ന്യയോര്‍ക്ക് നഗരത്തില്‍ അല്ലു അര്‍ജുനെ സ്വീകരിക്കാനെത്തിയത് ലക്ഷങ്ങള്‍

ന്യയോര്‍ക്ക്: ന്യൂയോര്‍ക്ക് തെരുവില്‍ അല്ലു അര്‍ജുനെ കാണാന്‍ തടിച്ച് കൂടിയത് ലക്ഷങ്ങള്‍. ഇതോടെ താരം ഇന്ത്യയിലെ മാത്രമല്ല ആഗോളതലത്തിലെ തന്നെ വമ്പന്‍ താരമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

ഗ്രാന്‍ഡ് മാര്‍ഷലില്‍ നടന്ന ഇന്ത്യ ഡേ പരേഡില്‍ പങ്കെടുക്കാനാണ് താരം ന്യൂയോര്‍ക്കില്‍ എത്തിയത്. അഞ്ച് ലക്ഷത്തിലേറെ പേരാണ് ഇവിടെ തങ്ങളുടെ പ്രിയതാരത്തെ കാണാനായി തടിച്ച് കൂടിയത്. ജനങ്ങളുടെ സ്‌നേഹവും കരുതലും അല്ലുഅര്‍ജുന് നാട്ടില്‍ മാത്രമല്ല വിദേശത്തുമുള്ള ആരാധക ബാഹുല്യമാണ് കാട്ടിത്തന്നത്.

ഇന്ത്യന്‍ ദേശീയ പതാകയേന്തി തുറന്ന ജീപ്പിലാണ് താരം പരേഡില്‍ പങ്കെടുത്തത്. ആരാധകരെ കൈവീശി കാട്ടിയും ചുംബനങ്ങള്‍ എറിഞ്ഞും അദ്ദേഹം ആവേശഭരിതരാക്കി. ഇത്രയും വലിയ ജനക്കൂട്ടം മുമ്പ് ഒരു താരത്തെയും കാണാന്‍ നഗരത്തില്‍ ഉണ്ടായിട്ടില്ല.

Advertisement