എം. സാൻഡ് യൂണിറ്റിൽ ടിപ്പർ ലോറി മറിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു

Advertisement

കോഴിക്കോട്. ചാത്തമംഗലം കട്ടാങ്ങലിലെ എം. സാൻഡ് യൂണിറ്റിൽ ടിപ്പർ ലോറി മറിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു. ബംഗാൾ സ്വദേശി മുന്ന ആല(24)മാണ് മരിച്ചത് ലോറിയുടെ അടിയിൽ കുടുങ്ങിയാണ് അപകടം ഉണ്ടായത്. ഗുരുതര പരുക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ടിപ്പറിന്റെ മുകളിൽ കയറി എം സാൻഡ് തട്ടി നിരത്തുകയായിരുന്നു ഇയാൾ. ടിപ്പറിൽ എം സാൻഡ് കയറ്റുന്നതിനിടെ ടിപ്പർ ഉരുണ്ടുപോയി തൊട്ടടുത്ത കുഴിയിലേക്ക് മറിയുകയായിരുന്നു. കട്ടാങ്ങലിലെ ബ്ലൂ റോക്ക് എം സാൻഡ് യൂണിറ്റിലാണ് അപകടം ഉണ്ടായത്. മൃതദേഹം മോർച്ചറിയിലേക്ക്‌ മാറ്റി.

Advertisement