‘ഇന്നത്തേയ്ക്കു വേണ്ടി ജീവിക്കുക, നാളെ വരാനിരിക്കുന്നതേയുള്ളു’; വിഡിയോയുമായി റിമി

ദസറയിലെ പാട്ടിനു ചുവടുവച്ച് ഗായികയും നടിയും അവതാരകയുമായ റിമി ടോമി. ചിത്രത്തിനു വേണ്ടി സന്തോഷ് നാരായണൻ ഈണം പകർന്ന് അനിരുദ്ധ് രവിചന്ദറും ധീയും ചേർന്നാലപിച്ച ‘മൈനാരു വെട്ടി കാട്ടി’ എന്ന പാട്ടിനൊപ്പമാണ് റിമിയുടെ ചുവടുകൾ. മഞ്ഞ സാരിയും ചുവന്ന ബ്ലൗസും ധരിച്ച് അനുയോജ്യമായ ആഭരണങ്ങളും അണിഞ്ഞാണ് റിമി ടോമി ചുവടുവയ്ക്കുന്നത്.

‘ഇത് ഒക്കെ അല്ലെ ഒരു രസം! ഇന്നത്തേയ്ക്കു വേണ്ടി ജീവിക്കുക. നാളെ വരാനിരിക്കുന്നതേയുള്ളു’ എന്ന അടിക്കുറിപ്പോടെയാണ് റിമി നൃത്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. റിമിയുടെ പോസ്റ്റ് ഇതിനകം വൈറലായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി രംഗത്തെത്തുന്നത്.

സമൂഹമാധ്യമങ്ങളിൽ ഏറെ സജീവമാണ് റിമി ടോമി. പാട്ട് പാടുന്നതിന്റെയും നൃത്തം ചെയ്യുന്നതിന്റെയുമൊക്കെ വിഡിയോകൾ പോസ്റ്റ് ചെയ്യാറുമുണ്ട്. കുടുംബവിശേഷവും ഗായിക പങ്കുവയ്ക്കുന്നതു പതിവാണ്.

Advertisement