ഗോവിന്ദ് പത്മസൂര്യയുടേയും ഗോപിക അനിലിന്റേയും വിവാഹം 28ന് വൈറല്‍ ആയി ഹല്‍ദി

പ്രേക്ഷകരുടെ പ്രിയതാരങ്ങളായ ഗോവിന്ദ് പത്മസൂര്യയുടേയും ഗോപിക അനിലിന്റേയും വിവാഹ ആഘോഷങ്ങള്‍ ഏറെ വാര്‍ത്താപ്രാധാന്യം ആണ് നേടുന്നത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് ഹല്‍ദി ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളാണ്.

കഴിഞ്ഞദിവസത്തെ ഹല്‍ദി ആഘോഷം തകര്‍പ്പനായിരുന്നു.

അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് ഹല്‍ദി ആഘോഷമാക്കുകയായിരുന്നു. നടിമാരായ മിയ, ഷഫ്‌ന, പൂജിത, സ്വാസിക തുടങ്ങിയവര്‍ ഹല്‍ദി ആഘോഷത്തിന് എത്തിയിരുന്നു. കൂടാതെ ടെലിവിഷന്‍, സോഷ്യല്‍ മീഡിയ താരങ്ങളും ചടങ്ങിന് എത്തി. ചുവപ്പ്, മഞ്ഞ കോമ്ബിനേഷനിലുള്ള വേഷത്തിലാണ് നവദമ്ബതികള്‍ എത്തിയത്. പാട്ടും ഡാന്‍സുമായി വമ്ബന്‍ ആഘോഷമായിരുന്നു. ചടങ്ങിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

ജനുവരി 28നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഗോവിന്ദ് പത്മസൂര്യ-ഗോപിക അനില്‍ വിവാഹം. കഴിഞ്ഞ ദിവസം ഗോപിക ബ്രൈഡ് ടുബി ആഘോഷമാക്കിയിരുന്നു. ഗോപികയുടെ അനിയത്തിയും നടിയുമായ കീര്‍ത്തന അനിലാണ് ആഘോഷ ചിത്രങ്ങള്‍ പങ്കിട്ടത്. കുടുംബാഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പം കേക്ക് മുറിച്ചും പാര്‍ട്ടി നടത്തിയുമാണ് ഗോപിക ബ്രൈഡ് ടു ബി ആഘോഷിച്ചത്.

Advertisement