SSLC യോഗ്യത യുള്ള യുവതീ യുവാ ക്കൾക്ക് പോലീസ് കോൺസ്റ്റബിൾ ആവാം | 24,000+ ഒഴിവുകൾ

വിവിധ കേന്ദ്ര സേനകളിൽ ഉൾപ്പെടെ 24,369 ഒഴിവുകളിലേക്കു സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം. അവസാന തീയതി: നവംബർ 30. https://ssc.nic.in

∙ ഒഴിവുകൾ: സിഐഎസ്എഫ്– 100, ബിഎസ്എഫ്– 10,497, എസ്എസ്ബി– 1284, അസം റൈഫിൾസ്– 1697, ഐടിബിപി– 1613, എസ്എസ്എഫ്– 103, സിആർപിഎഫ്- 8911, നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ- 164
യോഗ്യത: പത്താം ക്ലാസ്.

∙ശാരീരിക യോഗ്യത: പുരുഷൻ: ഉയരം: 170 സെ.മീ, നെഞ്ചളവ്: 80 സെ.മീ (വികസിപ്പിക്കുമ്പോൾ 85 സെ.മീ), (പട്ടികവർഗം യഥാക്രമം 162.5 സെ.മീ. 76–81 സെ.മീ).

സ്‌ത്രീ: ഉയരം: 157 സെ.മീ (പട്ടിക വർഗം 150 സെമീ), തൂക്കം ഉയരത്തിന് ആനുപാതികം.

∙ പ്രായം: 01.01.2023 ന് 18–23 (എസ്‌സി/എസ്ടിക്ക് 5 വർഷവും ഒബിസിക്കു 3 വർഷവും ഇളവ്).

∙ ശമ്പളം: ലവൽ 3: 21,700– 69,100 രൂപ (എൻസിബി ശിപായ് തസ്തികയിൽ ലവൽ 1: 18,000–56,900 രൂപ)

Advertisement