ഭാവിയിൽ ഒരു സിനിമയും 100 ദിവസം തിയറ്ററിൽ ഓടില്ല… ഗോഡ് ഫാദറിന്റെ റെക്കോർഡ് മലയാള സിനിമ ഉള്ളിടത്തോളം നിലനിൽക്കും… മുകേഷ്

ഭാവിയിൽ ഒരു സിനിമയും 100 ദിവസം തിയറ്ററിൽ ഓടില്ല എന്ന് നടൻ മുകേഷ്. അയ്യർ ഇൻ അറേബ്യ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. ഗോഡ് ഫാദറിന്റെ റെക്കോർഡ് മലയാള സിനിമ ഉള്ളിടത്തോളം അങ്ങനെ തന്നെ നിലനിൽക്കും. ഇനിവരുന്ന സിനിമകൾ കഷ്ടപ്പെട്ട് 50 ദിവസമായിരിക്കും ഓടുക എന്നും മുകേഷ് കൂട്ടിച്ചേർത്തു
സിനിമകൾ 100 കോടി ക്ലബ്ബിലും 150 കോടി ക്ലബ്ബിലുമൊക്കെ കയറി എന്നു പറയുന്നത് ​ഗിമിക്സാണെന്ന് മുകേഷ് കൂട്ടിച്ചേർത്തു.

Advertisement