തന്റെ അപരയെ കണ്ട് അമ്പരന്ന് ശ്രദ്ധ കപൂർ

കഴിഞ്ഞ ദിവസം നടന്ന ഐപിഎല്‍ മത്സരത്തിനിടെ കാണികള്‍ക്കിടയില്‍ ശ്രദ്ധ കപൂറിന്റെ അപര സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോള്‍ തന്റെ അപരയെ കണ്ട് ശ്രദ്ധ തന്നെ അമ്പരന്നിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായാണ് താരം വാർത്ത പോസ്റ്റ് ചെയ്തത്.
ഇത് ഞാന്‍ തന്നെയല്ലേ എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പങ്കുവച്ചത്. കഴിഞ്ഞ ദിവസം മുംബൈയില്‍ വച്ച് നടന്ന മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മത്സരത്തിനിടെയാണ് ശ്രദ്ധയുടെ അപരയെ കാണികള്‍ കണ്ടെത്തിയത്. ഇത് വലിയ വാര്‍ത്തയാവുകയായിരുന്നു.

Advertisement