടുമണിക്കൂറിലേറെ നേരം നടത്തിയ കഠിനശ്രമത്തിനൊടുവിലാണ് തീ നിയന്ത്രിക്കാനായത്. എണ്ണയാട്ടുന്നതിനായി സൂക്ഷിച്ച നിരവധി ചാക്ക് കൊപ്രയും പിണ്ണാക്കും നാട്ടുകാർ എടുത്തുമാറ്റിയെങ്കിലും കിന്റൽ കണക്കിന് വെളിച്ചെണ്ണയും ടൺ കണക്കിന് കൊപ്രയും ഉപകരണങ്ങളും അഗ്നിക്കിരയായി.

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി

കൊച്ചി. ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്മയെന്ന് ഹൈക്കോടതി. ഓൺലൈൻ വഴിപാടുകളുടെയും ഡിജിറ്റൽ പണമിടപാടുകളുടെയും കാര്യത്തിലാണ് കോടതിയുടെ വിമർശനം. ആവശ്യമായ വിവരങ്ങൾ ദേവസ്വം കൈമാറിയില്ലെന്ന് ഓഡിറ്റ് വിഭാഗം

43 വർഷമായിട്ടും ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാർഷിക ഫിസിക്കൽ വെരിഫിക്കേഷൻ നടത്തിയില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്. 2011-12 മുതൽ 2019-20 വരെ 54.59 കോടിയുടെ ഓഡിറ്റ് ഒബ്ജെക്ഷൻ. സാമ്പത്തിക ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കണമെന്ന് ഹൈക്കോടതി

നിലവിലെ ഓഡിറ്റിന്റെ സ്ഥിതി അറിയിക്കാൻ സീനിയർ ഡെപ്യൂട്ടി ഡയറക്ടർ നേരിട്ട് ഹാജരാകണമെന്ന് കോടതി

മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചു വിട്ടതിൽ പ്രതിഷേധം

തിരുവനന്തപുരം.മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചു വിട്ടതിൽ പ്രതിഷേധം

ബോർഡ് അംഗങ്ങൾ മിൽമ ചെയർമാനെ ഉപരോധിക്കും. മിൽമയുടെ തിരു. മേഖല യൂണിയൻ പിരിച്ചുവിട്ടുകൊണ്ട് സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. വ്യാപകമായി ഉയർന്നു വന്ന അഴിമതിയാരോപണങ്ങളുടെയും പരാതിയെയും
തുടർന്നായിരുന്നു നടപടി

നിലവിൽ ഈ യൂണിയന്റെ ഭരണം അഡ്മിനിസ്ട്രേറ്റീവ് സമിതിക്ക് കീഴിലാക്കി മാറ്റിയിട്ടുണ്ട്. LDF ഭരണസമിതിയുടെ നേതൃത്വത്തിൽ ആയിരുന്നു തിരു.മേഖല യൂണിയന്റെ പ്രവർത്തനം. നടപടി തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് എൽ.ഡി.എഫ് ആരോപണം

മിൽമ ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമെന്നും ആക്ഷേപം