ഞാൻ സിംഗിൾ; ജീവിതത്തിൽ സ്വന്തം വീട്ടുകാരെയല്ലാതെ ആരെയും വിശ്വസിക്കരുത്: ദിയ കൃഷ്ണ

സമൂഹമാധ്യമങ്ങളിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. ഇൻസ്റ്റഗ്രാമിലൂടെയും മറ്റും ജീവിതത്തിലെ വിശേഷങ്ങൾ ദിയ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ആരാധകരുമായി സംവദിക്കുന്നതിനിടെ ദിയ പങ്കുവച്ച ചില വാക്കുകളാണ് വൈറൽ. ‘‘ജീവിതത്തിൽ നിന്ന് ഏറ്റവും കൂടുതൽ പഠിച്ച പാഠങ്ങൾ എന്തൊക്കെയാണ്? ആ പാഠങ്ങൾ ജീവിതത്തിൽ പ്രായോഗികമാക്കിയിട്ടുണ്ടോ?’’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ദിയ നൽകിയ മറുപടി കുടുംബത്തെയല്ലാതെ വേറെ ആരെയും വിശ്വസിക്കരുതെന്നായിരുന്നു.

ഇപ്പോൾ ആരെയാണ് ഡേറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിനും താരം മറുപടി നൽകുന്നുണ്ട്. ‘‘ആരേയുമില്ല, സിംഗിൾ ആസ് എ പ്രിങ്കിൾ’’ എന്നായിരുന്നു ദിയയുടെ മറുപടി. ‘‘ഓസി നീ ഓക്കേ അല്ലെ’’ എന്ന ചോദ്യത്തിനും താര പുത്രി പെർഫെക്ട് ഓകെ എന്നും പറയുകയുണ്ടായി.

ഇതിനിടെ മകളുടെ ഇൻസ്റ്റഗ്രാം സംവാദത്തിൽ ചോദ്യവുമായി അമ്മ സിന്ധു കൃഷ്ണയുമെത്തി. ‘‘ഓസി നിനക്ക് എന്നെ ഇഷ്ടമാണോ’’ എന്നാണ് അമ്മയുടെ ചോദ്യം. ഇതിന് അമ്മയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ‘‘യാ ബ്രോ’’ എന്നാണ് ദിയ നൽകുന്ന മറുപടി. നിങ്ങളുടെ ആരാധകർക്ക് നൽകാനുള്ള ഉപദേശം എന്താണെന്നായിരുന്നു മറ്റൊരാൾ ദിയയോട് ചോദിച്ചത്. ജീവിതം പൂർണമായ അർഥത്തിൽ ജീവിക്കുക എന്നായിരുന്നു താരം നൽകിയ മറുപടി.

Advertisement