അല്ലു അര്‍ജുന് ഇന്ന് പിറന്നാള്‍… പുഷ്പ 2ന്റെ ടീസർ പുറത്തുവിട്ടു

അല്ലു അര്‍ജുന് ഇന്ന് 42ാം പിറന്നാള്‍. താരത്തിന് പിറന്നാള്‍ ആശംസ അറിയിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. താരത്തെ നേരിട്ട് കണ്ട് ആശംസകള്‍ അറിയിക്കാന്‍ ഇന്നലെ രാത്രി നൂറു കണക്കിന് ആരാധകരാണ് ഹൈദരാബാദിലെ വീടിനു മുന്നില്‍ എത്തിയത്.
ഇന്നലെ പാതിരാത്രിയോടെയാണ് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ തടിച്ചുകൂടിയത്. പിന്നാലെ വീടിന് പുറത്തെത്തിയ താരം ആരാധകരെ അഭിവാദ്യം ചെയ്തു. ആരാധകരുടെ പിറന്നാള്‍ ആശംസകള്‍ക്ക് താരം നന്ദി പറയുകയും ചെയ്തു.
താരത്തിന്റെ പിറന്നാളിനോടനുബന്ധിച്ച് പുഷ്പ 2ന്റെ ടീസറും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി കുറിച്ചുകൊണ്ട് താരം തന്നെയാണ് ടീസര്‍ റിലീസ് ചെയ്തത്.

Advertisement