29.5 C
Kollam
Tuesday 8th September, 2026 | 11:36:56 AM
Home Lifestyle Health & Fitness ദിവസവും പേരയ്ക്ക കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ഇതാണ്

ദിവസവും പേരയ്ക്ക കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ ഇതാണ്

ഒഴിച്ചുകൂടാൻ കഴിയാത്ത പഴവർഗ്ഗമാണ് പേരയ്ക്ക. ഇത് ദിവസവും കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പേരയ്ക്കയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

കൊളസ്‌റ്ററോൾ കുറയ്ക്കുന്നു

കൊളസ്‌റ്ററോൾ കുറയ്ക്കാൻ ദിവസവും പേരയ്ക്ക കഴിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങൾ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുകയും രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു.

ആർത്തവ വേദന കുറയ്ക്കുന്നു

പേരയ്ക്കയിൽ അടങ്ങിയിരിക്കുന്ന ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്നു.

മലബന്ധം തടയുന്നു

പേരയ്ക്കയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും മലബന്ധം തടയുകയും ചെയ്യുന്നു.

രോഗ പ്രതിരോധശേഷി കൂട്ടുന്നു

പേരയ്ക്കയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കുന്നു.

ചർമ്മാരോഗ്യം വർധിപ്പിക്കുന്നു

ഇതിൽ ധാരാളം ആന്റിഓക്സിഡന്റ് ഗുണങ്ങളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ദിവസവും ഇത് കഴിക്കുന്നത് ചർമ്മാരോഗ്യം വർധിപ്പിക്കാൻ സഹായിക്കുന്നു.