ക്രിമിനൽ കേസിൽ പ്രതികളായത് 828 പൊലീസുകാർ; കൂടുതൽ ആലപ്പുഴയിൽ

Advertisement

തിരുവനന്തപുരം: ആറു വർഷത്തിനിടെ ക്രിമിനൽ കേസിൽ പ്രതികളായത് 828 പൊലീസുകാർ. ജൂൺ 2016 മുതൽ ഇതുവരെയുള്ള കണക്കാണിത്. 637 പൊലീസുകാർക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചു.

കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി പീഡിപ്പിക്കൽ‌, സ്ത്രീധന പീഡനം, പൊതു സ്ഥലത്തെ പരസ്യമദ്യപാനം, മദ്യപിച്ച് വാഹനം ഓടിക്കൽ, സാധനം വാങ്ങാൻ കടയുടമകളെ ഭീഷണിപ്പെടുത്തൽ, വീട്ടിലേക്കുള്ള വഴിയിൽ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനു മർദനം, സാമ്പത്തിക തട്ടിപ്പ്, ക്വാറിയുമായി ബന്ധം തുടങ്ങി നിരവധി കേസുകളിൽ പൊലീസുകാർ പ്രതികളാണ്. ചിലരെ ശിക്ഷിച്ചു. ചില കേസുകൾ വിചാരണയുടെ ഘട്ടത്തിലാണ്.

കേസുകളിൽ പ്രതികളായ പൊലീസുകാർ:

∙ തിരുവനന്തപുരം സിറ്റി– 29

∙ തിരുവനന്തപുരം റൂറൽ– 90

∙ കൊല്ലം സിറ്റി– 49

∙ കൊല്ലം റൂറൽ– 31

∙ പത്തനംതിട്ട– 23

∙ ആലപ്പുഴ– 99

∙ കോട്ടയം– 60

∙ ഇടുക്കി– 33

∙ എറണാകുളം സിറ്റി– 41

∙ എറണാകുളം റൂറൽ– 56

∙ തൃശൂർ സിറ്റി– 31

∙ തൃശൂർ റൂറൽ– 33

∙ പാലക്കാട്– 56

∙ മലപ്പുറം– 38

∙ കോഴിക്കോട് സിറ്റി– 16

∙ കോഴിക്കോട് റൂറൽ– 41

∙ വയനാട്– 24

∙ കണ്ണൂർ സിറ്റി– 22

∙ കണ്ണൂർ റൂറൽ– 26

∙ കാസർകോട്– 20

∙ റെയിൽവേ– 1

Advertisement