ഇന്റലിജൻസ് ബ്യൂറോ സബ്സിഡിയറികളിൽ പത്താം ക്ലാസുകാർക്ക് അവസരം; 1671 ഒഴിവുകൾ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഇന്റലിജൻസ് ബ്യൂറോയുടെ സബ്സിഡിയറികളിൽ സെക്യൂരിറ്റി അസിസ്റ്റന്റ്എക്സിക്യൂട്ടീവ്, മൾട്ടി ടാസ്കിങ് സ്റ്റാഫ്/ജനറൽ തസ്‌തികകളിലായി 1671 ഒഴിവ്.നേരിട്ടുള്ള നിയമനം.

ജനറൽ സെൻട്രൽ സർവീസ്, (ഗ്രൂപ്പ് സി) നോൺ ഗസറ്റഡ്, നോൺ മിനിസ്‌റ്റീരിയൽ തസ്‌തികയാണ്.തിരുവനന്തപുരം ഉൾപ്പെട്ട സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോയിൽ (എസ്ഐബി) 133 ഒഴിവുണ്ട്. നവംബർ 25 വരെ ഓൺലൈനായി അപേക്ഷിക്കാം..


യോഗ്യത: പത്താം ക്ലാസ് ജയം/തത്തുല്യം, അപേക്ഷിക്കുന്ന ബ്യൂറോ ഉൾപ്പെടുന്ന റീജനിലെ പ്രാദേശികഭാഷാ പരിജ്‌ഞാനം.താമസിക്കുന്ന സ്ഥലത്തെ ‘Domicile’ സർട്ടിഫിക്കറ്റ്. വിജ്ഞാപനത്തിന്റെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ന്റെ നവംബർ 5-11 ലക്കത്തിൽ പ്രസിദ്ധീകരിച്ചു.

പ്രായവും ശമ്പളവും.
സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ്: 27 കവിയരുത്; 21,700-69,100.

∙മൾട്ടി ടാസ്കിങ് സ്റ്റാഫ് /
ജനറൽ: 18-25; 18,000-56,900.

ഫീസ്: ഫീസ് അടയ്ക്കുന്നതു സംബന്ധിച്ച വിവരങ്ങൾ പട്ടികയിൽ കാണുക. ഓൺലൈനായും എസ്ബിഐ ചലാനായും ഫീസ് അടയ്ക്കാം.


കേന്ദ്ര സർക്കാരിനു കീഴിൽ ഗ്രൂപ്പ് സി തസ്തികകളിലെ സ്ഥിരം ജീവനക്കാരായ വിമുക്തഭടൻമാരും ഫീസ് അടയ്ക്കണം. തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ അടിസ്‌ഥാനമാക്കി. പരീക്ഷാ സിലബസ് ഇതോടൊപ്പം പട്ടികയിൽ. www.mha.gov.in;

Advertisement