ഗുരുവായൂർ ക്ഷേത്രത്തിൽ റെക്കോഡ് ഭണ്ഡാരം വരവ്; ലഭിച്ചത് അഞ്ചേ മുക്കാൽ കോടി രൂപ; നാലു കിലോയോളം സ്വർണവും ഭണ്ഡാരത്തിൽ

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇക്കുറി റെക്കോർഡ് ഭണ്ഡാരം വരവ്. ഏപ്രിൽ മാസത്തെ വരവ് കണക്കാക്കിയപ്പോഴാണിത്.

ആകെ ലഭിച്ചത് 5.74 കോടിയിലേറെ രൂപയാണ്. അഞ്ചരകോടി രൂപയിലേറെ ലഭിക്കുന്നത് ഇതാദ്യമായാണ്. വിഷു ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ ദർശനത്തിന് കൂടുതൽ ആളുകളെത്തിയതാണ് ഭണ്ഡാരം വരവ് വർധിക്കാനുള്ള കാരണം. അഞ്ച് കോടി രൂപ കടക്കുന്നത് തന്നെ വളരെ അപൂർവമായിട്ടായിരുന്നു. മൂന്ന് കിലോ 98 ഗ്രാം സ്വർണ്ണവും 11 കിലോ 630 ഗ്രാം വെള്ളിയും ലഭിച്ചു.

Advertisement