ഹി​ഗ്വിറ്റ സിനിമ പേര് വിവാ​ദം നിയമ പോരിലേക്ക്

കൊച്ചി: ഹി​ഗ്വിറ്റ സിനിമ പേര് വിവാ​ദം നിയമ പോരിലേക്ക് കടക്കുന്നു.
പേര് ഉപയോ​ഗിക്കാൻ എൻഎസ് മാധവന്റെ അനുമതി വേണമെന്ന നിലപാട് കടുപ്പിച്ച് ഫിലിം ചേമ്പർ.
ചേമ്പറും സിനിമയുടെ അണിയറ പ്രവർത്തകരും നടത്തിയ ചർച്ച പരാജയപ്പെട്ടു.
പേര് മാറ്റില്ലെന്നും നിയമനടപടികളിലേക്ക് കടക്കുമെന്നും സംവിധായകൻ ഹേമന്ദ് ജി നായർ വ്യക്തമാക്കി.
അതേസമയം, എൻ എസ് മാധവന്റെ പരാതിയിൽ കഥാ മോഷണവും ആരോപിച്ചിട്ടുണ്ട്.

എൻ.എസ് മാധവന്റെ അനുമതി കിട്ടിയാൽ മാത്രം പേര് ഉപയോഗിക്കാമെന്ന നിലപാടിലാണ് ഫിലിം ചേംബർ.
പരാതിയിൽ കഥാ മോഷണം എന്ന പരാമർശം ഉണ്ട്.
അതുകൂടി പരി​ഗണിച്ചാണ് ചേമ്പർ തീരുമാനത്തിലെത്തിയത്.
പ്രശ്നം പരിഹരിക്കേണ്ടത് എൻഎസ് മാധവനും അണിയറ പ്രവർത്തകരും തമ്മിലാണെന്നും ഫിലിം ചേംബർ വ്യക്തമാക്കി.
അതേസമയം, പേര് മാറ്റില്ലെന്ന നിലപാടിലാണ് അണിയറ പ്രവർത്തകർ.
എൻഎസ് മാധവന്റെ ചെറുകഥയുമായി ചിത്രത്തിന് യാതൊരു ബന്ധവുമില്ല,
കഥാ മോഷണമെന്ന ആരോപണം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല.
നിയമപരമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സംവിദായകൻ ​ഹേമന്ത് ജി നായർ വ്യക്തമാക്കി.

വിവാ​ദത്തിൽ തങ്ങൾ നിസ്സഹായരാണെന്നാണ് ഫിലിം ചേമ്പറിന്റെ പക്ഷം
ഹി​ഗ്വിറ്റ എന്ന പേര്ഫി ലിം ചേമ്പറിൽ മൂന്ന് വർഷം മുമ്പു തന്നെ പണമടച്ച് രജിസ്റ്റർ ചെയ്തിരുന്നു.
കാലാവധി കഴിഞ്ഞതോടെ വീണ്ടും പണമടച്ചു പുതുക്കുകയും ചെയ്തു.
എന്നാൽ, പരാതി വന്നതോടെയാണ് വിലക്കിലേക്ക് നീങ്ങിയതെന്നും ചേമ്പർ വ്യക്തമാക്കി.
നാളെ നിയമവിദ​ഗ്ധരുമായി കൂടിക്കാഴ്ച്ച നടത്തി മറ്റ് നടപടികളിലേക്ക് നീങ്ങാനാണ് അണിയറപ്രവർത്തകരുടെ തീരുമനം.

Advertisement