Home Blog Page 330

ടീച്ചർമാരെയും ഡോക്ടർമാരെയും ലഹരി വില്‍പനയ്ക്ക് പിടികൂടിയ സംഭവം ഞെട്ടൽ ഉണ്ടാക്കിയത്, എഡിജിപി പി വിജയൻ

തിരുവനന്തപുരം.വടകര എംഡി എം എ കേസ്, ടീച്ചർമാരെയും ഡോക്ടർമാരെയും പിടികൂടിയ സംഭവം ഞെട്ടൽ ഉണ്ടാക്കിയതെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ പറഞ്ഞു.

ഇതുകൊണ്ട് എല്ലാ ടീച്ചർമാർക്കും ഈ ബിസിനസ് ഉണ്ടെന്ന് പറയാൻ പറ്റില്ല. സ്കൂളിലുള്ള കുട്ടികളെ മയക്കുമരുന്നിന്റെ ലോകത്തേക്ക് സ്വാധീനിക്കാതിരിക്കാൻ നോക്കേണ്ടതുണ്ട്. കേരള പോലീസ് സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ആരംഭിച്ചിരുന്നു. ഇത് സ്കൂളിനും സ്കൂൾ കുട്ടികൾക്കും അദൃശ്യമായ സുരക്ഷിത വലയം സൃഷ്ടിക്കാനാണ്. സ്കൂളിലെ പ്രധാന അധ്യാപിക ചെയർ മാനായ സ്ഥലത്തെ പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഓ ,എക്സൈസ്, ട്രാൻസ്പോർട്ട് , ഓട്ടോറിക്ഷ പ്രതിനിധികൾ,കച്ചവടക്കാരുടെ പ്രതിനിധികൾ എന്നിവരുടെ കൂട്ടയ്മയാണ്

അവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ എന്ന പ്രോഗ്രാമിന്റെ ഭാഗമാണിത്. ഇത് എല്ലായിടത്തും സജീവമായി നടക്കുന്നില്ല. വളരെ എഫക്റ്റീവ് ആയ ഒരു പ്രോഗ്രാമാണിത്. ആഭ്യന്തര വകുപ്പ് സ്റ്റുഡൻസ് പോലീസ് കേഡറ്റുകളെ തൂഫാൻ വാര്യറായി പ്രഖ്യാപിച്ചിട്ടുണ്ട്. പരീക്ഷകളിൽ ഒക്കെ പരാജയപ്പെട്ട് വിദ്യാഭ്യാസ സിസ്റ്റത്തിൽ നിന്നൊക്കെ പുറത്താക്കപ്പെട്ട കുട്ടികൾ ലഹരിയിൽ പെടാതിരിക്കാൻ ഹോപ്പ് എന്ന പരിപാടി ഉണ്ട്

ഡാർക്ക് വെബ്ബിലൂടെയുള്ള ലഹരി കടത്ത് തടയാൻ ഡിജിറ്റൽ ഡി അഡിക്ഷൻ സെൻറർ പരിപാടി ഉണ്ട്. ലഹരി തടയാൻ എല്ലാ തലത്തിലും ഇടപെടലുൾ ഉണ്ടാകും

സ്‌കൂള്‍ പഠനോപകരണങ്ങള്‍ സ്‌കൂള്‍ സൊസൈറ്റി വഴി വില്ക്കാന്‍ പാടില്ല യു.എം.സി സംസ്ഥാന സെക്രട്ടറി ടോമി കുറ്റിയാങ്കല്‍

കരുനാഗപ്പള്ളി: യുണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ കൊല്ലം ജില്ലാ കൗണ്‍സില്‍ യോഗവും 2026-28 ലേക്കുളള ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പും നടന്നു.
യോഗം യു.എം.സി സംസ്ഥാന സെക്രട്ടറി ടോമി കുറ്റിയാങ്കല്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സ്‌കൂള്‍ പഠനോപകരണങ്ങള്‍ സ്‌കൂള്‍ സൊസൈറ്റികള്‍ വഴി വിപണനം ചെയ്യുന്നതുമൂലം ചെറുകിട ഇടത്തരം കച്ചവടക്കാരുടെ ഉപജീവമാര്‍ഗ്ഗം തടസ്സപ്പെടുകയാണെന്നും ഇതിനെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും, കൂടാതെ യു.എം.സി സംസ്ഥാന കമ്മിറ്റി കേരള സര്‍ക്കാരിനു കൊടുത്ത മെമ്മോറാണ്ടം അംഗീകരിപ്പിക്കുന്നതിനുളള തുടര്‍നടപടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.
യൂണൈറ്റഡ് മര്‍ച്ചന്റ്‌സ് ചേമ്പര്‍ (യു.എം.സി) 2026-28 ദ്വൈവാര്‍ഷിക ജില്ലാ കൗണ്‍സില്‍ യോഗവും ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പും കരുനാഗപ്പള്ളി ഐ.എം.എ ഹാളില്‍ (ചാലായീസ് എ.എ.കലാം നഗര്‍) വച്ച് നടന്നു. കൊല്ലം ജില്ലാ പ്രസിഡന്റ് നിജാംബഷി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി ആസ്റ്റിന്‍ ബെന്നന്‍ സ്വാഗതവും, ജില്ലാ സെക്രട്ടറി, ഡോ.ബി.ആര്‍ പ്രസാദ് നന്ദിയും പറഞ്ഞു.

യു.എം.സി ജില്ലാ പ്രസിഡന്റ് ശ്രീകുമാര്‍ വള്ളിക്കാവ്,ജനറല്‍ സെക്രട്ടറി ഡോ.ബി.ആര്‍ പ്രസാദ്,ജില്ലാ ട്രഷറര്‍ എം.സിദ്ദിഖ് മണ്ണാന്റയ്യം

സംസ്ഥാന സെക്രട്ടറി റ്റി.കെ.മൂസ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് എം.സിദ്ദിഖ് മണ്ണാന്റയ്യം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വരവ് ചെലവ് കണക്ക് ജില്ലാ ട്രഷറര്‍ റൂഷ പി കുമാര്‍ അവതരിപ്പിച്ചു. കൗണ്‍സില്‍ അംഗങ്ങള്‍ ചര്‍ച്ചയില്‍ പങ്കെടുത്തു പാസ്സാക്കി. മറുപടി അദ്ധ്യക്ഷന്‍ നിജാംബഷിയും, തെരഞ്ഞെടുപ്പ് വരണാധികാരിയായ യു.എം.സി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം തോമസ് കുറശ്ശേരി യുടെ മേല്‍നോട്ടത്തില്‍ നടന്നു.
വനിതാംവിംഗ് സംസ്ഥാന വൈസ്പ്രസിഡന്റ് എം.പിഫൗസിയ തേവലക്കര, യു.എം.സി സംസ്ഥാന നിര്‍വ്വാഹകസമിതി അംഗങ്ങളായ എച്ച്.സലിം, ജി.ബാബുക്കുട്ടന്‍പിളള, ഹരി ചേനങ്കര, എസ്.ഷംസുദ്ദീന്‍ വെളുത്തമണല്‍, ശ്രീകുമാര്‍ വളളിക്കാവ്, നുജൂം കിച്ചന്‍ഗാലക്‌സി, എം.ഇ.ഷെജി ഓച്ചിറ, ജില്ലാ സെക്രട്ടറി നാസര്‍ ചക്കാലയില്‍, യൂത്ത് വിംഗ് സംസ്ഥാന ട്രഷറര്‍ രമ്യ ട്രിക്‌സ്, യൂത്ത് വിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എസ്.നഹാസ്, വനിതാംവിംഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഗിരിജാകുമാരി, വനിതാവിംഗ് ജില്ലാ ട്രഷറര്‍ ബിനി അനില്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ് പള്ളത്തുകാട്ടില്‍, റഹിം മുണ്ടപ്പള്ളില്‍, നാസര്‍ കയ്യാലത്ത്, കെ.എസ്.ഐസക്കുട്ടന്, യൂത്ത് വിംഗ് സംസ്ഥാന സെക്രട്ടറി ധന്യ ബി രാജ്, യൂത്ത് വിംഗ് സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ശ്രീദാദാസ് ജില്ലാ ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എസ്.രാജു, ഓഫീസ് സെക്രട്ടറി കവിത എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി ജില്ലാ പ്രസിഡന്റ് ശ്രീകുമാര്‍ വള്ളിക്കാവ്, ജനറല്‍ സെക്രട്ടറി ബി.ആര്‍.പ്രസാദ്, ട്രഷറര്‍ എം.സിദ്ദിഖ് മണ്ണാന്റയ്യം, രക്ഷാധികാരി നിജാംബഷി, വൈസ് പ്രസിഡന്റുമാരായി എച്ച്.സലിം, ജി.ബാബുക്കുട്ടന്‍പിളള, ഷംസുദ്ദീന്‍ വെളുത്തമണല്‍, റൂഷ പി കുമാര്‍, സെക്രട്ടറിമാര്‍ എം.പി ഫൗസിയബീഗം, നാസ്സര്‍ ചക്കാലയില്‍, ഹരി ചേനങ്കര, ധന്യ ബി രാജ്, റഹിം മുണ്ടപ്പള്ളി എന്നിവരേയും 51 അംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.

ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും

തിരുവനന്തപുരം. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ഓഗസ്റ്റ് 13ന് ഓണപ്പരീക്ഷ തുടങ്ങും. എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലാണ് 13ന് പരീക്ഷ തുടങ്ങുക. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 14നാണ് പരീക്ഷ തുടങ്ങുക.

രാവിലെയും ഉച്ചയ്ക്കുമാണ് പരീക്ഷ നടത്തുക. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം. രാവിലെ 10 മുതലാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മണിക്കും മറ്റുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30നും പരീക്ഷ തുടങ്ങും.

എല്ലാ വിഭാഗങ്ങളിലും 20ന് പരീക്ഷ അവസാനിക്കും. 21ന് പ്രവൃത്തി ദിവസമായിരിക്കും. അന്ന് ഓണാഘോഷം നടത്താം. ഓണാവധിക്കായി അന്നുതന്നെ സ്‌കൂളുകള്‍ അടയ്ക്കും. പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാല്‍, ആ ദിവസത്തെ പരീക്ഷ 21ന് നടക്കും. 31നാണ് അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുക.

“ഇങ്ങനെയൊക്കെ പറയാമോ”?

സ്റ്റീഫന്‍

രാഷ്ട്രീയ നേതാക്കളുടെടെ പ്രസംഗങ്ങൾ വിവാദമാകുമ്പോൾ രക്ഷപെടാൻ സാധാരണയായി ഉപയോഗിക്കുന്ന രണ്ട് പദങ്ങളാണ് ‘നാവ് പിഴ’യെന്നും ‘വളച്ചൊടിച്ചു’ എന്നും.

ബൈബിളിൽ നാവിനെ പ്പറ്റി പറയുന്നത് “അങ്ങനെ തന്നെ നാവ് ചെറിയൊരു അവയവം എങ്കിലും വളരെ വമ്പു പറയുന്നു, കുറഞ്ഞ തീ എത്ര എത്ര വലിയ കാട് കത്തിക്കുന്നു! നാവും ഒരു തീ തന്നെ” (യാക്കോബ് 3:5)

ഭഗവദ്ഗീതയിൽ നാവിനെ (ജിഹ്വ) ഒരു ജ്ഞാനേന്ദ്രിയമായും ആഗ്രഹങ്ങളെ അനുഭവിക്കുന്ന മാർഗ്ഗമായും വിവരിക്കുന്നു.

അടുത്തിടെ ടി ജി മോഹൻദാസ് കൂടി വിവാദ പ്രസംഗത്തിൽ ഇടം നേടി. ഇതോടെ എംഎം മണി ,ആർ ബാലകൃഷ്ണപിള്ള, പിസി ജോർജ് തുടങ്ങിയ നേതാക്കൻ ന്മാരുടെ പട്ടികയിലേക്ക് ടി ജി മോഹൻദാസും ഉയർത്തപ്പെട്ടു. പൊതു സമൂഹത്തിൽ നിൽക്കുന്നവർ ‘ഇങ്ങനെയൊക്കെ പറയാമോ’ എന്ന് ഒരു സാധാരണക്കാരൻ ചോദിച്ചാൽ ചോദിക്കുന്നവരെ കുറ്റപ്പെടുത്താൻ കഴിയുമോ? ഇപ്പോൾ ടി ജി മോഹൻദാസ് പറഞ്ഞതും എം എം മണി , ആർ ബാലകൃഷ്ണപിള്ള, പിസി ജോർജ് തുടങ്ങിയ നേതാക്കൻമ്മാരെ മുമ്പ് വിവാദത്തിലേക്ക് തള്ളിവിട്ടതുമായ ചില പരാമർശങ്ങൾ ഈ സന്ദർഭത്തിൽ ഓർത്തു പോകയാണ്.

എഞ്ചിനീയർ, അഭിഭാഷകൻ, സാമൂഹിക നിരൂപകൻ, എഴുത്തുകാരൻ, പത്രപ്രവർത്തകൻ, ടെലിവിഷൻ അവതാരകൻ എന്നി നിലകളിൽ ബഹുമുഖ പ്രതിഭയാണ് ടി. ജി. മോഹൻദാസ്. ഭാരതീയ ജനതാ പാർട്ടിയുടെ ബൌദ്ധിക സെല്ലിന്റെ സംസ്ഥാന കൺവീനറും 1997 ൽ ഭാരതിയ വിചാര കേന്ദ്രത്തിന്റെ ജനറൽ സെക്രട്ടറിയും 2006 ൽ അതിന്റെ വൈസ് പ്രസിഡന്റും ആയിരുന്നു മോഹൻദാസ്.

ഒരു യുട്യൂബ് ചാനലിലൂടെയാണ് ജന്തർ മന്തറിലെ പ്രതിഷേധക്കാർക്കെതിരെ ടി.ജി മോഹൻദാസ് കടുത്ത അധിക്ഷേപങ്ങൾ നടത്തിയത്. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയിലേക്ക് നയിച്ച, വിദ്യാർഥികൾ നടത്തിയ 35 ദിവസം നീണ്ട സിജെപി സമരത്തിനെതിരെയായിരുന്നു ഈ പരാമർശങ്ങൾ.

തനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ ജന്തർ മന്തറിന് ചുറ്റും നാല് കിലോമീറ്റർ ചുറ്റളവിൽ കർഫ്യൂ പ്രഖ്യാപിച്ച് വിദ്യാർഥികളെ വെടിവെച്ചു കൊല്ലുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. ജനങ്ങളോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ട ശേഷം വെടിവെക്കുമെന്നും, ഇതിൽ ആളുകൾ മരിക്കുകയും അംഗഭംഗം സംഭവിക്കുകയും ചെയ്യുമെന്നും അദ്ദേഹം വിശദീകരിച്ചു. നാല് മണിക്കൂർ കൊണ്ട് രംഗം ശാന്തമാകുമ്പോൾ ശവങ്ങൾ പെറുക്കി ആശുപത്രിയിൽ എത്തിക്കുമെന്നും അദ്ദേഹം വിഡിയോയിൽ പറഞ്ഞിരുന്നു.

ഇതിന് പുറമെ, സമരക്കാർ ക്രിമിനലുകളാണെന്നും അവിടെ കൊലപാതകവും കൂട്ടബലാത്സംഗവും നടക്കുമെന്നും അദ്ദേഹം ആരോപിച്ചു. അതിൽ പങ്കെടുക്കുന്ന സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടാൻ ആഗ്രഹിക്കുന്നവരാണെന്നും, പ്രത്യേകിച്ച് ഇടതുപക്ഷ-ജനാധിപത്യ പ്രസ്ഥാനങ്ങളിലുള്ളവർ ഇത്തരം കാര്യങ്ങൾ ഇഷ്ടപ്പെടുന്നവരാണെന്നും വരെ അദ്ദേഹം അധിക്ഷേപിച്ചിരുന്നു.

ഡൽഹി ജന്തർ മന്തറിൽ നടന്ന ജെൻ സി പ്രതിഷേധത്തിനെതിരെ അങ്ങേയറ്റം പ്രകോപനപരവും അധിക്ഷേപകരവുമായ പരാമർശങ്ങൾ നടത്തിയ ടി.ജി മോഹൻദാസിനെ തള്ളി ആർഎസ്എസ്. രംഗത്തെത്തി.
ടി.ജി മോഹൻദാസിന്റെ പ്രസ്താവനകൾ അദ്ദേഹത്തിന്റെ പൂർണമായും വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്ന് ആർഎസ്എസ് ദക്ഷിണ കേരള പ്രാന്ത സഹ കാര്യവാഹ് കെ.ബി ശ്രീകുമാർ വ്യക്തമാക്കി.
അദ്ദേഹത്തിന്റെ ഇത്തരം അഭിപ്രായങ്ങളോട് ആർഎസ്എസിന് യാതൊരു യോജിപ്പുമില്ലെന്ന് മാത്രമല്ല, ഇവയെ ഏറ്റവും ശക്തമായ ഭാഷയിൽ അപലപിക്കേണ്ടതുണ്ടെന്നും കെ.ബി ശ്രീകുമാർ പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ടി.ജി മോഹൻദാസിന്റെ ഈ പ്രസ്താവനകൾ വലിയ തോതിൽ ജനരോഷത്തിന് കാരണമായതോടെ വിവിധ യുവജന സംഘടനകൾ അദ്ദേഹത്തിനെതിരെ നിയമനടപടിയുമായി രംഗത്തെത്തി. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്മോൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിനെതിരെ അന്വേഷണം നടത്താൻ സംസ്ഥാന ആഭ്യന്തരമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

മുണ്ടക്കൽ വീട്ടിൽ മാധവന്റെയും ജാനകിയുടേയും ഏഴു മക്കളിൽ ഒന്നാമനായി ജനിച്ച എം എം മണി കിടങ്ങൂർ എൻ എസ് എസിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനമ്മമാർക്കൊപ്പം ഹൈറേഞ്ചിൽ എത്തി. വീട്ടിലെ ദാരിദ്ര്യം കാരണം പഠനം തുടരാനായില്ല. ചെറുപ്രായത്തിൽ തന്നെ ജോലിചെയ്തു ജീവിക്കേണ്ടിവന്നു. തോട്ടത്തിൽ കൂലിവേല ചെയ്തു വളർന്നു, പിന്നീട് അവർക്കിടയിൽ നിന്ന് കർഷക തൊഴിലാളി നേതാവായി. 1966 ൽ ഇരുപത്തിയൊന്നാം വയസ്സിൽ കമ്മ്യുണിസ്റ്റ് പാർട്ടിയിൽ ചേർന്നു. 1970 ൽ ബൈസൺ വാലി, 1971 ൽ രാജാക്കാട് ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറിയായി. 1985 ൽ ആദ്യമായി ഇടുക്കി ജില്ല സെക്രട്ടറിയായി തെരെഞ്ഞെടുക്കപ്പെട്ടു. പിന്നീട് എട്ടുതവണ സി.പി.ഐ(എം) ഇടുക്കി ജില്ലാ സെക്രട്ടറിയായി. കേരളസംസ്ഥാനത്ത് ഏറ്റവുമധികം കാലം സി.പി.ഐ(എം) ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച വ്യക്തി എന്ന ബഹുമതിയും ഇദ്ദേഹത്തിനാണ്. അരനൂറ്റാണ്ടു കാലത്തെ പാർട്ടി പ്രവർത്തനത്തിനിടയിൽ കാൽ നൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയായിരിക്കാൻ അവസരം ലഭിച്ചയാളാണ് മണിയാശാൻ എന്ന എം എം മണി.

ടിപി വധത്തെ തുടർന്ന് ‘സി.പി.ഐ(എം)എതിരാളികളെ കൊന്നിട്ടുണ്ട് ‘ എന്ന മണിയാശാൻ്റെ പ്രസംഗം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചു. അതിലെ വിവാദ ഭാഗം ഏറെ ചർച്ചകൾക്കിടയാക്കി:

“ ശാന്തൻപാറയിൽ പാർട്ടിക്കെതിരെ പ്രവർത്തിച്ചവരെ പട്ടിക തയ്യാറാക്കി കൈകാര്യം ചെയ്തു. ഞങ്ങൾ ഒരു പ്രസ്താവനയിറക്കി. 13 പേർ. വൺ, ടൂ, ത്രീ, ഫോർ… ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവെച്ചാ കൊന്നത്, ഒന്നിനെ. ഒന്നിനെ കുത്തിക്കൊന്നു. ഒന്നിനെ തല്ലിക്കൊന്നു. മനസ്സിലായിലേ്ല, ഒന്നാം പേരുകാരനെ ആദ്യം വെടിവച്ച്, രണ്ടാം പേരുകാരനെ തല്ലിക്കൊന്നു, മൂന്നാം പേരുകാരനെ മൂന്നാമത് കുത്തിക്കൊന്നു . ”
ഇതിനെ തുടർന്ന് അദ്ദേഹത്തെ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നും സി.പി.ഐ(എം) നീക്കം ചെയ്തു. ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയും, അഞ്ചേരി ബേബി വധവുമായി ബന്ധപ്പെട്ട് നുണപരിശോധനക്ക് ആവശ്യപ്പെടുകയും ചെയ്തു.

1985-ൽ കെ. കരുണാകരൻ മന്ത്രിസഭയിൽ വൈദ്യുതമന്ത്രി ആയിരിക്കെ ആർ. ബാലകൃഷ്‌ണപിള്ള എറണാകുളം രാജേന്ദ്ര മൈതാനിയിൽ നടന്ന കേരളാകോൺഗ്രസ്‌ സമരപ്രഖ്യാപന സമ്മേളനത്തിൽ നടത്തിയ പ്രസംഗമാണു പഞ്ചാബ് മോഡൽ പ്രസംഗം എന്ന പേരിൽ പ്രസിദ്ധമായത്. പാലക്കാട്ട്‌ അനുവദിക്കാമെന്നേറ്റ കോച്ച്‌ ഫാക്‌ടറി നാടകീയമായി പഞ്ചാബിലേക്കു കൊണ്ടുപോയതിനെപ്പറ്റിയാണു അദ്ദേഹം പ്രസംഗിച്ചത്. ഇത് രാജീവ് ഗാന്ധി പഞ്ചാബുകാരെ പ്രീതിപ്പെടുത്താനാണു ചെയ്തതെന്ന് വിശ്വസിച്ച അദ്ദേഹം, മെയ് 25നു നടന്ന കേ­രള കോൺ­ഗ്ര­സി­ന്റെ എറ­ണാ­കു­ളം സമ്മേ­ള­ന­ത്തിൽ കേ­ര­ള­ത്തോ­ടു­ള്ള അവ­ഗ­ണന തു­ടർ­ന്നാൽ കേ­ര­ള­ത്തി­ലെ ജന­ങ്ങ­ളും പഞ്ചാബി­ലെ ജന­ങ്ങ­ളെ­പ്പോ­ലെ സമ­ര­ത്തി­നു (ഖാലിസ്ഥാൻ സമരം) നിർ­ബ­ന്ധി­ത­രാ­കു­മെ­ന്ന് പ്ര­സ്താ­വി­ച്ചു.

ജി. കാർത്തികേയൻ യൂത്ത്‌കോൺഗ്രസ്‌ നേതാവെന്ന നിലയിൽ ഏകകക്ഷി ഭരണത്തിനായി വാദിക്കുന്ന കാലമായതിനാൽ പിള്ള എന്ന മന്ത്രിയുടെ പ്രസംഗം സത്യപ്രതിജ്‌ഞാലംഘനമാണെന്നും പിള്ള രാജി വയ്‌ക്കണമെന്നും ആവശ്യം ഉയർന്നു. കേരള ഹൈക്കോടതിയിൽ വന്ന പൊതുതാൽപര്യ ഹർജിയിന്മേൽ ജസ്‌റ്റീസ്‌ രാധാകൃഷ്‌ണമേനോന്റെ പരാമർശത്തെ തുടർന്ന്‌ പിള്ള മന്ത്രിപദം രാജിവച്ചു.

2011 ഒക്ടോബർ 27-ന് കൊല്ലം ജില്ലയിലെ പത്തനാപുരത്ത് വച്ച് യു.ഡി.എഫ്. നടത്തിയ ഒരു പൊതുയോഗത്തിൽ സി.പി.ഐ.(എം) നേതാവും മുൻ മന്ത്രിയും എം.എൽ.ഏ-യുമായ എ.കെ. ബാലനെ ജാതി പറഞ്ഞു അധിക്ഷേപിച്ചതിന്റെ പേരിൽ വിവാദങ്ങൾ ഉണ്ടായിരുന്നു.

തീവ്രവാദം തടയാൻ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന വിവാദപ്രസംഗം നടത്തിയതും വിവാദമായിരുന്നു.

2016 ജൂലൈ 31 ന് പത്തനാപുരം കമുകന്‍ചേരി എന്‍.എസ്.എസ് കരയോഗത്തിൻ്റെ യോഗത്തിലായിരുന്നു പള്ളിയിലെ ബാങ്കുവിളിയെയടക്കം അധിക്ഷേപിച്ച മുൻ മന്ത്രിയും കേരള കോൺഗ്രസ് നേതാവുമായിരുന്ന ആർ ബാലകൃണപിള്ളയുടെ പ്രസംഗം. ഐ.പി.സി 153ാം വകുപ്പുപ്രകാരം കേസെടുക്കാന്‍ നിര്‍ദേശിച്ച ഡി.ജി.പി  മറ്റ് വകുപ്പുകള്‍ ചുമത്തേണ്ട സാഹചര്യമുണ്ടോയെന്ന് പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.

‘ഈശോ’ എന്ന പേരിൽ സിനിമ പുറത്തിറങ്ങിയാൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് പി.സി. ജോർജ് . ഈ പേരിൽ സിനിമ ഇറക്കാമെന്ന് സംവിധായകൻ നാദിർഷ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പി.സി.ജോർജ് പറഞ്ഞു. ഇതും ഏറെ വിവാദമായിരുന്നു. മുസ്ലിങ്ങൾ നടത്തുന്ന ഹോട്ടലുകൾക്കെതിരേ വിദ്വേഷപ്രസംഗവുമായി പി.സി. ജോർജ് സമ്മേളനത്തിനിടെ രംഗത്തെത്തിയിരുന്നു. രണ്ട് മതവിഭാഗങ്ങൾ തമ്മിൽ വൈരമുണ്ടാക്കുന്ന തരത്തിലാണ് പി.സി.ജോർജ് പ്രസംഗിച്ചിട്ടുള്ളത് ഹിന്ദു മഹാസഭ സമ്മേളനത്തിനിടെ മതവിദ്വേഷ പ്രസംഗം നടത്തിയ മുൻ എം.എൽ.എ. പി.സി.ജോർജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാനുള്ളതാണ്. അഭിപ്രായവ്യത്യാസങ്ങ ഉണ്ടാകാം. എന്നാലും പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കണം.
‘എറിഞ്ഞ കല്ലും പറഞ്ഞ വാക്കും’ ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ലന്നെ മലളാ യാളത്തിലെ ഒരു ഏറ്റവും പഴയ ഒരു പഴച്ചൊല്ല് ഓർത്തു പോകയാണ്.

വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കാനുള്ളതാണ്. അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം. എന്നാലും പ്രതിപക്ഷ ബഹുമാനത്തോടെ സംസാരിക്കണം.
‘എറിഞ്ഞ കല്ലും പറഞ്ഞ വാക്കും’ ഒരിക്കലും തിരിച്ചെടുക്കാൻ കഴിയില്ലന്നെ മലയാളത്തിലെ ഒരു ഏറ്റവും പഴയ ഒരു ചൊല്ല് ഓർത്തു പോകയാണ്.

ഐ.സി.എ.ഐ ക്യാമ്പസ് പ്ലേസ്‌മെന്റ്: ആദ്യഘട്ടത്തിൽ 5,339 തൊഴിലവസരങ്ങൾ; അഭിമുഖങ്ങൾ ഓഗസ്റ്റ് മൂന്ന് മുതൽ

സി.എ. പരീക്ഷയിൽ വിജയിച്ച തുടക്കക്കാർക്കായി ഐ.സി.എ.ഐ 65-ാമത് ക്യാമ്പസ് പ്ലേസ്‌മെന്റ് പ്രോഗ്രാം പ്രഖ്യാപിച്ചു. ഒന്നാം ഘട്ട പ്ലേസ്‌മെന്റ് ഡ്രൈവിന്റെ ഭാഗമായി 78 പ്രമുഖ സ്ഥാപനങ്ങളിലായി 5,339 തൊഴിലവസരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Also Read: ക്യാൻസർ വരുന്നതിനെ തടയാൻ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട 4 പഴങ്ങൾ

2026 മേയിൽ നടന്ന സി.എ ഫൈനൽ പരീക്ഷയിൽ 7,931 ഉദ്യോഗാർത്ഥികളാണ് വിജയിച്ചത്. ഇതിൽ 6,399 പേർ ക്യാമ്പസ് പ്ലേസ്‌മെന്റ് പ്രോഗ്രാമിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി രാജ്യത്തെ 29 കേന്ദ്രങ്ങളിലാണ് അഭിമുഖങ്ങൾ നടക്കുക.

അഭിമുഖ സമയക്രമം

രണ്ട് ഘട്ടങ്ങളായാണ് വിവിധ നഗരങ്ങളിൽ അഭിമുഖങ്ങൾ നടക്കുന്നത്:

ഡൽഹി: ഓഗസ്റ്റ് 3 – 7

മുംബൈ, പൂനെ: ഓഗസ്റ്റ് 4 – 8

കൊൽക്കത്ത: ഓഗസ്റ്റ് 5 – 10

അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ: ഓഗസ്റ്റ് 10 – 14

ഹൈദരാബാദ്, ജയ്പൂർ: ഓഗസ്റ്റ് 11 – 17

നോയിഡ, താനെ: സെപ്റ്റംബർ 21 – 22

ഭുവനേശ്വർ, കോയമ്പത്തൂർ, എറണാകുളം, ഇന്ദോർ, വിശാഖപട്ടണം: സെപ്റ്റംബർ 23 – 24

ഭോപ്പാൽ, ചണ്ഡീഗഡ്, ദുർഗാപൂർ, ഗുവാഹത്തി, കാൺപൂർ, ലഖ്‌നൗ, നാഗ്പൂർ, പട്‌ന, റായ്പൂർ, രാജ്‌കോട്ട്, റാഞ്ചി, രത്‌ലാം, വഡോദര: സെപ്റ്റംബർ 25

കഴിഞ്ഞ പ്ലേസ്‌മെന്റിലെ പ്രകടനം

മുൻപ് നടന്ന 64-ാമത് ക്യാമ്പസ് പ്ലേസ്‌മെന്റിൽ തൊഴിൽദാതാക്കളിൽ നിന്നും ഉദ്യോഗാർത്ഥികളിൽ നിന്നും മികച്ച പങ്കാളിത്തമാണ് ലഭിച്ചത്. 183 സ്ഥാപനങ്ങൾ പങ്കെടുത്ത റിക്രൂട്ട്‌മെന്റ് ഡ്രൈവിൽ 2,570 പേർക്ക് ജോലി ലഭിച്ചിരുന്നു. കഴിഞ്ഞ തവണ വാഗ്ദാനം ചെയ്ത ഏറ്റവും ഉയർന്ന വാർഷിക ശമ്പളം 27.50 ലക്ഷം രൂപയായിരുന്നു. ശരാശരി ശമ്പളം പ്രതിവർഷം 13 ലക്ഷം രൂപയുമായിരുന്നു.

ക്യാൻസർ വരുന്നതിനെ തടയാൻ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട 4 പഴങ്ങൾ

ദൈനംദിന ജീവിതശൈലികളും ഭക്ഷണരീതികളുമെല്ലാം നമ്മുടെ ആരോഗ്യത്തെ നന്നായി സ്വാധീനിക്കാറുണ്ട്. ക്യാൻസർ സാധ്യത കുറയ്ക്കുന്നതിന് ദിവസവും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ ഇതാണ്.

മാങ്ങ
മാങ്ങയിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് അനിയന്ത്രിതമായി കോശങ്ങൾ വളരുന്നതിനെ ചെറുക്കും.

നെല്ലിക്ക

നെല്ലിക്കയിൽ ആന്റിക്യാൻസർ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ക്യാൻസർ പോലുള്ള രോഗങ്ങളെ ചെറുക്കാൻ സഹായിക്കും.

ചക്ക

ചക്കയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും ക്യാൻസർ രോഗത്തെ ചെറുക്കാനും സഹായിക്കും.

ബ്ലാക്ക് പ്ലംസ്

ബ്ലാക്ക് പ്ലംസിൽ ധാരാളം ബയോആക്റ്റീവ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ദോഷകരമായ കോശങ്ങളുടെ വളർച്ചയെ തടയും.

സ്കൂളുകളില് കാശില്ലാതെ നിര്‍ദ്ദേശിച്ച സൂപ്പര്‍ മെനുവില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറി

തിരുവനന്തപുരം: സങ്കല്‍പ ലോകത്ത് കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌കൂള്‍ ഉച്ച ഭക്ഷണ മെനു പരിഷ്‌കരണത്തില്‍ നിന്നു യാഥാര്‍ഥ്യബോധമുണ്ടായി പുതിയ സര്‍ക്കാര്‍. കാശില്ലാതെ നിര്‍ദ്ദേശിച്ച സൂപ്പര്‍ മെനുവില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറി. ഫ്രൈഡ് റൈസും ബിരിയാണിയും മുതല്‍ മുട്ട അവിയലും മുട്ടറോസ്റ്റും വരെയുള്ള വിഭവങ്ങളോടെയാണ് കഴിഞ്ഞ അധ്യയന വര്‍ഷത്തിന്റെ തുടക്കത്തില്‍ അന്നത്തെ സര്‍ക്കാര്‍ മെനു പരിഷ്‌കരിച്ചത്. എന്നാല്‍ ഭക്ഷണത്തിനുള്ള തുച്ഛമായ സര്‍ക്കാര്‍ വിഹിതത്തില്‍ വര്‍ധന വരുത്താത്തതിനാല്‍ ഭൂരിപക്ഷം സ്‌കൂളുകളിലും പരിഷ്‌കാരം കടലാസില്‍ ഒതുങ്ങി. ഇതോടെയാണ് ഈ അധ്യയന വര്‍ഷം വീണ്ടും ചോറും രണ്ട് കറികളും എന്ന പഴയരീതി മതിയെന്ന നിര്‍ദേശം.

സ്‌കൂളിലെ ഉച്ചഭക്ഷണ കമ്മിറ്റിക്ക് മെനു തീരുമാനിക്കാമെന്നാണ് വകുപ്പ് പുറത്തിറക്കിയ പുതിയ മാര്‍ഗരേഖയില്‍ പറയുന്നത്. ചോറിനൊപ്പം രണ്ട് കറികള്‍ നിര്‍ബന്ധമായും നല്‍കണമെന്നും നിശ്ചിത അളവില്‍ പച്ചക്കറികളും പയര്‍ വര്‍ഗങ്ങളും ഉള്‍പ്പെടുത്തണമെന്നും മാത്രമാണ് നിര്‍ദേശം. രണ്ടാഴ്ചത്തേയ്ക്കുള്ള സാംപിള്‍ മെനുവും പ്രസിദ്ധീകരിച്ചു. ഇതില്‍ തേങ്ങാച്ചോറ്, കാരറ്റ് ചോറ്, നാരങ്ങാച്ചോറ്, വെജിറ്റബിള്‍ ബിരിയാണി, മുട്ടക്കറി എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും നിര്‍ബന്ധമല്ല. ഫണ്ടിന്റെ ലഭ്യത അനുസരിച്ചും കുട്ടികളുടെ താത്പര്യം കണക്കിലെടുത്തും മീനും ഇറച്ചിയും മെനുവില്‍ ഉള്‍പ്പെടുത്താമെന്നാണ് നിര്‍ദേശം. അഞ്ച് പൈസ കൂടുതല്‍ അനുവദിച്ചിട്ടില്ലെന്ന കാര്യം മറന്ന് പ്രഥമാധ്യാപകരെ പ്രശ്നത്തിലാക്കുന്ന രീതി മാറിയത് ആശ്വാസമായെന്നാണ് അധ്യാപകരുടെ അഭിപ്രായം. മുന്‍കാലങ്ങളില്‍ കുട്ടികളുടെ എണ്ണം കൂട്ടിക്കാണിച്ച് അതില്‍നിന്നും കിട്ടുന്ന വരുമാനം അധികച്ചെലവിനായി അധ്യാപകര്‍ കണ്ടെത്തുമായിരുന്നു. എന്നാല്‍ നൂണ്‍ മീല്‍ഓഫിസര്‍മാരുടെ കര്‍ശന പരിശോധനയും പുതിയ രീതിയിലെ കൃത്യമായ എണ്ണമെടുപ്പും ഇത്തരം ‘ക്രമക്കേട്’കാട്ടുന്നതില്‍നിന്നും അധ്യാപകരെ പിന്മാറ്റിയത് പ്രശ്നമായിരുന്നു.

അഞ്ചാം ക്ലാസുവരെ 6.19 രൂപയും ആറ് മുതല്‍ എട്ടുവരെ ക്ലാസുകളില്‍ 9.29 രൂപയും മാത്രമാണ് ഒരുദിവസത്തെ ഭക്ഷണവിഹിതമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്നത്. പാചകവാതക വില ഇരട്ടിയോളമാകുകയും മുട്ടയ്ക്കും പാലിനുമെല്ലാം വില കൂടുകയും ചെയ്തതോടെ ഈ അധ്യയന വര്‍ഷം ഉച്ചഭക്ഷണ പദ്ധതി കൂടുതല്‍ പ്രതിസന്ധിയിലാണ്.

ഏഴാം നിലയിൽ നിന്ന് വീണ് മുൻ മന്ത്രി മരിച്ചു; അപകടം എംഎൽഎമാർ താമസിക്കുന്ന കെട്ടിടത്തിൽ, മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി

ലക്നൗ: ഉത്തർപ്രദേശ് മുൻ മന്ത്രിയും ബിജെപി നേതാവുമായ നാനക് റാം ഭുർജി (68) കെട്ടിടത്തിൽനിന്നും വീണു മരിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ലക്നൗവിലെ ഹസ്രത്ഗഞ്ചിലെ യുപി എംഎൽഎമാർക്ക് താമസിക്കാൻ നിർമിച്ച കെട്ടിടസമുച്ചയത്തിന്റെ ഏഴാം നിലയിൽ നിന്നും നാനക് റാം വീണത്.

Also Read: ആന്ധ്ര മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടു, സെൽഫിയെടുത്തു, ഒരുമിച്ച് ഭക്ഷണം കഴിച്ചു; മൂന്നാം നാൾ പെൺകുട്ടി ജീവനൊടുക്കി, കുടുംബ പ്രശ്നമെന്ന് കുറിപ്പ്

ബിജെപി ഒബിസി മോർച്ചയുടെ യുപി സംസ്ഥാന സെക്രട്ടറിയായിരുന്നു. ഹസ്രത്ഗഞ്ചിലെ ‘ദാരൂൾ ഷഫ’ ന്യൂ എം.എൽ.എ റെസിഡൻസ് സമുച്ചയത്തിന് പിൻവശത്തെ കെട്ടിടത്തിനു മുകളിൽനിന്നും ഒരാൾ വീണതായി പൊലീസ് ഔട്ട്പോസ്റ്റിൽ വിവരം ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥരെത്തി നാനക് റാമിനെ ആശുപത്രിയിലേക്ക് മാറ്റിയത്.

ഇന്നലെ ഉച്ചയ്ക്ക് 2.35 ഓടെയാണ് നാനകിനെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും നാനക് റാം മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. തുടർന്ന് പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നാനക് റാം ഭൂർജി കുറച്ചുകാലമായി തീവ്രമായ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹം പലപ്പോഴും എം.എൽ.എ ക്വാർട്ടേഴ്സിന് ചുറ്റും കറങ്ങിനടക്കാറുണ്ടായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേർത്തു.

നാനക് റാം താഴേക്ക് വീണ കെട്ടിടത്തിൽ അദ്ദേഹത്തിനു മുറി അനുവദിച്ചിരുന്നില്ലെന്നും എങ്ങനെ അവിടെ എത്തി, എന്തിന് എത്തി എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിലാണെന്നും പൊലീസ് പറഞ്ഞു. അപകടം സംഭവിച്ച സ്ഥലത്തെ സിസിടിവി ക്യാമറകൾ അടക്കം പരിശോധിക്കാൻ പൊലീസ് നടപടികൾ ആരംഭിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

ആന്ധ്ര മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ടു, സെൽഫിയെടുത്തു, ഒരുമിച്ച് ഭക്ഷണം കഴിച്ചു; മൂന്നാം നാൾ പെൺകുട്ടി ജീവനൊടുക്കി, കുടുംബ പ്രശ്നമെന്ന് കുറിപ്പ്

അമരാവതി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും സംവാദം നടത്തുകയും ചെയ്ത പത്താം ക്ലാസ് വിദ്യാർഥിനിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പോളവാരം ജില്ലയിലെ രമ്പചോഡവരം സ്വദേശിനിയായ മുർറം ശിവാനി (15) ആണ് മരിച്ചത്. സ്കൂളിൽ വച്ചുനടന്ന പരിപാടിയിൽ ചന്ദ്രബാബു നായിഡുവിനൊപ്പം വേദി പങ്കിടുകയും ഒരുമിച്ച് സെൽഫിയെടുക്കുകയും ചെയ്ത പെൺകുട്ടി മൂന്ന് ദിവസം കഴിഞ്ഞപ്പോഴാണ് ജീവനൊടുക്കിയത്. രാമ്പച്ചോദാവരം മണ്ഡലത്തിലെ ഇർലപ്പള്ളി ഗ്രാമത്തിലാണ് നായിഡുവിനൊപ്പം പിടിഎ മീറ്റിങ്ങിൽ പങ്കെടുത്ത പത്താം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയാണ് ആത്മഹത്യ ചെയ്തത്.

Also Read: വർഷങ്ങളായുള്ള പ്രണയം, വിവാഹത്തിന് സമ്മതിക്കാതെ സർക്കാർ ജീവനക്കാരൻ, ചോദ്യം ചെയ്ത കാമുകിയെ ബൈക്കിൽ വലിച്ചിഴച്ചു

കഴിഞ്ഞ ജൂലൈ 24-ന് നടന്ന പരിപാടിയിൽ പങ്കെടുക്കുമ്പോൾ മുഖ്യമന്ത്രി വിദ്യാർഥിനിയെ ഒപ്പം ഇരിക്കാൻ ക്ഷണിക്കുകയും സംസാരിക്കുകയും, വിദ്യാർഥികൾക്കൊപ്പം ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു. രാമ്പച്ചോദാവരം സർക്കാർ സ്കൂളിൽ വച്ചായിരുന്നു മുഖ്യമന്ത്രി കുട്ടികളുമായി സംവദിച്ചത്. സംഭവം നടന്ന് മൂന്നാം ദിനം ഇർലപ്പള്ളി ഗ്രാമത്തിലെ മുത്തശ്ശിയുടെ വീട്ടിലാണ് പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്ഷിതാക്കളോടു ക്ഷമ ചോദിച്ചുകൊണ്ട് എഴുതിയ കത്തും കണ്ടെടുത്തിട്ടുണ്ട്. സ്വപ്നങ്ങൾ നേടിയെടുക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും ജീവിതം വളരെ ബുദ്ധിമുട്ടിലാണെന്ന് കുറിപ്പിലുണ്ട്.

പരിപാടിയുടെ അവതാരകയായി മികച്ച രീതിയിൽ പ്രവർത്തിച്ചത് ശിവാനിയായിരുന്നു. മുഖ്യമന്ത്രിയോട് തന്റെ പഠനത്തെക്കുറിച്ചും ഭാവി ലക്ഷ്യങ്ങളെക്കുറിച്ചും ശിവാനി സംസാരിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ വേർപാടിൽ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു അനുശോചനം രേഖപ്പെടുത്തി. ശിവാനിക്ക് ഉയർന്ന ലക്ഷ്യങ്ങളും സ്വപ്നങ്ങളുമുണ്ടായിരുന്നുവെന്നും, ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ ധൈര്യത്തോടെ നേരിടണമെന്നും വിദ്യാർഥികളോട് അദ്ദേഹം അഭ്യർത്ഥിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

മാനസിക വിഷമങ്ങൾ നേരിടുന്ന കുട്ടികൾ കുടുംബാംഗങ്ങളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും അവർക്ക് പ്രിയപ്പെട്ടവരിൽ നിന്നും പിന്തുണ തേടണമെന്നും ഒരു പൊതുപരിപാടിയിൽ പങ്കെടുക്കവേ നായിഡു പറഞ്ഞു. എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരമുണ്ടെന്നും ആത്മഹത്യ ചെയ്ത പെൺകുട്ടിയെ അനുസ്മരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. കുടുംബ പ്രശ്നങ്ങളെത്തുടർന്നുള്ള മാനസിക വിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056,

വർഷങ്ങളായുള്ള പ്രണയം, വിവാഹത്തിന് സമ്മതിക്കാതെ സർക്കാർ ജീവനക്കാരൻ, ചോദ്യം ചെയ്ത കാമുകിയെ ബൈക്കിൽ വലിച്ചിഴച്ചു

പട്ന: വിവാഹത്തേക്കുറിച്ചുള്ള തർക്കത്തിന് പിന്നാലെ കാമുകിയെ ബൈക്കിൽ വലിച്ചിഴച്ച് യുവാവ്. ബീഹാറിലെ നളന്ദയിലാണ് സംഭവം. മോട്ടോർ സൈക്കിളിൽ തൂങ്ങിക്കിടന്ന യുവതിയുമായി നിയന്ത്രണം നഷ്ടമായ റോഡരികിൽ ബൈക്ക് ഇടിച്ച് മറിഞ്ഞതോടെ യുവാവിനെ കയ്യേറ്റം ചെയ്ത് നാട്ടുകാർ.

Also Read: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; 7 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നതും പോലീസ് അന്വേഷണം ആരംഭിച്ചതും. നവാദ ജില്ലക്കാരനായ കാമുകനെ കാണാനായാണ് യുവതി രാജ്ഗീറിലേക്ക് എത്തിയത്. ഇരുവരും ദീർഘകാലമായി പ്രണയത്തിലായിരുന്നുവെന്നും രാജ്ഗീറിൽ വെച്ച് പതിവായി കണ്ടുമുട്ടാറുണ്ടായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കുന്നു. കൂടിക്കാഴ്ചയ്ക്കിടെ യുവതി വീണ്ടും വിവാഹകാര്യം ഉന്നയിച്ചതാണ് തർക്കത്തിന് കാരണമായത്. നവാദ ജില്ലയിലെ നർദിഗഞ്ച് ബ്ലോക്കിൽ സർവേ ഉദ്യോഗസ്ഥനായി ജോലി ചെയ്യുന്ന യുവാവ് വിവാഹത്തിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ രൂക്ഷമായ വാക്കുതർക്കമുണ്ടായി. തുടർന്ന് അവിടെനിന്ന് സ്ഥലംവിടാൻ യുവാവ് തീരുമാനിക്കുകയായിരുന്നു.

യുവാവ് ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോകാൻ ശ്രമിച്ചപ്പോൾ യുവതി ബൈക്കിൽ പിടിച്ച് തടയാൻ ശ്രമിച്ചു. എന്നാൽ വാഹനം നിർത്താൻ തയ്യാറാകാതിരുന്ന ഇയാൾ യുവതിയെ റോഡിലൂടെ നൂറുമീറ്ററോളം വലിച്ചിഴച്ചുകൊണ്ട് ബൈക്ക് മുന്നോട്ട് ഓടിച്ചുപോവുകയായിരുന്നു. ഈ സമയം വഴിപോക്കരായ ആളുകൾ ബൈക്കിന് പിന്നാലെ ഓടുകയും ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി വാഹനം നിർത്താൻ ആവശ്യപ്പെടുകയും ചെയ്യുന്നത് പ്രചരിക്കുന്ന വീഡിയോയിൽ കാണാം. തുടർന്ന് നിയന്ത്രണം വിട്ട മോട്ടോർ സൈക്കിൾ മറിഞ്ഞ് രണ്ടുപേരും റോഡിലേക്ക് വീഴുകയായിരുന്നു.

ഉടൻ തന്നെ നാട്ടുകാർ ഓടിയെത്തി യുവതിയെ രക്ഷപ്പെടുത്തുകയും ചെയ്തു. സംഭവസ്ഥലത്തുണ്ടായിരുന്ന ചിലർ യുവാവിനെ ചോദ്യം ചെയ്‌തെങ്കിലും മറ്റുള്ളവർ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. നാട്ടുകാർ ചോദ്യം ചെയ്തപ്പോൾ യുവതി തന്റെ ഭാര്യയാണെന്നും ഇത് തങ്ങളുടെ കുടുംബകാര്യമാണെന്നുമാണ് യുവാവ് അവകാശപ്പെട്ടത്. നാലോ അഞ്ചോ ദിവസം മുമ്പാണ് ഈ സംഭവം നടന്നതെന്നും പ്രണയിതാക്കൾ തമ്മിലുള്ള വിവാഹതർക്കമാണ് ഇതിന് പിന്നിലെന്നും രാജ്ഗീർ സ്റ്റേഷൻ ഹൗസ് ഓഫീസർ അഭിജീത് കുമാർ അറിയിച്ചു. സംഭവത്തിൽ യുവതി നവാദയിലെ നർദിഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ടെന്നും പ്രതിക്കെതിരെ നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.