സൂപ്പർ സ്റ്റാർ രജനീകാന്തിന് ഗോൾഡൻ ടിക്കറ്റ്, എല്ലാ ലോകകപ്പ് മത്സരവും നേരിട്ട് കാണാം

Advertisement

ചെന്നൈ: ഒക്ടോബർ അഞ്ചിന് ആരംഭിക്കുന്ന ഏകദിന ക്രിക്കറ്റിൽ ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) വിശിഷ്ടാതിഥിയായി സൂപ്പർ സ്റ്റാർ രജനീകാന്ത് പങ്കെടുക്കും.

ലോകകപ്പിനുള്ള ഗോൾഡൻ ടിക്കറ്റ് കഴിഞ്ഞ ദിവസം ബിസിസിഐ സെക്രട്ടറി ജയ്ഷാ രജനീകാന്തിനു സമ്മാനിച്ചു. ലോകകപ്പിന്റെ പ്രചാരണാർഥം വിവിധ മേഖലകളിലെ പ്രമുഖർക്ക് ബിസിസിഐ ഗോൾഡൻ ടിക്കറ്റ് നൽകുന്നുണ്ട്. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും നേരിട്ടു കാണാൻ ഗോൾഡൻ ടിക്കറ്റ് വഴി സാധിക്കും.

Advertisement