ഹെയർ കട്ടിംഗ് , ബ്യൂട്ടീഷൻ പഠിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു

തൊടുപുഴ:സംസ്ഥാനതലത്തിൽ ഹെയർ കട്ടിംഗ്,​ ബ്യൂട്ടീഷൻ പഠിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചു .
സ്‌റ്റൈൽജൻ ബ്യൂട്ടീഷൻ അക്കാഡമി മാനവ വികസന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പുരുഷൻമാർക്കും വനിതകൾക്കുമായി സൗജന്യ നിരക്കിൽ മൂന്നുമാസത്തെ ഹെയർ കട്ടിം​ഗ്, ബ്യൂട്ടീഷൻ ക്ലാസുകൾ ഏപ്രിൽ 27 തീയതി മുതൽ ആരംഭിക്കും .

ഭിന്നശേഷിക്കാർ, ട്രാൻസ്‌ജെൻഡർ എന്നിവരെ സൗജന്യമായിട്ടാണ് പഠിപ്പിക്കുന്നത്. 18 വയസ്സു മുതൽ 50 വയസ്സുവരെയുള്ളവർക്ക് അഡ്മിഷൻ നേടാം . താൽപ്പര്യമുള്ളവർ 24ന് വൈകിട്ട് 5 മണിക്ക് മുമ്പ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോമിനും കൂടുതൽ വിവരങ്ങൾക്കും ഉടൻ വിളിക്കുക.ഫോൺ: 9809921065, 7907124301

Advertisement