കേന്ദ്ര സായുധ പൊലീസ്‌ സേനകളിൽ ചേരാം

Advertisement

ന്യൂഡൽഹി: കേന്ദ്ര സായുധ പൊലീസ് സേനകളിലെ വിവിധ തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. വിവിധ സേനകളിലായി 24369 ഒഴിവുണ്ട്.

ബോർഡർ സെക്യൂരിറ്റി ഫോഴ്സ് (BSF), സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്(CISF), സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ്(CRPF), ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ്(ITBP), സശസ്ത്ര സീമ ബൽ(SSB), സെക്രട്ടറിയറ്റ് സെക്യൂരിറ്റി ഫോഴ്സ്(SSF) എന്നിവയിൽ കോൺസ്റ്റബിൾ(ജനറൽ ഡ്യൂട്ടി), അസം റൈഫിൾസിൽ(AR) റൈഫിൾമാൻ(ജനറൽ ഡ്യൂട്ടി), നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയിൽ(NCB) ശിപായി എന്നീ തസ്തികകളിലാണ് അവസരം. പത്താം ക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം: 18–-23. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, കായിക ക്ഷമതാ പരീക്ഷ, വൈദ്യപരിശോധന തുടങ്ങിയവ ഉണ്ടാവും.

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ 2023 ജനുവരിയിൽ. കേരളവും ലക്ഷദ്വീപും ഉൾപ്പെടുന്ന റീജിയനിൽ കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കൊല്ലം, കോട്ടയം, തിരുവനന്തപുരം, കവറത്തി എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്. അപേക്ഷ ഓൺലൈനായി. അവസാന തീയതി നവംബർ 30. വിശദവിവരങ്ങൾക്ക് സ്റ്റാഫ് സെലക്ഷൻ കമീഷന്റെ വെബ്സൈറ്റ് https://ssc.nic.in കാണുക.

Advertisement