ജലദോഷമോ? ഇവയൊന്ന് പരീക്ഷിച്ച് നോക്കൂ

കാലാവസ്ഥ മാറ്റം മൂലമുണ്ടാകുന്ന ജലദോഷം പലരെയും വിഷമിപ്പിക്കുന്നുണ്ടാകാം. പലപ്പോഴും പ്രതിരോധശേഷി കുറഞ്ഞവരിലാണ് ഇത്തരത്തിൽ പെട്ടെന്ന് ജലദോഷവും തുമ്മലും മറ്റും ഉണ്ടാകുന്നത്.

ഇവയെ പെട്ടെന്ന് ശമിക്കാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം. പെപ്പർ മിന്റ് ചായ ആണ് ആദ്യമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആന്റി ഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയ പെപ്പർ മിന്റ് ചായ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ജലദോഷവും തുമ്മലും അകറ്റാനും രോഗ പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കും.
ജിഞ്ചർ- ലെമൺ ടീയാണ് രണ്ടാമതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. ആന്റി ഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയ ജിഞ്ചർ- ലെമൺ ടീ കുടിക്കുന്നതും ജലദോഷം മൂലമുള്ള വിഷമങ്ങളെ ശമിപ്പിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

ഗ്രീൻ ടീയാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. വിറ്റാമിൻ സിയും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഗ്രീൻ ടീ കുടിക്കുന്നതും ജലദോഷത്തെ ശമിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. നാരങ്ങാ വെള്ളത്തിനൊപ്പം തേൻ ചേർത്ത് കുടിക്കുന്നതും ജലദോഷത്തിൽ നിന്നും ശമനം ലഭിക്കാൻ സഹായിക്കും. തേനിൽ പല തരം ആന്റി ബാക്ടീരിയൽ, ആന്റി മൈക്രോബിയൽ ഗുണങ്ങളുണ്ട്. ഇവ ജലദോഷവും തുമ്മലും മാറാൻ സഹായിക്കും.

മഞ്ഞൾ പാൽ ആണ് അവസാനമായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. മഞ്ഞളിലെ കുക്കുമിനും മറ്റ് ആന്റി ഓക്സിഡന്റുകളും ജലദോഷവും തുമ്മലും മാറാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

Advertisement