ബ്ലോക്ക് ടെക്‌നോളജി മാനേജർ: അഭിമുഖം 12-ന്

ആലപ്പുഴ: അഗ്രികൾച്ചറൽ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി (ആത്മ)യിൽ കരാർ അടിസ്ഥാനത്തിൽ ബ്ലോക്ക് ടെക്‌നോളജി മാനേജരെ നിയമിക്കുന്നു.

രണ്ട് ഒഴിവുകളുണ്ട്. കൃഷി, വെറ്ററിനറി ആൻഡ് അനിമൽ ഹസ്ബന്ററി, ഫിഷറീസ്, ഡയറി ടെക്‌നോളജി മേഖലകളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.

പ്രതിമാസം 29,535 രൂപ ഹോണറേറിയം ലഭിക്കും. പ്രായപരിധി: 20-45 വയസ്സ്. താത്പര്യമുള്ളവർക്ക് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും ബയോഡേറ്റയും സഹിതം ഒക്ടോബർ 12-ന് രാവിലെ 11 മണിക്ക് ആത്മ പ്രോജക്‌ട് ഡയറക്ടറുടെ കളർകോടുള്ള കാര്യാലയത്തിൽ അഭിമുഖത്തിനെത്താം. കമ്ബ്യൂട്ടർ പരിജ്ഞാനം, മാതൃഭാഷ കൈകാര്യം ചെയ്യാനുള്ള പ്രാവീണ്യം എന്നിവയ്ക്ക് മുൻഗണന. ഫോൺ: 0477 2962961.

Advertisement