പരീക്ഷാ ഭവനിൽ സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമർ അപേക്ഷ ക്ഷണിച്ചു

Advertisement

പരീക്ഷാഭവനിൽ സീനിയർ കമ്പ്യൂട്ടർ പ്രോഗ്രാമറുടെ ഒഴിവിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു.
എം.സി.എ/ബി.ടെക് (ഐ.ടി/സി.എസ്) എം.എസ്സി (ഐ.ടി/സി.എസ്) (റഗുലർ ഫുൾടൈം കോഴ്സ് കേരളത്തിലെ യൂണിവേഴ്സിറ്റികൾ അംഗീകരിച്ചിട്ടുള്ളത്) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

കമ്പ്യൂട്ടർ നെറ്റ്വർക്സ്, ഡി.ബി.എം.എസ്, നെറ്റ്വർക്ക് ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയിലെ അറിവ്, പി.എച്ച്.പി ഉപയോഗിച്ചുള്ള സോഫ്റ്റ്വെയർ ഡെവലപ്മെന്റിലും അനുബന്ധ ഫ്രെയിം വർക്കുകളിലും കുറഞ്ഞത് 3 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.
പ്രവൃത്തിപരിചയം- കുറഞ്ഞത് 3 വർഷം (വിദ്യാഭ്യാസ യോഗ്യത നേടിയശേഷം). അപേക്ഷകൾ, ബയോഡാറ്റാ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം നവംബർ 10ന് മുമ്പ്, ഇമെയിൽ വിലാസത്തിൽ അയയ്ക്കണം.
pareekshabhavandsection@gmail.com

Advertisement